ആയൂർ ∙ എംസി റോഡിൽ പെട്രോളുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണംവിട്ടു മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു. ലോറിയിൽ നിന്നു പെട്രോൾ ചോർച്ച ഉണ്ടായി. ഇതെത്തുടർന്ന് എംസി റോഡിലെ ഗതാഗതം വഴി തിരിച്ചു വിട്ടു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഇന്ധന ചോർച്ചയെ തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയൂർ ∙ എംസി റോഡിൽ പെട്രോളുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണംവിട്ടു മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു. ലോറിയിൽ നിന്നു പെട്രോൾ ചോർച്ച ഉണ്ടായി. ഇതെത്തുടർന്ന് എംസി റോഡിലെ ഗതാഗതം വഴി തിരിച്ചു വിട്ടു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഇന്ധന ചോർച്ചയെ തുടർന്നു അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഫയർ ഫോം സ്പ്രേ ചെയ്തു.

എതിർ ദിശയിൽ നിന്നു മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറിൽ ഇടിക്കാതിരിക്കാനാണു ലോറി വെട്ടിച്ചു മാറ്റിയത്. ലോറി കാറിൽ ഇടിച്ച ശേഷം എതിർ വശത്തുള്ള മൺതിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. കാർ യാത്രികനു സാരമായി പരുക്കേറ്റു.  സാരമായി പരുക്കേറ്റ വയയ്ക്കൽ സ്വദേശി ആദംഅയൂബിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

ലോറി ഡ്രൈവർ തൃപ്പൂണിത്തുറ സ്വദേശി അലക്സിനു നിസ്സാര പരുക്കേറ്റു. ഇന്നലെ രാത്രി ഒൻപതു മണിയോടെ എംസി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ഭാഗത്തായിരുന്നു അപകടം. കൊച്ചിയിൽ നിന്നു ശേഖരിച്ച 12,000 ലീറ്റർ പെട്രോളുമായി വെഞ്ഞാറമ്മൂട് ഭാഗത്തേക്കു പോവുകയായിരുന്നു ലോറി. വാഹനത്തിൽ നിന്നും ചോരുന്ന പെട്രോൾ പാത്രത്തിൽ ശേഖരിച്ചു സുരക്ഷിതമായി മാറ്റുകയാണ്. മറ്റൊരു വാഹനം കൊണ്ടു വന്നു പെട്രോൾ ഇതിലേക്കു മാറ്റിയാൽ മാത്രമേ ലോറി ഉയർത്തി റോഡിൽ നിന്നു മാറ്റാൻ സാധിക്കുകയുള്ളൂ.