കൊട്ടാരക്കര∙ അതിർത്തി കടന്ന് കൊല്ലം റൂറൽ ജില്ലയിലേക്ക് വൻതോതിൽ കള്ളനോട്ട് എത്തുന്നതായി റിപ്പോർട്ട്. 500 രൂപയുടെ 17 കള്ള നോട്ടുകളുമായി പത്തനാപുരം പാതിരിക്കൽ അബ്ദുൽ റഷീദ് (59) കിളിമാനൂർ പൊലീസിന്റെ പിടിയിലായി. റൂറൽ ജില്ലയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൊല്ലം റൂറൽ ക്രൈം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ അതിർത്തി കടന്ന് കൊല്ലം റൂറൽ ജില്ലയിലേക്ക് വൻതോതിൽ കള്ളനോട്ട് എത്തുന്നതായി റിപ്പോർട്ട്. 500 രൂപയുടെ 17 കള്ള നോട്ടുകളുമായി പത്തനാപുരം പാതിരിക്കൽ അബ്ദുൽ റഷീദ് (59) കിളിമാനൂർ പൊലീസിന്റെ പിടിയിലായി. റൂറൽ ജില്ലയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങി. അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിൽ കള്ളനോട്ടുമായി ഇയാളെ നേരത്തേ പിടികൂടിയിരുന്നു.

 2018ൽ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീൽ ജാമ്യത്തിൽ കഴിയവയെയാണ് വീണ്ടും പിടിയിലായത്. ആയൂരിൽ നിന്ന് 12 കള്ളനോട്ടുകളുമായി ഇയാളെ നേരത്തേ പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് ജില്ലയിലേക്ക് വൻതോതിൽ കള്ളനോട്ട് എത്തുന്നതായാണ് വിവരം. 8 കേസുകളിലായി ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയത്. തിരുനെൽവേലി, കോയമ്പത്തൂർ, മധുര ‍ ഭാഗങ്ങളിലാണ് കള്ളനോട്ട് വിതരണ സംഘങ്ങളുള്ളത്. 

ADVERTISEMENT

അടുത്തിടെ കള്ളനോട്ടുമായി പിടിയിലായ ആൾക്ക് കോയമ്പത്തൂരിലെ ചില വ്യാപാരികളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പത്തനാപുരത്ത് ഉപേക്ഷിച്ച നിലയിൽ ഒരു കെട്ട് നോട്ട് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.