കൊല്ലം ∙ വടക്കുംഭാഗം എൽഡിഎൻആർഎ തുരുത്തിൽ പുരയിടത്തിൽ സിജോ (23) വധക്കേസിൽ 6 പ്രതികളെയും കോടതി വിട്ടയച്ചു. കൊല്ലം ജോനകപ്പുറം കടപ്പുറം പുറമ്പോക്കിൽ സനോഫർ (33), വടക്കുംഭാഗം പുതുവൽ പുരയിടത്തിൽ ഡിറ്റു (31), മുണ്ടയ്ക്കൽ ലക്ഷ്മി നഗർ ഷാൻ മൻസിലിൽ ഷബിൻ (31), ജോനകപ്പുറം വലിയ പള്ളിക്കു സമീപം ജെആർഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വടക്കുംഭാഗം എൽഡിഎൻആർഎ തുരുത്തിൽ പുരയിടത്തിൽ സിജോ (23) വധക്കേസിൽ 6 പ്രതികളെയും കോടതി വിട്ടയച്ചു. കൊല്ലം ജോനകപ്പുറം കടപ്പുറം പുറമ്പോക്കിൽ സനോഫർ (33), വടക്കുംഭാഗം പുതുവൽ പുരയിടത്തിൽ ഡിറ്റു (31), മുണ്ടയ്ക്കൽ ലക്ഷ്മി നഗർ ഷാൻ മൻസിലിൽ ഷബിൻ (31), ജോനകപ്പുറം വലിയ പള്ളിക്കു സമീപം ജെആർഎ പുത്തൻവീട്ടിൽ ഇർഷാദ് (31), കച്ചേരി വാർഡ് കോട്ടമുക്ക് കളരി പുരയിടത്തിൽ  അജ്മൽ (33), ജോനകപ്പുറം വലിയ പള്ളിക്കു സമീപം ലബ്ബയഴികം പുരയിടത്തിൽ അലി മോൻ (30) എന്നിവരെയാണ്  കൊല്ലം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസന്ന ഗോപൻ വിട്ടയച്ചത്. വിധി അറിഞ്ഞ് സിജോയുടെ മാതാവ് കോടതി പരിസരത്ത് തളർന്നു വീണു. 2016 ഏപ്രിൽ 15നു രാത്രി 10.35നു ചാമക്കടയ്ക്ക് സമീപം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.കാറിലും ഇരുചക്ര വാഹനത്തിലും വന്ന പ്രതികളും എതിർദിശയിൽ നിന്നു ഇരുചക്രവാഹനത്തിൽ എത്തിയ സിജോയും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടായി. 

സിജോയോടൊപ്പം കൂട്ടുകാരും ഓട്ടോറിക്ഷയിൽ ഒപ്പമുണ്ടായിരുന്നു. അടിപിടിക്കിടയിൽ ഒന്നാം പ്രതി സനോഫർ കത്തി കൊണ്ടു കുത്തിപ്പരുക്കേൽപിച്ചുവെന്നായിരുന്നു കേസ്. രാത്രി  പന്ത്രണ്ടരയോടെ സിജോ മരിച്ചു. വിദേശത്ത് ആയിരുന്ന സിജോ അവധിക്കു നാട്ടിൽ എത്തിയത് ആയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന്  5 ദൃക്സാക്ഷികൾ ഉൾപ്പെടെ 37 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ മരുത്തടി നവാസ്, ജി.വിമൽരാജ്, വിപിൻ മോഹൻ ഉണ്ണിത്താൻ, ഇ. ഷാനവാസ്ഖാൻ, പാരിപ്പള്ളി ആർ.രവീന്ദ്രൻ, ഓച്ചിറ എൻ.അനിൽകുമാർ എന്നിവർ ഹാജരായി.