താൽക്കാലിക നിയമനം : കഴുതുരുട്ടി∙ ഗവ. എൽപി സ്കൂളിൽ 2 എൽപിഎസ്എ ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബുധൻ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് അറിയിച്ചു.ആര്യങ്കാവ്∙ ഗവ. എൽപി സ്കൂളിൽ പിഎസ്ടിഎ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ 11ന്

താൽക്കാലിക നിയമനം : കഴുതുരുട്ടി∙ ഗവ. എൽപി സ്കൂളിൽ 2 എൽപിഎസ്എ ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബുധൻ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് അറിയിച്ചു.ആര്യങ്കാവ്∙ ഗവ. എൽപി സ്കൂളിൽ പിഎസ്ടിഎ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ 11ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക നിയമനം : കഴുതുരുട്ടി∙ ഗവ. എൽപി സ്കൂളിൽ 2 എൽപിഎസ്എ ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബുധൻ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് അറിയിച്ചു.ആര്യങ്കാവ്∙ ഗവ. എൽപി സ്കൂളിൽ പിഎസ്ടിഎ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ 11ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക നിയമനം : കഴുതുരുട്ടി∙ ഗവ. എൽപി സ്കൂളിൽ 2 എൽപിഎസ്എ ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബുധൻ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് അറിയിച്ചു.

ആര്യങ്കാവ്∙ ഗവ. എൽപി സ്കൂളിൽ പിഎസ്ടിഎ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് അറിയിച്ചു.

ADVERTISEMENT

അധ്യാപക ഒഴിവ് 

എലിക്കാട്ടൂർ∙ ഗവ.എൽപിഎസിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 10.30ന്.

അഭിമുഖം 31ന്

പുനലൂർ ∙ മണിയാർ ഗവ.യു.പി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്.ടി, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി ടീച്ചർ എന്നീ തസ്തികകളിലേക്കുള്ള ദിവസ വേതന അധ്യാപക നിയമനത്തിനുള്ള അഭിമുഖം 31ന് 10ന് നടക്കും.

ADVERTISEMENT

എൻആർഐ സീറ്റ് 

കൊല്ലം∙ ഐഎച്ച്ആർഡിയുടെ കരുനാഗപ്പള്ളി എൻജിനീയറിങ് കോളജിൽ ബി ടെക് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് എൻആർഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികളുടെ മക്കൾ/ ആശ്രിതർ എന്നിവർക്ക് ഓൺലൈനായി www.ihrdonline.org/ihrdnri, www.ceknpy.ac.inൽ ജൂൺ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ റജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം ജൂൺ 19 വൈകിട്ട് അഞ്ചിനകം കോളജ് ഓഫിസിൽ ലഭ്യമാക്കണം. ഫോൺ: 9446049871, 9495630466.

കൊട്ടാരക്കര ∙ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജിൽ ബിടെക്ക് കംപ്യൂട്ടർ സയൻസ് എൻ ആർ ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി www.ihrdonline.org/ihrdnri ൽ ജൂൺ 15 വരെ അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ റജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ /ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം 19നകം കോളജ് ഓഫീസിൽ ലഭ്യമാക്കണം. 8547005039.

കാവുകൾക്ക് ധനസഹായം

ADVERTISEMENT

കൊല്ലം∙ കാവുകളുടെ സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാനം വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ആനുകൂല്യം ലഭിക്കുക. കാവുടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം ജില്ലാ സോഷ്യൽ ഫോറസ്റ്റ് വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ജൂൺ 17ന് വൈകിട്ട് 5നകം അപേക്ഷ നൽകണം. ഫോൺ: 0474-2748976.

വനമിത്ര പുരസ്‌കാരം

കൊല്ലം∙ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര പുരസ്‌കാരം നൽകുന്നു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ടൽക്കാടുകൾ, ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു ജില്ലയിൽ നിന്നും ഒരു അവാർഡാണ് നൽകുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ജൂൺ 17 വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും ജില്ലാ സാമൂഹിക വനവൽകരണ വിഭാഗ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0474-2748976.

