കൊല്ലം∙ അധ്യയന വർഷം തീരാൻ വെറും 10 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിൽ നിന്നും സർക്കാരിലേക്ക് ശുപാർശകൾ സമർപ്പിച്ച് 5 മാസം പിന്നിടുമ്പോഴും സംസ്ഥാന തലത്തിലെ പരിശോധനകൾ പൂർത്തിയാവാത്തതാണ് അവാർഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സംസ്ഥാന കലോത്സവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അധ്യയന വർഷം തീരാൻ വെറും 10 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും സംസ്ഥാന അധ്യാപക അവാർഡുകൾ  പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിൽ നിന്നും സർക്കാരിലേക്ക് ശുപാർശകൾ സമർപ്പിച്ച് 5 മാസം പിന്നിടുമ്പോഴും സംസ്ഥാന തലത്തിലെ പരിശോധനകൾ പൂർത്തിയാവാത്തതാണ് അവാർഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സംസ്ഥാന കലോത്സവം കഴിഞ്ഞാലുടൻ അവാർഡ് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം.

ഈ അധ്യയന വർഷമാണ് ജില്ലാ തലത്തിലെ അവാർഡുകൾ ഒഴിവാക്കി സംസ്ഥാന തലത്തിൽ മാത്രം അവാർഡുകൾ നൽകാൻ പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്. സംസ്ഥാന തലത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി, സ്പെഷൽ സ്കൂൾ വിഭാഗങ്ങളിലായി 6 അവാർഡുകളാണ് ഇപ്പോൾ ആകെ നൽകുന്നത്. 

ADVERTISEMENT

സ്കൂളിലെ സ്റ്റാഫ് കൗൺസിലും പിടിഎയും ചേർന്നാണ് അധ്യാപകരെ അവാർഡിന് ശുപാർശ ചെയ്തത്. ഷോർട്ട് ലിസ്റ്റ് ചെയ്ത അധ്യാപകരിൽ നിന്ന് എല്ലാ ജില്ലകളിലും കലക്ടർ, അസിസ്റ്റന്റ് ഡപ്യൂട്ടി കലക്ടർ, ഡിഡിഇ തുടങ്ങിയവർ അടങ്ങിയ 9 അംഗ സംഘം അഭിമുഖം നടത്തി ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുത്തു. 

ജില്ലാ തലത്തിലെ നടപടികൾ ഒക്ടോബറിൽ തന്നെ പൂർത്തിയാക്കിയതാണ്. ജില്ലാ തലങ്ങളിൽ ഒന്നാമതെത്തിയവരിൽ പലരും 31 ന് ഔദ്യോഗിക ജീവിതം പൂർത്തിയാക്കി പടിയിറങ്ങാനൊരുങ്ങുമ്പോഴും അവാർഡ് മാത്രം ആർക്കെന്നറിയില്ല.

ADVERTISEMENT