രാഷ്ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മനോരമയോട്മഹാഗണപതിയുടെ ശയന രൂപത്തിലുള്ള അപൂർവ വിഗ്രഹം അമ്മയിൽ നിന്നു സ്വീകരിക്കുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖത്തു നിറഞ്ഞ സന്തോഷമായിരുന്നു. രാജ്യത്തിന്റെ പ്രഥമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മനോരമയോട്

മഹാഗണപതിയുടെ ശയന രൂപത്തിലുള്ള അപൂർവ വിഗ്രഹം അമ്മയിൽ നിന്നു സ്വീകരിക്കുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖത്തു നിറഞ്ഞ സന്തോഷമായിരുന്നു. രാജ്യത്തിന്റെ പ്രഥമ വനിത, വിനയാന്വിതമായ വ്യക്തിത്വത്തിനുടമ അമ്മയ്ക്കു സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു.

ADVERTISEMENT

അമ്മയുമായി രാഷ്ട്രപതി അര മണിക്കൂറോളം മനസ്സ് തുറന്നു സംസാരിച്ചു. അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ചു മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു മഠം നടത്തുന്ന ഇടപെടലുകൾ രാഷ്ട്രപതി പ്രത്യേകം ചോദിച്ചറിഞ്ഞു. കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ആവിഷ്കരിച്ചു നടപ്പാക്കുന്ന പെൻഷൻ പദ്ധതിയെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തു മഠം നടത്തുന്ന ഇടപെടലുകളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ ദേശകാലങ്ങളില്ലാതെ അമ്മയുടെ നേതൃത്വത്തിൽ മഠം നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. മഠം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രത്യേക വിവരണവും രാഷ്ട്രപതിക്കു വേണ്ടി മഠത്തിൽ ഒരുക്കിയിരുന്നു.

ADVERTISEMENT

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മഠം നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രപതി ശ്ലാഘിച്ചു. മഠത്തിനു കീഴിലുള്ള അമൃതശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചു വിപുലമായ പരിപാടി സംഘടിപ്പിക്കണമെന്നും സമയം അനുവദിക്കുമെങ്കിൽ താൻ പങ്കെടുക്കുമെന്നും രാഷ്ട്രപതി ഉറപ്പു നൽകി.ദ്രൗപദി മുർമു രാഷ്ട്രപതിയായി അധികാരമേറ്റതിനു പിന്നാലെ അമ്മയെ രാഷ്ട്രപതി ഭവനിലേക്കു ക്ഷണിച്ചിരുന്നു. ഫരീദാബാദിലെ ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അമ്മ ആ സമയം ഒരു മാസത്തോളം അവിടെയുണ്ടായിരുന്നു. 

അമൃതാനന്ദമയി മഠത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാർഥിക്കുന്നു.

അന്നു രാഷ്ട്രപതി ഭവനിലെത്തിയ അമ്മയുമായി രാഷ്ട്രപതിക്ക് ഏറെ സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. കേരളം സന്ദർശിക്കുമ്പോൾ ആശ്രമത്തിൽ ഉറപ്പായും വരുമെന്ന് അന്നു രാഷ്ട്രപതി ഉറപ്പു നൽകി. ഇക്കുറി കേരള സന്ദർശനം നിശ്ചയിച്ചപ്പോൾ തന്നെ ആശ്രമത്തിൽ അമ്മയെ സന്ദർശിക്കാനുള്ള ആഗ്രഹം രാഷ്ട്രപതി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ കൂടിക്കാഴ്ചയ്ക്കിടെ ഗണപതി വിഗ്രഹത്തിനു പുറമേ പ്രസാദവും അമ്മ രാഷ്ട്രപതിക്കു നൽകി.

ADVERTISEMENT

വേദമന്ത്രോച്ചാരണങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിലാണു രാവിലെ രാഷ്ട്രപതി ആശ്രമത്തിലെത്തിയത്. പരമ്പരാഗത രീതിയിൽ മാലയും ഷാളും ചന്ദന–കുങ്കുമപ്പൊട്ടും ചാർത്തി സ്വീകരിച്ചു. അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ ദർശനം നടത്തിയ രാഷ്ട്രപതി അവിടെ നിന്നു പ്രസാദവും സ്വീകരിച്ചു. തുടർന്ന് മെക്സിക്കോയിൽ നിന്നുള്ള എംപിമാരുടെ സംഘവുമായി അനൗദ്യോഗിക കൂടിക്കാഴ്ചയും നടത്തിയാണു രാഷ്ട്രപതി മടങ്ങിയത്.

‘അമ്മ ആഗോള പൗര’

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മറ്റും രാജ്യത്തിനകത്തും പുറത്തും വൻ സ്വീകാര്യത നേടിയ മാതാ അമൃതാനന്ദമയിയെ ആഗോള പൗര എന്നാണു വിശേഷിപ്പിക്കേണ്ടതെന്നു അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.