സ്വകാര്യ വനവൽകരണം

കൊല്ലം∙ സ്വകാര്യഭൂമിയിൽ മരങ്ങൾ നട്ടുവളർത്തുന്ന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. തേക്ക്, ചന്ദനം, ആഞ്ഞിലി, മഹാഗണി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൽ, കുന്നിവാക, തേമ്പാവ് തുടങ്ങിയ പത്തിനം വൃക്ഷത്തൈകൾക്കാണ് പദ്ധതി പ്രകാരം പരിഗണിക്കുന്നത്. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ 50ൽ കുറയാത്ത തൈകൾ സ്ഥലത്തുള്ളവരെയാണ് പ്രോത്സാഹന ധനസഹായത്തിന് പരിഗണിക്കുന്നത്. ജൂൺ 17 വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0474-2748976.

കോഴ്‌സ് പ്രവേശനം

കൊല്ലം∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ തത്തുല്യം. അപേക്ഷ ഫോം https://srccc.in/download ലിങ്കിലും ഡയറക്ടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലും ലഭിക്കും. അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക് www.srccc.in, ഫോൺ: 0471 2570471, 9846033009.

അപേക്ഷ ക്ഷണിച്ചു

കൊല്ലം∙ പത്തനംതിട്ടയിലെ കോളജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്‌നോളജിയിൽ (സിഎഫ്റ്റികെ) പ്ലസ് ടു യോഗ്യതയുളളവർക്ക് ബിഎസ്‍സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിവരങ്ങൾക്കും www.cfrdkerala.in, www.supplycokerala.com

കൊല്ലം ∙ അടൂർ എൽ ബി എസ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (ടാലി) കോഴ്‌സിലേക്ക് www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു കൊമേഴ്‌സ് / ബി കോം / എച്ച് ഡി സി/ ജെ ഡി സി. എസ് സി /എസ് ടി / ഒ ഇ സി വിദ്യാർഥികൾക്ക് ഫീസ് സൗജന്യം. 9947123177.

കൊല്ലം ∙ കൊട്ടിയത്തെ കാനറ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനം സ്ഥാപനത്തിൽ ആരംഭിക്കുന്ന വിവിധ കേഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേപ്പർ ബാഗ് നിർമാണം (10 ദിവസം) ഫാസ്റ്റ് ഫുഡ് നിർമാണം (10 ദിവസം) തയ്യൽ (30 ദിവസം) സിസിടിവി ക്യാമറ, സുരക്ഷാ അലാറം, സ്‌മോക്ക് ഡിറ്റക്ടർ എന്നിവയുടെ ഇൻസ്റ്റാളേഷനും സർവീസ് (13 ദിവസം) എന്നീ പരിശീലനത്തിന് 18നും 45 മധ്യേ പ്രായമുള്ള എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം തുടങ്ങിയവ സൗജന്യം. സ്വന്തമായി സംരംഭം തുടങ്ങുവാനുള്ള മാർഗനിർദേശവും പരിശീലനത്തിൽ നൽകും. വിവരങ്ങൾക്ക് ഡയറക്ടർ, കനറ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (ആർഎസ്ഇറ്റിഐ), കെഐപി ക്യാംപസ്, കൊട്ടിയം പിഒ, കൊല്ലം, പിൻ-691571 ഫോൺ :0474 2537141

കൊല്ലം ∙ 11–ാമത് കാർഷിക സെൻസസിൽ ഒന്നാംഘട്ട ഫീൽഡ്തല വിവരശേഖരണത്തിന് താത്കാലിക എന്യൂമറേറ്റർമാരെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസുകളിലേക്കാണ് നിയമനം. പ്ലസ് ടു/ ഹയർസെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ള ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാനറിയാവുന്ന യുവജനങ്ങൾക്ക് അപേക്ഷിക്കാം. ഒരു വാർഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. ഫോൺ : താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കൊല്ലം : 9446257220, കരുനാഗപ്പള്ളി : 8547063970, കുന്നത്തൂർ : 9495884445, കൊട്ടാരക്കര : 9446854628, പത്തനാപുരം : 8281561075