കൊല്ലം ∙ ജോലിയിൽ നിന്നു വിരമിക്കാ‍ൻ 5 ദിവസം ബാക്കി നിൽക്കെ, ഉദ്യോഗസ്ഥനെ അവധിയിൽ പ്രവേശിപ്പിച്ചു ജില്ലാ അസി. പ്ലാനിങ് ഓഫിസർക്ക് സ്ഥാനക്കയറ്റം നൽകിയതു വിവാദമായി. ഇരുവരും നാളെ ജോലിയിൽ നിന്നു വിരമിക്കാനിരിക്കെയാണിത്. ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫിസർ കെ.രാധയ്ക്കാണ് സംസ്ഥാന ആസൂത്രണ ബോർഡ് വ്യവസായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജോലിയിൽ നിന്നു വിരമിക്കാ‍ൻ 5 ദിവസം ബാക്കി നിൽക്കെ,  ഉദ്യോഗസ്ഥനെ അവധിയിൽ പ്രവേശിപ്പിച്ചു ജില്ലാ അസി. പ്ലാനിങ് ഓഫിസർക്ക് സ്ഥാനക്കയറ്റം നൽകിയതു വിവാദമായി. ഇരുവരും നാളെ  ജോലിയിൽ നിന്നു വിരമിക്കാനിരിക്കെയാണിത്. 

ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫിസർ കെ.രാധയ്ക്കാണ് സംസ്ഥാന ആസൂത്രണ ബോർഡ് വ്യവസായ പശ്ചാത്തല വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ആയി കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാനക്കയറ്റം നൽകിയത്. നാളെ വിരമിക്കുന്ന ഡപ്യൂട്ടി ഡയറക്ടർ ടോമി ജോസഫിനു വിരമിക്കൽ തയാറെടുപ്പിനുള്ള അവധി (എൽപിആർ) അനുവദിച്ചു കൊണ്ടാണ് ആ തസ്തികയിലേക്ക് 63700–123700 രൂപ ശമ്പള സ്കെയിലിൽ രാധയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. 

ADVERTISEMENT

സ്ഥാനക്കയറ്റം കിട്ടാതെ രാധ വിരമിക്കുന്നത് ഒഴിവാക്കാനാണ് ആ തസ്തികയിലുള്ളയാളെക്കൊണ്ട് അവധിയെടുപ്പിച്ച ശേഷം സ്ഥാനക്കയറ്റം നൽകിയത്. രാധ അന്നു തന്നെ ജില്ലാ പ്ലാനിങ് ഓഫിസിൽ നിന്നു വിടുതൽ നേടി തൊട്ടടുത്ത ദിവസം തന്നെ  പുതിയ തസ്തികയിൽ പ്രവേശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു സർക്കാർ പറയുമ്പോഴും ഇക്കാര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെയാണ് ഇതുസംബന്ധിച്ച ഫയലുകൾ നീങ്ങിയത്. 

പാലക്കാട് ജില്ലാ പ്ലാനിങ് ഓഫിസിലെ റിസർച് ഓഫിസർ കെ.സി. സജിതയെ കൊല്ലത്ത് രാധയുടെ ഒഴിവിൽ നിയമിക്കുകയും ചെയ്തു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ കാക്കനാടന്റെ മകളാണു രാധ.