ജില്ലാ ബാഡ്മിന്റൻ ചാംപ്യൻഷിപ് നാളെ മുതൽ : കൊല്ലം ∙ ജില്ലാ ബാഡ്മിന്റൻ ചാംപ്യൻഷിപ് നാളെ മുതൽ 11 വരെ ചവറ ഇടപ്പള്ളിക്കോട്ട ന്യൂ ഐ ബാഡ്മിന്റൻ അക്കാദമിയിൽ നടക്കും. നാളെ രാവിലെ 10നു ഡോ.സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ഇനങ്ങളിലായി 270 മത്സരങ്ങൾ നടക്കും. ചാംപ്യൻഷിപ്പിൽ നിന്നു സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സബ് ജൂനിയർ, ജൂനിയർ, സീനിയർ ടീം അംഗങ്ങളെ തിരഞ്ഞെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെന്റൽ പ്രഫഷൻ: സൗജന്യ വെബിനാർ ഇന്ന്

ADVERTISEMENT

യുകെയിൽ ഡെന്റിസ്റ്റ് പ്രഫഷൻ സാധ്യതകൾ സംബന്ധിച്ച് സാന്റ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന്. 30 മുതൽ 100% വരെ എംപ്ലോയർ സ്പോൺസേർഡ് സ്കോളർഷിപ്പും നിബന്ധനകൾക്കു വിധേയമായി ഉറപ്പായ പ്ലേസ്മെന്റും ഓഫർ ചെയ്യുന്ന (ORE/LDS) ട്രെയ്നിങ് ഉൾപ്പെടുത്തിയ ഒരു വർഷത്തെ MSc അഡ്വാൻസ്‌ഡ് ജനറൽ ഡെന്റൽ പ്രാക്ടിസ് പ്രോഗ്രാം ഒരു പ്രമുഖ യുകെ സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് ഡെന്റിസ്ട്രി ഡീൻ പരിചയപ്പെടുത്തും. പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ പാർട്ട് ടൈം ജോലി, 2 വർഷത്തെ GIR (ഓപ്പൺ വർക്ക് പെർമിറ്റ്), പഠനം വിജയകരമായി പൂർത്തീകരിച്ച് GDC ലൈസൻസിങ് പരീക്ഷ പാസാകുന്നവർക്ക് യുകെയിലെ ആശുപത്രികളിൽ ഉറപ്പായ പ്ലേസ്‌മെന്റ്, പഠനാനന്തരമുള്ള തൊഴിൽ സാധ്യതകൾ എന്നിവ വെബിനാറിൽ വിശദീകരിക്കും. റജിസ്ട്രേഷന് www.santamonicaedu.in ഫോൺ: 9778423908, 0484 4150999.

അപേക്ഷ ക്ഷണിച്ചു

വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ കോഴ്സിനു അപേക്ഷ ക്ഷണിച്ചു. 9495431107.

അഭിമുഖം

ADVERTISEMENT

പുനലൂർ ∙ കേളങ്കാവ് തമിഴ് എൽപി സ്കൂളിൽ എൽപിഎസ്എ (തമിഴ്) 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് നാളെ 12ന് അഭിമുഖം നടത്തും.

പുന്നല∙ ഗവ.വിഎച്ച്എസ്ഇ വിഭാഗത്തിൽ എൻവിടി കെമിസ്ട്രി അധ്യാപക ഒഴിവ്. മുഖാമുഖം: നാളെ 1ന്.

പട്ടാഴി∙ ഗവ.വിഎച്ച്എസ്എസ് വൊക്കേഷനൽ വിഭാഗത്തിൽ കെമിസ്ട്രി, സംരംഭകത്വ വികസനം(ഇഡി) അധ്യാപക ഒഴിവ്. മുഖാമുഖം നാളെ11ന്.

