കരുനാഗപ്പള്ളി ∙ സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡീഅഡിക്‌ഷൻ സെന്റർ കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ ആരംഭിക്കുന്നു. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഹോമിയോ ഡിപ്പാ‍ർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി എക്സൈസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡീഅഡിക്‌ഷൻ സെന്റർ കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ ആരംഭിക്കുന്നു. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഹോമിയോ ഡിപ്പാ‍ർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി എക്സൈസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെയും വിമുക്തി മാനേജരുടെയും നിർദേശ പ്രകാരം കരുനാഗപ്പള്ളി എക്സൈസ് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൻ.വിജിലാലിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ പി.എ.അജയകുമാർ, എസ്.ആർ.ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, സാജൻ എന്നിവർ എക്സൈസ് വകുപ്പിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

പ്രോജക്ട് സ്റ്റേറ്റ് കൺവീനർ മുഹമ്മദ് ടെസ്റ്റ്മാൻ, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഹരിലാൽ, ഹരീഷ്ബാബു, രാജീവ് ഏബ്രഹാം, ഭുവനേശ്വരി, മിനി, ചിത്ര, രാജശ്രീ എന്നിവർ ഹോമിയോ വകുപ്പിനെ പ്രതിനിധീകരിച്ചും താലൂക്ക് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ദിനേശും പങ്കെടുത്തു. തുടർപ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനു സി.ആർ.മഹേഷ് എംഎൽഎ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, എക്സൈസ് – ഹോമിയോ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉടൻ ചേരും. കേന്ദ്ര ഫണ്ടുള്ള പുനർജനി എന്ന ഹോമിയോ ഡീഅഡിക്‌ഷൻ സെന്ററിന് മരുതൂർകുളങ്ങരയിലുള്ള താലൂക്ക് ഹോമിയോ ആശുപത്രിയിൽ 8 ബെഡുകളും അനുബന്ധ സൗകര്യങ്ങളും ആകും ഒരുക്കുക.