പത്തനാപുരം ∙ കളം നിറഞ്ഞു മുന്നണികളും സ്ഥാനാർഥികളും; പ്രചാരണത്തിന്റെ ആദ്യ ഘട്ട സ്വീകരണ പരിപാടികൾ പൂർത്തിയായപ്പോൾ നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പത്തനാപുരം നിയോജക മണ്ഡ‍ലത്തിലെ മുക്കിലും മൂലയിലും 3 സ്ഥാനാർഥികളുമെത്തി. ചില പഞ്ചായത്തുകളൊഴികെ മറ്റിടങ്ങളിൽ

പത്തനാപുരം ∙ കളം നിറഞ്ഞു മുന്നണികളും സ്ഥാനാർഥികളും; പ്രചാരണത്തിന്റെ ആദ്യ ഘട്ട സ്വീകരണ പരിപാടികൾ പൂർത്തിയായപ്പോൾ നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പത്തനാപുരം നിയോജക മണ്ഡ‍ലത്തിലെ മുക്കിലും മൂലയിലും 3 സ്ഥാനാർഥികളുമെത്തി. ചില പഞ്ചായത്തുകളൊഴികെ മറ്റിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ കളം നിറഞ്ഞു മുന്നണികളും സ്ഥാനാർഥികളും; പ്രചാരണത്തിന്റെ ആദ്യ ഘട്ട സ്വീകരണ പരിപാടികൾ പൂർത്തിയായപ്പോൾ നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പത്തനാപുരം നിയോജക മണ്ഡ‍ലത്തിലെ മുക്കിലും മൂലയിലും 3 സ്ഥാനാർഥികളുമെത്തി. ചില പഞ്ചായത്തുകളൊഴികെ മറ്റിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ കളം നിറഞ്ഞു മുന്നണികളും സ്ഥാനാർഥികളും; പ്രചാരണത്തിന്റെ ആദ്യ ഘട്ട സ്വീകരണ പരിപാടികൾ പൂർത്തിയായപ്പോൾ നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പത്തനാപുരം നിയോജക മണ്ഡ‍ലത്തിലെ മുക്കിലും മൂലയിലും 3 സ്ഥാനാർഥികളുമെത്തി. ചില പഞ്ചായത്തുകളൊഴികെ മറ്റിടങ്ങളിൽ സ്വീകരണവും പൂർത്തിയാക്കി. ആദ്യം തണുത്ത പ്രതികരണമാണ് തിരഞ്ഞെടുപ്പു പ്രാചരണത്തോടു നാട് കാണിച്ചിരുന്നത്. പ്രവർത്തകർ വീടുകൾ കയറിയും വോട്ടർമാരെ നേരിട്ടു കണ്ടും പ്രചാരണം കൊഴുപ്പിച്ചതോടെ ആവേശം കൂടി. 

മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനു തലവൂർ പറങ്കിമാംമുകളിൽ നൽകിയ സ്വീകരണം.

യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിൽ പല തവണ വന്നുപോയി. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ 20നു പര്യടനം നടത്തും. നടുക്കുന്ന് പള്ളിമുക്കിൽ നിന്നു തുടങ്ങുന്ന പരിപാടി കെപിസിസി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ചെമ്പനരുവിയിൽ സമാപിക്കും. അടുത്ത ഘട്ട പ്രചാരണ പരിപാടിയായി കുടുംബ സംഗമങ്ങൾ നടക്കും. 16നു തൊണ്ടിയാമണ്ണിലാണ് ആദ്യ സംഗമം നടക്കുക. കെപിസിസി അംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്യും. കുടുംബയോഗങ്ങളിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണു നേതൃത്വം. 

മാവേലിക്കര ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയ്ക്കു പട്ടാഴിയിൽ നൽകിയ സ്വീകരണം.
ADVERTISEMENT

എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാറിന്റെ ആദ്യ സ്വീകരണ പരിപാടികൾ നടന്നുവരികയാണ്. 18നു പത്തനാപുരം, വിളക്കുടി പഞ്ചായത്തുകളിൽ സ്വീകരണം നടക്കും. ഇതോടെ മണ്ഡലത്തിലെ ആദ്യഘട്ട സ്വീകരണ പരിപാടികൾ സമാപിക്കും. ശേഷം വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനം നടക്കും. മേഖല തിരിച്ചുള്ള പൊതുയോഗങ്ങളുണ്ടാകും. സംസ്ഥാന – ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സ്വീകരണ പരിപാടി പട്ടാഴിയിൽ തുടങ്ങി. പട്ടാഴി വടക്കേക്കര, പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി ചെമ്പനരുവിയിൽ സമാപിച്ചു. 19നു മണ്ഡലത്തിലെ ബാക്കി പഞ്ചായത്തുകളിൽ സ്വീകരണ പര്യടനം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എ.ആർ.അരുൺ പറഞ്ഞു.

