കൊല്ലം∙ സൂനാമിക്കും ഓഖിക്കും മുൻപ് തീരദേശം നേരിട്ട വലിയ ദുരന്തമാണ് 1983ൽ ശക്തികുളങ്ങരയിൽ ഉണ്ടായത്. അപ്രതീക്ഷിതമായ കാറ്റിലും മഴയിലും മല ഇളകി വരും പോലെ തിരമാലകൾ രൂപപ്പെട്ടു. രാക്ഷസ ഭാവത്തിലായ അതിൽപെട്ട് 43 ബോട്ടുകൾ തകർന്ന് 24 മത്സ്യത്തൊഴിലാളികൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് തീരത്ത് അടിഞ്ഞ

കൊല്ലം∙ സൂനാമിക്കും ഓഖിക്കും മുൻപ് തീരദേശം നേരിട്ട വലിയ ദുരന്തമാണ് 1983ൽ ശക്തികുളങ്ങരയിൽ ഉണ്ടായത്. അപ്രതീക്ഷിതമായ കാറ്റിലും മഴയിലും മല ഇളകി വരും പോലെ തിരമാലകൾ രൂപപ്പെട്ടു. രാക്ഷസ ഭാവത്തിലായ അതിൽപെട്ട് 43 ബോട്ടുകൾ തകർന്ന് 24 മത്സ്യത്തൊഴിലാളികൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് തീരത്ത് അടിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സൂനാമിക്കും ഓഖിക്കും മുൻപ് തീരദേശം നേരിട്ട വലിയ ദുരന്തമാണ് 1983ൽ ശക്തികുളങ്ങരയിൽ ഉണ്ടായത്. അപ്രതീക്ഷിതമായ കാറ്റിലും മഴയിലും മല ഇളകി വരും പോലെ തിരമാലകൾ രൂപപ്പെട്ടു. രാക്ഷസ ഭാവത്തിലായ അതിൽപെട്ട് 43 ബോട്ടുകൾ തകർന്ന് 24 മത്സ്യത്തൊഴിലാളികൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് തീരത്ത് അടിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സൂനാമിക്കും ഓഖിക്കും മുൻപ് തീരദേശം നേരിട്ട വലിയ ദുരന്തമാണ് 1983ൽ ശക്തികുളങ്ങരയിൽ ഉണ്ടായത്. അപ്രതീക്ഷിതമായ കാറ്റിലും മഴയിലും മല ഇളകി വരും പോലെ തിരമാലകൾ രൂപപ്പെട്ടു. രാക്ഷസ ഭാവത്തിലായ അതിൽപെട്ട് 43 ബോട്ടുകൾ തകർന്ന് 24 മത്സ്യത്തൊഴിലാളികൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് തീരത്ത് അടിഞ്ഞ മൃതദേഹം കൂടി കണക്കിൽ ഉൾപ്പെടുത്തിയാൽ മരിച്ചവർ 25 ആകും. എന്നാൽ അതിലേറെ പേർക്ക് ജീവഹാനി നേരിട്ടതായാണ് ഇപ്പോഴും കരുതുന്നത്. തിരിച്ചറിയാത്ത 2 പേരെ പോർട്ട് വളപ്പിൽ സംസ്കരിച്ചു. 10 പേരുടെ മൃതദേഹം കണ്ടുകിട്ടിയില്ല. ഇപ്പോഴും കടലിന്റെ വീദൂരതയിൽ നോക്കി നെടുവീർപ്പിടുന്നവർ ശക്തികുളങ്ങരയിലുണ്ട്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ആ കടൽ ദുരന്തത്തിന് അടുത്ത വ്യാഴാഴ്ച (15–06) 40 വർഷം തികയുകയാണ്.

1983

ADVERTISEMENT

കാലവർഷത്തോടൊപ്പം, ജൂൺ ആദ്യം തന്നെ മത്സ്യബന്ധന സീസൺ ആരംഭിച്ചിരുന്നു. കന്യാകുമാരി മുതൽ കോഴിക്കോട് വരെയുള്ള ബോട്ടുകൾ ചാകരക്കോള് തേടി കൊല്ലത്ത് എത്തി. ജൂൺ 15 ബുധനാഴ്ച. കടൽ ശാന്തം. പതിവു പോലെ പുലർച്ചെ 5ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി. 1500 ഓളം ബോട്ടുകൾ ആണ് പുറപ്പെട്ടത്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചെറിയ തോതിൽ കാറ്റു വീശി തുടങ്ങി. പതുക്കെ അതു ശക്തി പ്രാപിച്ചു, 10 മണിയോടെ തെക്കുപടിഞ്ഞാറു നിന്ന് 60 കിലോമീറ്റർ വേഗമുള്ള കൊടുങ്കാറ്റായി മാറി. മത്സ്യത്തൊഴിലാളികൾ കരയിലെത്താൻ ജീവന്മരണ പോരാട്ടം നടത്തി. വീടുകളിൽ നിന്നോടിയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പൊഴിമുഖത്ത് നിന്നു നിസ്സഹായരായി നിലവിളിക്കാനേ കഴിഞ്ഞുള്ളു. കരയിലേക്ക് നീന്തിയെത്തിയ പലരും അവരുടെ കൺമുന്നിലാണ് ആഴത്തിലേക്ക് പോയത്.

ജീവൻ രക്ഷക് രക്ഷിച്ചില്ല

അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ 56 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ ‘ജീവൻ രക്ഷക്’ എന്ന പടുകൂറ്റൻ ടഗ് അന്ന് ഹാർബറിൽ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ ജീവനു വേണ്ടി പോരാടുമ്പോൾ ടഗ് ഇറക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടെങ്കിലും തിരുവനന്തപുരം പോർട്ട് ഡയറക്ടർ അനുമതി നൽകിയില്ല. ആഭ്യന്തരമന്ത്രിയായിരുന്ന വയലാർ രവി ശക്തികുളങ്ങരയിൽ എത്തി. അദ്ദേഹം തിരുവനന്തപുരവുമായി ബന്ധപ്പെട്ട ശേഷമാണ് ടഗ് കടലിൽ ഇറങ്ങിയത്. അപ്പോഴേക്കും 15 മണിക്കൂർ പിന്നിട്ടിരുന്നതായി അന്നു മെക്കനൈസ്ഡ് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയായിരുന്ന മാർഷൽ ഫ്രാങ്ക് പറയുന്നു.

40 കണ്ണീർ വർഷങ്ങൾ

ADVERTISEMENT

ശക്തികുളങ്ങര പ്രവാസി അസോസിയേഷൻ ഷാർജ (സ്പാസ്) ദുരന്തത്തിന്റെ വാർഷികം 15ന് ആചരിക്കും. സെന്റ് ജോൺ ഡി.ബ്രിട്ടോ പള്ളിയിൽ വൈകിട്ട് 5ന് അനുസ്മരണ ദിവ്യബലിയും തുടർന്ന് സമ്മേളനവും നടക്കും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസ സഹായ വിതരണവും രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിക്കുകയും ചെയ്യും.

"മൂത്തമകൾ റീനയ്ക്ക് എട്ടും രണ്ടാമത്തെ മകൾ മേഴ്സിക്ക് ആറും ഇളയമകൻ ജോസ് ജോർജിന് മൂന്നും വയസ്സ് ആയിരുന്നു അന്ന്. ദിവസങ്ങളോളം വൈകിട്ടുവരെ മക്കളുമായി അഴിമുഖത്ത് പോയി കാത്തിരുന്നു. വന്നില്ല. ആ ശരീരം പോലും കിട്ടിയില്ല. മൃതദേഹം കണ്ടു കിട്ടാതിരുന്നതിനാൽ കുറെ നാൾ കഴിഞ്ഞാണ് ധനസഹായം ലഭിച്ചത്. 2 തവണയായി 10,000 രൂപ കിട്ടി."- റീത്ത ജോർജ് (ദുരന്തത്തിൽ കാണാതായ ജോർജ് ഏലിയാസിന്റെ ഭാര്യ)  വലിയവീട് ശക്തികുളങ്ങര

"പടിഞ്ഞാറ് നിന്നു കരയിലേക്ക് കാറ്റു വീശിയതാണ് രക്ഷയായത്. ഞങ്ങൾ തോട്ടപ്പള്ളി ഭാഗത്ത് മത്സ്യബന്ധനം നടത്തുകയായിരുന്നു. കാറ്റിന്റെ രൂപം മാറിയതോടെ കരയിലേക്ക് തിരിച്ചു. മൂന്നു മണിക്കൂർ വേണം ശക്തികുളങ്ങരയിൽ എത്താൻ. എന്നാൽ ഒന്നര മണിക്കൂർ കൊണ്ട് എത്തി. പാലത്തിന്റ കിഴക്ക് വശത്ത് ബോട്ട് അടുപ്പിക്കുമ്പോൾ തിരയടിച്ചു മറിച്ചു. ശക്തമായ കാറ്റിൽ രൂപപ്പെടുന്ന തിര ശാന്തമാകാൻ മണിക്കൂറുകൾ വേണം."- ജോൺ ലോറൻസ് (മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് 2 തവണ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്ക്  നേടിയ മത്സ്യത്തൊഴിലാളി).

"മൂന്നാമത്തെ ദിവസമാണ് ഭർത്താവ് ക്ലീറ്റസ് ജോസഫ് കരയിലെത്തിയത്. തിരിച്ചുവരുന്നതു വരെ ഒരു വയസ്സുള്ള ഇളയമകൾ സാറയെയും കൊണ്ടു ഞാൻ കടപ്പുറത്ത് കാത്തിരുന്നു. ബോട്ടുമായി അല്ലാതെ കരയിലേക്ക് ഇല്ലെന്നു പറഞ്ഞു ഭർത്താവും 3 പേരും അതിൽ കഴിയുകയായിരുന്നു. മൂന്നാമത്തെ ദിവസം ടഗും 2 ബോട്ടുകളും എത്തിയാണ് കരയിൽ എത്തിച്ചത്. അപ്പോഴെയ്ക്ക് അവശരായി മാറിയിരുന്നു. ഇപ്പോഴും അദ്ദേഹം ഇടയ്ക്കിടെ കടലിൽ പോകുന്നുണ്ട്."- ത്രേസ്യ ക്ലീറ്റസ്, മറ്റത്തു തോപ്പ് 

ADVERTISEMENT

"ചീരാടികാറ്റ് എന്ന ഞങ്ങൾ വിളിക്കുന്ന ചെറിയ കാറ്റ് ആയിരുന്നു ആദ്യം. പെട്ടെന്നാണ് വലിയ കാറ്റ് ആയി മാറിയത്. ഒപ്പം മഴയും . കാണാൻ പോലും കഴിയുമായിരുന്നില്ല. എല്ലാം തകരുന്നതു പോലെ തോന്നി. ദൈവത്തിന്റെ കൃപകൊണ്ട് വൈകിട്ട് നാലരയോടെ കരയ്ക്കെത്താനായി. തീരത്ത് എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. അടുത്ത ദിവസമാണ് ആശുപത്രിയിൽ നിന്നു മടങ്ങിയത്."- ജോസഫ് സെബാസ്റ്റ്യൻ ( ദുരന്തത്തിൽ നിന്നു രക്ഷപെട്ട മത്സ്യത്തൊഴിലാളി)

"ദുരന്ത ദിവസം സന്ധ്യയ്ക്കാണ് ഞങ്ങളുടെ ബോട്ട് കരയ്ക്ക് എത്തിയത്. വഴിയിൽ മുഴുവൻ തകർന്ന ബോട്ടുകളുടെ അവശിഷ്ടങ്ങൾ ആയിരുന്നു. ഒഴുകി നടന്ന വലയിൽ ബോട്ടിന്റെ ഫാൻ കുരുങ്ങാതിരുന്നത് രക്ഷയായി. കരയിൽ കയറിയപ്പോഴാണ്, കൊച്ചിയിൽ നിന്നുള്ള റാണി ബോട്ടിലെ ഒരു മത്സ്യത്തൊഴിലാളി, മറ്റൊരാളെ മുതുകിൽ കിടത്തി നീന്തി വരുന്നതു കണ്ടത്. അദ്ദേഹം തളർന്നിരുന്നു. ഞങ്ങൾ വടവുമായി നീന്തിയെത്തി അദ്ദേഹത്തിന് കൊടുത്തു. കരയിൽ നിന്നവർ വടം വലിച്ചു കയറ്റി അവരെ രക്ഷപ്പെടുത്തി."- അലക്സാണ്ടർ ഡാനിയേൽ (രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി)

English Summary: 40 years of Shaktikulangara sea disaster