കൊട്ടാരക്കര∙ കഞ്ചാവ് കേസിൽ ജയിലിലായ പ്രതിയുടെ പേരിൽ പൊലീസിനെ വെല്ലുവിളിച്ച് വാട്സാപ് ചാറ്റ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം 3.750 കിലോ കഞ്ചാവുമായി അറസ്റ്റിലായ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട അരുൺ അജിത്തിന്റെ പേരിലാണ് ചാറ്റ്. ഇയാളുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ കഞ്ചാവ് കേസിൽ ജയിലിലായ പ്രതിയുടെ പേരിൽ പൊലീസിനെ വെല്ലുവിളിച്ച് വാട്സാപ് ചാറ്റ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം 3.750 കിലോ കഞ്ചാവുമായി അറസ്റ്റിലായ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട അരുൺ അജിത്തിന്റെ പേരിലാണ് ചാറ്റ്. 

ഇയാളുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നെ എങ്ങനെയാണ് ചാറ്റിങ് നടത്തിയതെന്നാണ് പൊലീസ് തിരയുന്നത്. ജയിലിൽ മറ്റാരെങ്കിലും ഫോൺ നൽകിയതോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ ആരെങ്കിലും ചാറ്റിങ് നടത്തിയതോ ആകാമെന്ന് നിഗമനത്തിലാണ് പൊലീസ്. സൈബർസെൽ അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ ചിത്രവും പൊലീസ് പുറത്ത് വിട്ടിരുന്നു.

ADVERTISEMENT

‘മൂന്ന് എണ്ണത്തിന്റെയും കോലം കണ്ടാൽ കഞ്ചാവ് ചെടി വളർന്ന് നിൽക്കുന്നത് പോലെ’ എന്ന കമന്റിന് മറുപടിയായാണ് ചാറ്റുകൾ. ‘മാർച്ച് മാസം അല്ലേടാ ആഘോഷിക്കട്ടെ അവർ ’ എന്ന മറുപടിയോടെയാണ് ചാറ്റുകൾ അവസാനിക്കുന്നത്.കൊട്ടാരക്കര, പുത്തൂർ, ആലുവ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത്(25). കാപ്പ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് ലഹരിമരുന്ന് വിപണനത്തിന്റെ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.