കൊട്ടിക്കയറുന്ന പാണ്ടിമേളം. സപ്തവർണ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ. അവയ്ക്ക് തെന്നലായി ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ഊയലാട്ടം. കാഴ്ചയിൽ അലി‍ഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിൽക്കുന്ന മഹാപൂരം നാളെ. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിക്കയറുന്ന പാണ്ടിമേളം. സപ്തവർണ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ. അവയ്ക്ക് തെന്നലായി ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ഊയലാട്ടം. കാഴ്ചയിൽ അലി‍ഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിൽക്കുന്ന മഹാപൂരം നാളെ. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരത്തിനും കുടമാറ്റത്തിനും ഒരുക്കം പൂർത്തിയാകുന്നു.

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആകാശ ദൃശ്യം.

ഇന്നു വിഷുക്കണി കണ്ട നിർവൃതിയിൽ, ചെറുപൂരങ്ങളെ കണ്ടുകൊണ്ടാണ് നഗരം നാളെ സജീവമാകുന്നത്. രാവിലെ 13 ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങളുടെ വരവോടെ പൂരം പൊടിപാറും. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയ ശേഷം ആനകളുടെ നീരാട്ട്, പിന്നെ ഊട്ട്. തിരുമുന്നിലാണ് കുടമാറ്റത്തിനു തുടക്കം. ആറാട്ടിനു പുരപ്പെടാനായി തിടമ്പേറ്റിയ ആന  പടിവാതുക്കൽ എഴുന്നള്ളി നിൽക്കുമ്പോഴാണ് കുടമാറ്റം. 5 ആനകൾ വീതം ഇരുഭാഗത്തും അണിനിരന്നാണ് 5 സെറ്റ് കുടകൾ വീതം മാറുന്നത്. തുടർന്നാണ് മൈതാനത്ത് മഹാപൂരവും കുടമാറ്റവും.

കൊല്ലം പുരത്തിന്റെ കുടമാറ്റത്തിനായി താമരക്കുളം മഹാഗണപതി ക്ഷേത്രത്തിന്റെ ഒരുക്കം.
ADVERTISEMENT

മുഖാമുഖം
താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നിന്നാണ് കുടമാറ്റം.  ചെറുപൂരങ്ങളായി എത്തിയ 11 ആനകൾ വീതം ഇരുഭാഗത്തും നിരക്കും. 3 ആനകൾ കാഴ്ചക്കാരാകും. 15 സെറ്റ് വീതം കുടകളാണ് ഓരോ ഭാഗവും ഉയർത്തുന്നത്. ഇരുഭാഗത്തുമായി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും തൃക്കടവൂർ അഖിലും മേള പ്രമാണിമാരായി 140 മേളക്കാർ കൊട്ടിക്കയറും. 

വിസ്മയ കാഴ്ച
കുടമാറ്റത്തിൽ വിസ്മയ കാഴ്ചകൾ നിറയും. 24 അടി ഉയരമുള്ള ഗുളികൻ തെയ്യം, വേഷവിധാനങ്ങൾ ഉൾപ്പെടെയുള്ള ഭരതനാട്യ നർത്തകി രൂപങ്ങൾ, ശ്രീരാമ രൂപം, വാൽക്കണ്ണാടി, ശിവലിംഗം, കൽവിളക്ക്, 14 അടി ഉയരമുള്ള ഡോൾ കാവടി,  ഗണപതിയുടെ തിടമ്പ്, കുരുത്തോലക്കുട തുടങ്ങിയവയാണ് താമരക്കുളം ഗണപതി ക്ഷേത്രം ഉയർത്തുന്നത്. താമരപൂവിലെ ലക്ഷ്മീ ദേവി, ശ്രീരാമൻ, ശിവലിംഗം, തട്ടുക്കുടകൾ, പുതിയകാവ് ദേവി തുടങ്ങിയവ എൽഇഡി ബൾബിന്റെ അലങ്കാരത്തോടെയാണ് പുതിയകാവ് ക്ഷേത്രം ഒരുക്കുന്നത്. 

ADVERTISEMENT

ഗജവീരന്മാർ
തൃക്കടവൂർ ശിവരാജുവാണ് ഇന്ന് പള്ളിവേട്ടയ്ക്കും നാളെ ആറാട്ടിനും തിടമ്പേറ്റുന്നത് കുടമാറ്റത്തിൽ പങ്കെടുക്കുന്ന ആനകൾ: താമരക്കുളം– ചിറക്കര ശ്രീറാം (തിടമ്പ്). ഇടതുവശത്ത് : പരിമണം വിഷ്ണു, വേണാട്ടുമറ്റം ശ്രീകുമാർ, വേണാട് ആദികേശവൻ, അമ്പാടി മാധവൻകുട്ടി, തടത്താവിള മണികണ്ഠൻ. വലതുവശത്ത്: മൗട്ടത്ത് രാജേന്ദ്രൻ, ആമ്പാടി മഹാദേവൻ, ചിറക്കര ദേവനാരായണൻ, ചുരൂർ മഠം രാജേശേഖരൻ, പാലക്കത്തറ അഭിമന്യു.

പുതിയകാവ് ക്ഷേത്രം: പുത്തൻകുളം അനന്തപത്മനാഭൻ (തിടമ്പ്). ഇടതുവശത്ത്: കണവിള ശിവനാരായണൻ, പുത്തൻകുളം കേശവൻ, ആനയടി അപ്പു, പഞ്ചമത്തിൽ ദ്രോണ, ഉണ്ണിമങ്ങാട് ഗണപതി. വലതുവശത്ത്: പുത്തൻകുളം അർജുൻ, പുത്തൻകുളം വിക്രം, പേരൂർ ശിവൻ, പുത്തൻകുളം അനന്തകൃഷ്ണൻ, പുത്തൻകുളം വനമോഹനൻ.(എലിഫന്റ് സ്ക്വാഡിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ ചില മാറ്റം വന്നേക്കാം)