ആയൂർ ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന്റെ പുനലൂർ നിയോജക മണ്ഡലത്തിലെ സ്വീകരണം ആയൂരിൽ നിന്നും ആരംഭിച്ചു. കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം എം.നാസർ ഖാൻ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ റഹീം തടിക്കാട്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജോസഫ് മാത്യു, പബ്ലിസിറ്റി ചെയർമാൻ അഞ്ചൽ സോമൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, അമ്മിണി രാജൻ, യുഡിഎഫ് പഞ്ചായത്ത് സമിതി ചെയർമാൻ കടയിൽ ബാബു, കൺവീനർ എൻ.കെ.ബാലചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള, വിളയിൽ കുഞ്ഞുമോൻ, ബുഖാരി, ആയൂർ ഗോപിനാഥ്, പ്രസാദ് കോടിയാട്ട്, ശാമുവേൽ തോമസ്, അന്ന ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ഇടമുളയ്ക്കൽ മാക്കുളത്തു നൽകിയ സ്വീകരണത്തിൽ രാജീവ് കോശി, റംലി എസ്.റാവുത്തർ, വിൽസൺ ഏബ്രഹാം, വിജയലക്ഷ്മി അമ്മ, തുളസിഭായി അമ്മ, രൂപേഷ് ഉണ്ണിത്താൻ, റോയി തങ്കച്ചൻ, സാബു യോഹന്നാൻ, സജി,സുരേഷ് പടിഞ്ഞാറ്റിൻക്കര, ബാബു ജോർജ്, പൗർണമി, ബിജു ജോൺ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ അയത്തിൽ, കൊമ്പേറ്റിമല, അസുരമംഗലം, കൈപ്പള്ളി, പനച്ചവിള, തടിക്കാട്, ഇടയം, അറയ്ക്കൽ, പെരുമണ്ണൂർ, പൊടിയാട്ടുവിള എന്നിവിടങ്ങളിലും സ്വീകരണം നൽകി.‘വികസനോന്മുഖ രാഷ്ട്രീയത്തിന് കൊല്ലം’ എന്ന മുദ്രാവാക്യമാണ് കഴിഞ്ഞ അഞ്ച് വർഷവും പാർലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധി എന്നുള്ള നിലയിൽ താൻ മുന്നോട്ടുവച്ചതെന്നു പ്രേമചന്ദ്രൻ പറഞ്ഞു.

 പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും പാർലമെന്ററി രംഗത്തെ ഇടപെടലുകളും ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്. ആയൂർ ടൗണിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി ഒന്നാം ഘട്ടത്തിൽ വടമൺ വഞ്ചിമുക്കിൽ സമാപിച്ചു. തുടർന്ന് ഗുരുമന്ദിരം ജംക്‌ഷനിൽ നിന്നാരംഭിച്ച സ്വീകരണം നരിക്കലിൽ സമാപിച്ചു. വൈകിട്ട് വട്ടമൺ നിന്നാരംഭിച്ച് വെട്ടിപ്പുഴയിൽ സമാപിച്ചു. രാത്രിയിൽ കലങ്ങുംമുകളിൽ നിന്നാരംഭിച്ച് ശാസ്താംകോണത്ത് സമാപിച്ചു.

ADVERTISEMENT

സ്ഥാനാർഥിയോടൊപ്പം ഭാരതീപുരം ശശി, ഏരൂർ സുഭാഷ്, എം.നാസർഖാൻ, കുളത്തൂപ്പുഴ സലീം, അഞ്ചൽ സോമൻ, തോയിത്തല മോഹനൻ, നെൽസൺ സെബാസ്റ്റ്യൻ, സി.വിജയകുമാർ, ഉറുകുന്ന് കെ.ശശിധരൻ, എസ്.ഇ.സഞ്ജയ് ഖാൻ, ജി.ജയപ്രകാശ്, ഇടവനശ്ശേരി സുരേന്ദ്രൻ, ജേക്കബ്ബ് മാത്യു, ജോസഫ് മാത്യു, ലിജു ആലുവിള, കടയിൽ ബാബു, ജാസ്മിൻ മഞ്ജൂർ, ഷെരീഫ്, റിയാസ് ചിതറ, സേതുനാഥ്, ഏറം സന്തോഷ്, സക്കീർ ഹുസൈൻ, ഷെഫീക്ക്, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, അഞ്ചൽ വിജയൻ തുടങ്ങിയവർ അനുഗമിച്ചു.