വിളക്കുപാറ ∙ ജന്മനാട് തുടച്ചു നീക്കരുത്, ഗ്രാമീണരെ കൂട്ടത്തോടെ ഇറക്കിവിടരുത് ... കരുണ കാട്ടണം , ഇത് അപേക്ഷയാണ്. ഓസ്കർ അവാർഡ് ജേതാവും ലോക പ്രശസ്തനുമായ ഡോ.റസൂൽ പൂക്കുട്ടി കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിക്കു സമർപ്പിച്ച നിവേദനത്തിന്റെ രത്നച്ചുരുക്കമാണിത്. കടമ്പാട്ടുകോണം – മധുര ഗ്രീൻഫീൽഡ് ഹൈവേയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളക്കുപാറ ∙ ജന്മനാട് തുടച്ചു നീക്കരുത്, ഗ്രാമീണരെ കൂട്ടത്തോടെ ഇറക്കിവിടരുത് ... കരുണ കാട്ടണം , ഇത് അപേക്ഷയാണ്. ഓസ്കർ അവാർഡ് ജേതാവും ലോക പ്രശസ്തനുമായ ഡോ.റസൂൽ പൂക്കുട്ടി കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിക്കു സമർപ്പിച്ച നിവേദനത്തിന്റെ രത്നച്ചുരുക്കമാണിത്.

കടമ്പാട്ടുകോണം – മധുര ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട വിളക്കുപാറയുടെ പുത്രനാണു റസൂൽ പൂക്കുട്ടി. ചെറിയ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനം ലോകത്തോളം ഉയർത്തിയ ഈ കലാകാരൻ ഹൈവേയുടെ നിർദിഷ്ട അലൈൻ‍മെന്റിൽ അതീവ ദു:ഖിതനാണ്.

ADVERTISEMENT

ഇപ്പോഴത്തെ അലൈൻമെന്റ് പ്രകാരം തന്റെ പ്രിയ ഗ്രാമം തൂത്തെറിയപ്പെടുമെന്ന് റസൂൽ പൂക്കുട്ടി കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചു . ഇതിനു പരിഹാരം ആവശ്യമാണ്.പാത സമീപത്തെ വൻകിട സർക്കാർ എസ്റ്റേറ്റുകൾ വഴി ആക്കിയാൽ വിളക്കുപാറ ഗ്രാമം രക്ഷപ്പെടും. സർക്കാരിനു വലിയ സാമ്പത്തിക ലാഭവും ഉണ്ടാകും. ഇതിനായി നാട്ടുകാർ നൽകിയ നിവേദനങ്ങൾ പരിഗണിക്കണമെന്നും കൂടുതൽ വിവരങ്ങൾ നാട്ടുകാരുടെ പ്രതിനിധി കെ.ഡാനിയലിൽ നിന്നു ലഭിക്കുമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയെ അറിയിച്ചു.

ഗ്രീൻഫീൽഡ് ഹൈവേ: അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന്

ADVERTISEMENT

പത്തനാപുരം∙ ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുന്നതിലെ ആശങ്ക പരിഹരിക്കുന്നതിന് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ടൗൺ സെൻട്രൽ വാർഡ് കൂട്ടായ്മ ആവശ്യപ്പെട്ടു. വൈഎംസിഎ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

മൗണ്ട് താബോർ ദയറ സെക്രട്ടറി ഫാ.ഫിലിപ് മാത്യു, പഞ്ചായത്തംഗം സാജൂഖാൻ, ഫാ.സക്കറിയ, പി.എച്ച്.ഷാഹുൽ ഹമീദ്, എ.എം.ആർ.റഷീദ്, നൗഫൽ ബാബു, എ.എ.റഹീം, മോൻസി തെക്കേടത്ത്, സുരേന്ദ്രൻ പിള്ള, തോമസ് കോശി, ഷാജി, അയ്യപ്പൻ പിള്ള, അബു സിയാർ, ഫാത്തിമ, ഹരികുമാർ, കൃഷ്ണകുമാർ, അലി അക്ബർ, സലീന ജലാൽ എന്നിവർ പ്രസംഗിച്ചു.