കൊല്ലം ∙ ഇരവിപുരം തട്ടാമല സ്കൂൾ ജംക്‌ഷനിലെ തിരഞ്ഞെടുപ്പ് സ്റ്റാറ്റിക് സർവൈലൻസ് ചെക്പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വനിതകൾ. ടീം മേധാവിയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും അസിസ്റ്റന്റും പൊലീസ് ഓഫിസറും വിഡിയോഗ്രഫറും വനിതകളാണ്. പല ടീമുകളായി പ്രവർത്തിക്കുന്നവയിൽ ഒരു ടീമിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഇരവിപുരം തട്ടാമല സ്കൂൾ ജംക്‌ഷനിലെ തിരഞ്ഞെടുപ്പ് സ്റ്റാറ്റിക് സർവൈലൻസ് ചെക്പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വനിതകൾ. ടീം മേധാവിയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും അസിസ്റ്റന്റും പൊലീസ് ഓഫിസറും വിഡിയോഗ്രഫറും വനിതകളാണ്. പല ടീമുകളായി പ്രവർത്തിക്കുന്നവയിൽ ഒരു ടീമിലാണ് പൂർണമായും വനിതകളുള്ളത്. 

കഴിഞ്ഞ ഏപ്രിൽ 9 മുതൽ തുടങ്ങിയ ചെക്ക് പോസ്റ്റിലെ പരിശോധന തിരഞ്ഞെടുപ്പ് ദിവസമായ 26ന് വൈകിട്ട്  വരെ തുടരും. തട്ടാമല ചെക്ക് പോസ്റ്റിലെ ഒരു ടീം മേധാവിയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമായി പ്രവർത്തിക്കുന്നത് വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും വാളത്തുംഗൽ പുത്തൻചന്ത സ്വദേശിയുമായ രജനി ദാസാണ്.

ADVERTISEMENT

അസിസ്റ്റന്റായി വാളത്തുംഗൽ സ്കൂളിലെ യുപി വിഭാഗം അധ്യാപികയും ഇരവിപുരം ആലുംമൂട് സ്വദേശിയുമായ ടി.അനുവും പൊലീസ് ഓഫിസറായി അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മങ്ങാട് സ്വദേശിയുമായ ഡെൽഫിൻ പി.ബോണിഫെയ്സും വിഡിയോഗ്രാഫറായി സി–ഡിറ്റിലെ വിഡിയോഗ്രഫറായ വള്ളിക്കീഴ് സ്വദേശിയായ എ.ഗീതാമോളുമാണ് പ്രവർത്തിക്കുന്നത്. ദിവസം 2 ടീമുകളായി 12 മണിക്കൂർ സേവനം അനുഷ്ഠിക്കുന്നതിൽ മറ്റു ടീമുകളിൽ പുരുഷ പങ്കാളിത്തമുണ്ട്. 4 സിആർപിഎഫ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റിൽ സുരക്ഷയ്ക്കായുണ്ട്.