പുത്തൂർ ∙ ജീവിതച്ചെലവേറുന്ന സാഹചര്യത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇന്ധനച്ചെലവിൽ ഇളവു ലഭിക്കുന്ന കൂപ്പൺ വിതരണം ചെയ്തു കുന്നത്തൂർ ശ്രീനാരായണ പ്രാർഥന സമിതിയുടെ ഗുരുകാരുണ്യം. 5 ലീറ്റർ പെട്രോളോ ഡീസലോ വാങ്ങുന്നവർക്കു ലീറ്റർ ഒന്നിന് 20 രൂപ ഇളവ് ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ ജീവിതച്ചെലവേറുന്ന സാഹചര്യത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇന്ധനച്ചെലവിൽ ഇളവു ലഭിക്കുന്ന കൂപ്പൺ വിതരണം ചെയ്തു കുന്നത്തൂർ ശ്രീനാരായണ പ്രാർഥന സമിതിയുടെ ഗുരുകാരുണ്യം. 5 ലീറ്റർ പെട്രോളോ ഡീസലോ വാങ്ങുന്നവർക്കു ലീറ്റർ ഒന്നിന് 20 രൂപ ഇളവ് ലഭിക്കുന്ന കൂപ്പണുകളാണു വിതരണം ചെയ്തത്. പുത്തൂർ മുരളി ഫ്യുവൽസിൽ കൂപ്പണുകൾ ഹാജരാക്കി  ഇന്ധനം നിറയ്ക്കാം. പുത്തൂരിലും പരിസരങ്ങളിലും ഉള്ള ഓട്ടോ, ടാക്സി വാഹനങ്ങൾക്കാണ് ഇന്നലെ കൂപ്പണുകൾ നൽകിയത്. 300ൽ ഏറെ കൂപ്പണുകൾ വിതരണം ചെയ്തതായി പ്രാർഥന സമിതി ഭാരവാഹികൾ പറഞ്ഞു. സൗകര്യം പോലെ വരുംദിവസങ്ങളിലും കൂപ്പണുകൾ നൽകി ഇന്ധനം വാങ്ങാം. ഇന്നലെ ഇരുപതോളം പേർ ഇന്ധനം അടിച്ചതായി പമ്പുടമ പറഞ്ഞു. നിർധന വിഭാഗത്തിനെങ്കിലും സർക്കാർ സബ്സിഡിയോടെ ഇന്ധനം നൽകണം എന്നും അതിനുള്ള എളിയ മാതൃകയാണ് ഇതെന്നും പ്രാർഥന സമിതി പ്രസിഡന്റ് ഡി.എസ്.ദത്തൻ കൂപ്പൺ വിതരണം ഉദ്ഘാടനം വേളയിൽ പറഞ്ഞു. 

സമിതി ഭാരവാഹികളായ സുജാതൻ പുനലൂർ, നിധീഷ് പുത്തൂർ, രഘുനാഥൻ ഇടമൺ, ബാഹുലേയൻ പുത്തൂർ, ചവറ ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂപ്പൺ വിതരണം. കാലങ്ങളായി ഒട്ടേറെ സേവന, സന്നദ്ധ പ്രവർത്തനങ്ങൾ സമിതിയുടെ പേരിൽ‍ നടപ്പിലാക്കി വരുന്നുണ്ടെന്നും കൂട്ടത്തിലെ ഏറ്റവും പുതിയ സേവനമാണു സബ്സിഡി നിരക്കിൽ ഇന്ധനവിതരണം എന്നും പ്രസിഡന്റ് അറിയിച്ചു.