അധ്യാപക ഒഴിവ്

ADVERTISEMENT

കൊട്ടാരക്കര∙ഗവ.എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിൽ വിഎച്ച്എസ്എസ് വിഭാഗത്തിൽ ‍ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 8ന് രാവിലെ 11ന് അഭിമുഖം നടക്കും.

തേവന്നൂർ∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കെമിസ്ട്രി അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ഇന്ന് 11ന് നടക്കും.

ഗെസ്റ്റ് അധ്യാപക ഒഴിവ്:  തീയതി നീട്ടി

കൊല്ലം ∙ ശ്രീനാരായണ വനിതാ കോളജിൽ സുവോളജി വിഭാഗത്തിലെ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി 12 വരെ നീട്ടി. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്ത യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 12ന് വൈകിട്ട് 4.30 നു മുൻപായി അപേക്ഷ കോളജ് ഓഫിസിൽ എത്തിക്കണം.

അഭിമുഖം ഇന്ന് 

ഓച്ചിറ∙ മേമന മുസ്‌ലിം ഗവ:എൽപി സ്കൂളിൽ താൽക്കാലിക എൽപിഎസ്ടിയുടെ ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ എത്തിചേരണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. 

അഭിമുഖം 9ന്

വലിയകുളങ്ങര∙ ഗവ:എൽപിഎസിലേക്ക് ഫുൾടൈം ജൂനിയർ അറബ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 9ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു സ്കൂൾ പ്രധാന അധ്യാപിക അറിയിച്ചു.

വൈദ്യുതി മുടക്കം

കൊല്ലം ∙ കടപ്പാക്കട സെഷൻ ഉളിയക്കോവിൽ ക്ഷേത്രം പരിസരം, ഉളിയകോവിൽ കാഷ്യൂ, പ്രശാന്തി കാഷ്യൂ, ഉളിയക്കോവിൽ തുരുത്ത്, പള്ളിക്കൽ, പുന്നമൂട്, ഇളമ്പൽ എന്നീ മേഖലകളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

കുണ്ടറ ∙ പുലിയോരം, പാവൂട്ട് മൂല, തോട്ടിന്‍കര, വെൽഫെയർ, ചുഴുവൻ ചിറ, പൂജപ്പുര, മതിന്നൂർ, പാറപ്പുറം, പാറപ്പുറം അങ്കണവാടി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 6 വരെ.

പെരുമ്പുഴ ∙ കുളപ്ര, ഡാൽമിയ കിഴക്ക്, വടക്ക്, ഷാപ്പ് മുക്ക്, പെരുമ്പുഴ ജംക്‌ഷൻ, പാലപ്പൊയ്ക, വീക്ഷണം, തൃക്കോയിക്കൽ, കൊച്ചാലുമ്മൂട്, ഹരിശ്രീ ഹോട്ടൽ, വിളയിൽക്കട കനാൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ.

പൂതക്കുളം ∙ ഇലക്ട്രിക്കല്‍ സെക്‌ഷൻ പരിധിയിലെ ഒഴുകുപാറ, തെങ്ങുവിള, ഗുരുകുലം, കൂനംകുളം, അമ്മാരത്ത് മുക്ക്, കാട്ടിക്കട, താവണംപൊയ്ക, ചിറക്കര കൈത്തറി, ചിറക്കര ക്ഷേത്രം, ചിറക്കര സൊസൈറ്റി, മൂലക്കട എന്നീ ഭാഗങ്ങളില്‍ ഇന്ന് 8 മുതല്‍ 5 വരെ.

അഞ്ചാലുംമൂട് ∙ ലോഡ് കൃഷ്ണ, യുവദീപ്തി, കന്നിമൂല, കൊച്ച് കോട്ടയത്ത് കടവ്, ഓൾ സീസൺ, റാവിസ്, മതിലിൽ മാർക്കറ്റ്, മതിലിൽ ചിറ, പുളിമൂട് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 3 വരെ.

അഭിമുഖം നാളെ

കിഴക്കേ കല്ലട ∙ കൊടുവിള എംജി എൽപിഎസിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ.