കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് കലക്ടർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ റെയിൽവേ, കോർപറേഷൻ അധികൃതരുടെ യോഗം ചേർന്നു. പുള്ളിക്കട കോളനി ഉൾപ്പെടെ റെയിൽവേ പുറമ്പോക്ക് എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങൾ സർവേ നടത്തി തിട്ടപ്പെടുത്തുന്നതിനു ഭൂരേഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് കലക്ടർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ റെയിൽവേ, കോർപറേഷൻ അധികൃതരുടെ യോഗം ചേർന്നു. പുള്ളിക്കട കോളനി ഉൾപ്പെടെ റെയിൽവേ പുറമ്പോക്ക് എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങൾ സർവേ നടത്തി തിട്ടപ്പെടുത്തുന്നതിനു ഭൂരേഖ തഹസിൽദാർക്കു നിർദേശം നൽകി.

അഷ്ടമുടിക്കായലിനു സമീപം താമസിക്കുന്ന ബിപിഎൽ കാർഡ് ഉപയോക്താക്കൾക്ക് ബയോ–ഡീഗ്രേഡബിൾ ടോയ്‌ലറ്റ് സംവിധാനം സജ്ജമാക്കുന്നതിന് 50,000 രൂപ കോർപറേഷൻ ഫണ്ട് അനുവദിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. റെയിൽവേ കടന്നുപോകുന്ന ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പലയിടങ്ങളിലെ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി. കൗൺസിലർ ഹണി ബെഞ്ചമിൻ, ഡപ്യൂട്ടി കലക്ടർ നിർമൽ കുമാർ, തഹസിൽദാർ ജാസ്മിൻ ജോർജ,് റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.