കൊല്ലം∙ റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി കൊല്ലം ഡിപ്പോയുടെ വേനൽക്കാല ബജറ്റ് ടൂറിസം യാത്രകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിച്ച യാത്രകളിൽ നിന്ന് 27 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 48 യാത്രകളിൽ 1200 പേരാണ് പങ്കാളികളായി. നെഫെർറ്റിറ്റി കപ്പൽ യാത്ര, ഗവി, മൂന്നാർ, വയനാട്, കുമരകം ബോട്ട് യാത്ര,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി കൊല്ലം ഡിപ്പോയുടെ വേനൽക്കാല ബജറ്റ് ടൂറിസം യാത്രകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിച്ച യാത്രകളിൽ നിന്ന് 27 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 48 യാത്രകളിൽ 1200 പേരാണ് പങ്കാളികളായി. നെഫെർറ്റിറ്റി കപ്പൽ യാത്ര, ഗവി, മൂന്നാർ, വയനാട്, കുമരകം ബോട്ട് യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര തീർഥാടനം എന്നിവയാണ് ഉൾപ്പെടുത്തിയത്.

കോളജ് പൂർവവിദ്യാർഥികൾ, കുടുംബശ്രീ, സീനിയർ സിറ്റിസൻ കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ വിവിധ യാത്രകളിൽ പങ്കാളികളായി.ഇന്നലെ ആരംഭിച്ച ഗവി യാത്രയോടെ മഴക്കാലം ആസ്വദിച്ചു കൊണ്ടുള്ള മൺസൂൺ യാത്രകൾക്കും കൊല്ലം ഡിപ്പോയിൽ തുടക്കമായി. 18, 24, 28 തീയതികൾ ഗവി യാത്രയുണ്ടാകും. എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവയുൾപ്പടെ 1650 രൂപയാണ് നിരക്ക്. 

ADVERTISEMENT

10ന് മൂന്നാർ, വാഗമൺ, റോസ്മല യാത്രകളും ചാർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ മൂന്നാർ യാത്രയ്ക്ക് താമസവും യാത്രാക്കൂലിയും ഉൾപ്പെടെ 1450 രൂപയാണ് നിരക്ക്. 11, 25 തീയതികളിലുള്ള വാഗമൺ ഏകദിന യാത്രയ്ക്ക് 1020 രൂപയും 11ലെ പൊന്മുടി യാത്രയ്ക്കും റോസ്മല യാത്രയ്ക്കും 770 രൂപയുമാണ് നിരക്ക്. 18, 24 തീയതികളിൽ ആഴിമല ചെങ്കൽ യാത്ര 600 രൂപയ്ക്കും 18, 28 തീയതികളിലെ കുംഭാവുരുട്ടി കോന്നി യാത്ര 570 രൂപയ്ക്കും ആസ്വദിക്കാം. ബുക്കിങ്ങിന് ഫോൺ: 9747969768, 9447721659, 9496110124.