ശാസ്താംകോട്ട ∙ കിണർ ശുചീകരിക്കാൻ ഇറങ്ങുന്ന തൊഴിലാളികൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഒരാളുടെ ജീവൻ നഷ്ടമായത് ഉൾപ്പെടെ കുന്നത്തൂർ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലായി തൊഴിലാളികൾ അപകടത്തിനിരയായ സാഹചര്യം ആശങ്കയ്ക്ക് കാരണമായി. വേനൽ രൂക്ഷമായതോടെ മിക്ക സ്ഥലങ്ങളിലും കിണർ ആഴം കൂട്ടുകയും വൃത്തിയാക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ കിണർ ശുചീകരിക്കാൻ ഇറങ്ങുന്ന തൊഴിലാളികൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഒരാളുടെ ജീവൻ നഷ്ടമായത് ഉൾപ്പെടെ കുന്നത്തൂർ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലായി തൊഴിലാളികൾ അപകടത്തിനിരയായ സാഹചര്യം ആശങ്കയ്ക്ക് കാരണമായി. വേനൽ രൂക്ഷമായതോടെ മിക്ക സ്ഥലങ്ങളിലും കിണർ ആഴം കൂട്ടുകയും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അതീവ ജാഗ്രത വേണ്ട സാഹചര്യമാണെങ്കിലും മിക്കപ്പോഴും ഇവയൊന്നും പാലിക്കപ്പെടാറില്ല. വായുസഞ്ചാരം ഇല്ലാത്ത കിണറുകളിലടക്കം യാതൊരു മുൻകരുതലും ഇല്ലാതെയാണ് തൊഴിലാളികൾ ഇറങ്ങുന്നത്.

 പടിഞ്ഞാറേകല്ലട ആദിക്കാട് ജംക്‌ഷനു സമീപം ഇന്നലെ കിണർ ശുചീകരിക്കുന്നതിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കണത്താർകുന്നം സ്വദേശി ജയപ്രകാശ് (59) അൻപത് അടി താഴ്ചയുള്ള കിണറ്റിൽ അബോധാവസ്ഥയിലായി. സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ രാവിലെ 10.15നാണ് സംഭവം. ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ട് ശ്വാസം ഉറപ്പാക്കിയ ശേഷമാണ് ജയപ്രകാശിനെ സേന പുറത്തെടുത്തത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ശൂരനാട് വടക്ക് ആനയടി കോട്ടപ്പുറത്ത് കിണർ ശുചീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളി തിരികെ കയറുന്നതിനിടെ വീണു മരിച്ചു. പള്ളിക്കൽ കൈതയ്ക്കൽ സ്വദേശി ശിവൻ പിള്ള (60) ആണ് മരിച്ചത്.

ADVERTISEMENT

ശൂരനാട് വടക്ക് പാറക്കടവിൽ കിണർ ശുചീകരണത്തിനിടെ ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. താമരക്കുളം സ്വദേശിയായ സലീം (54) ആണ് 50 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയത്. പോരുവഴി നടുവിലേമുറിയിൽ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണറ്റിൽ ഇറങ്ങുന്നതിന് മുൻപ് ആവശ്യമായ മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.