കൊല്ലം ∙ മുണ്ടയ്ക്കൽ വെടിക്കുന്ന് മേഖലയിലെ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിനു 4 ചെറുപുലിമുട്ടുകൾ നിർമിക്കും. 3 മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു.വെടിക്കുന്ന് മേഖല സന്ദർശിച്ച ശേഷമായിരുന്നു കലക്ടറേറ്റിൽ യോഗം ചേർന്നത്. പ്രദേശവാസികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മുണ്ടയ്ക്കൽ വെടിക്കുന്ന് മേഖലയിലെ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിനു 4 ചെറുപുലിമുട്ടുകൾ നിർമിക്കും. 3 മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു. വെടിക്കുന്ന് മേഖല സന്ദർശിച്ച ശേഷമായിരുന്നു കലക്ടറേറ്റിൽ യോഗം ചേർന്നത്. പ്രദേശവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഇന്നു കോർപറേഷനിലും യോഗം നടക്കും.അതേ സമയം മേഖലയിൽ പത്തോളം വീടുകളും അങ്കണവാടികളും കടലാക്രമണ ഭീഷണിയിലാണ്.വീടിനോടു ചേർന്നുള്ള ഭാഗം വരെ കടലെടുത്തു.

വീട്ടിലേക്കു കടൽവെള്ളം കയറുന്നുണ്ട്. ഏതു നിമിഷവും വീടുകൾ പൂർണമായി നിലം പതിക്കാവുന്ന നിലയിലാണ്. ലൈല, ശോഭ ലക്ഷ്മണൻ, നാസർ, ആശ, ഗേളി, ലീല,  സെബാസ്റ്റ്യൻ, മേബിൾ, ചന്ദ്രിക ബാബു എന്നിവരുടെ വീടുകളാണു ഭീഷണി നേരിടുന്നത്. തിരയടിച്ചു കയറുന്നത് ദിവസങ്ങളായി തുടരുകയാണ്. ഇന്നലെ മേയർ പ്രസന്ന ഏണസ്റ്റ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്.പ്രിൻസ് എന്നിവർ സന്ദർശിച്ചു. 11മണിയോടെ കലക്ടർ എൻ.ദേവിദാസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ വൈദ്യുതി ബോർഡ്. ഹാർബർ എൻജിനീയറിങ് വിഭാഗം, മേജർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ  തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷമാണു കലക്ടറേറ്റിൽ യോഗം ചേർന്നത്