ചവറ ∙ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും മരിക്കാതിരിക്കാനുള്ള അന്തിമ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് സി.ആർ.മഹേഷ് എംഎൽഎ. കൊല്ലം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചവറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. എന്നാൽ, ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും മരിക്കാതിരിക്കാനുള്ള അന്തിമ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് സി.ആർ.മഹേഷ് എംഎൽഎ. കൊല്ലം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചവറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. എന്നാൽ, ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ ആ ഗൗരവത്തോടെ കാണുന്നില്ല. രാജ്യം മുഴുവൻ എൻ.കെ.പ്രേമചന്ദ്രൻ എന്ന ജനപ്രതിനിധിയെ അറിയുമെന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു. മോദിയുടെയും അമിത് ഷായുടെയും മുഖത്ത് നോക്കി പാർലമെന്റിൽ വിമർശിക്കാൻ ധൈര്യം കാട്ടിയ നേതാവാണ് അദ്ദേഹമെന്നും സി.ആർ.മഹേഷ് പറഞ്ഞു. നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ മറ്റൊരു രീതിയാണു സിപിഎം നടത്തുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതി മതാധിഷ്ഠിത രാഷ്ട്രമാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നു വി.എസ്.ശിവകുമാർ പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷനായി. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ, എ.എ.അസീസ്, പി.രാജേന്ദ്ര പ്രസാദ്, കെ.സി.രാജൻ, കെ.സുരേഷ് ബാബു, കെ.എസ്.വേണുഗോപാൽ, നൗഷാദ് യൂനുസ്, പി.ജർമിയാസ്, സൂരജ് രവി, പ്രകാശ് മൈനാഗപ്പള്ളി, സി.എസ്.മോഹൻകുമാർ, സുൽഫിക്കർ സലാം, ജമാൽ കുറ്റിവട്ടം, സി.പി.സുധീഷ്കുമാർ, മാമ്മൂലയിൽ സേതുക്കുട്ടൻ, മേച്ചേഴ്ത്ത് ഗിരീഷ്കുമാർ, സന്തോഷ് തുപ്പാശ്ശേരി, എ.എം.സാലി, കിണറുവിള സലാവുദ്ദീൻ, റാം മോഹൻ, ആറ്റൂർ ഷാജഹാൻ, പ്രഭ അനിൽ, ചവറ ഹരീഷ്, ജസ്റ്റിൻ ജോൺ, പൊന്മന നിഷാന്ത് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സ്ക്വാഡ് പ്രവർത്തനം തുടങ്ങും
കരുനാഗപ്പള്ളി ∙ കൊല്ലം, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ വിജയത്തിനായി ബൂത്തുകൾ തോറും സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗങ്ങളും കോർണർ മീറ്റിങ്ങുകളും സംഘടിപ്പിക്കാൻ മോട്ടർ വർക്കേഴ്സ് യൂണിയന്റെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും ജില്ലാ നേതൃയോഗം തീരുമാനിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് തട്ടാരേത്ത് രവി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റോസ് ആനന്ദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, കുറ്റിയിൽ ഷാനവാസ്, താഹ വടക്കേക്കര, കെ.ഇ.ബൈജു, മാരിയത്ത്, ജമാൽ അബ്ദുൽസലാം, രാജു, അബ്ദുൽ സത്താർ, സാമുവൽ എന്നിവർ പ്രസംഗിച്ചു.

കൺവൻഷൻ 
ശാസ്താംകോട്ട ∙ മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഇന്നു രാവിലെ 10നു ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കും. ആർഎസ്പി സംസ്ഥാന പ്രസിഡന്റ് ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.

ഓച്ചിറ ∙ യുഡിഎഫ് ആദിനാട് മണ്ഡലം കൺവൻഷൻ 22ന് 3നു കൊച്ചാലുംമൂട് ഇർഷാദ് ബഷീറിന്റെ വസതിയിൽ നടക്കും. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും.