ഓയൂർ ∙ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം പിന്നിലേക്ക് ഉരുണ്ട് വീടിന്റെ മതിലും ഗേറ്റും തകർന്നു. കൊല്ലം കുളത്തുപ്പുഴ സംസ്ഥാന പാതയിൽ പൂയപ്പള്ളി മൈലോട് ആലുംമുക്ക് ജംക്‌ഷനിൽ മൈലോട് ആലുംമൂട്ടിൽ കെ. സുഗതന്റെ വീടിന്റെ ഗേറ്റും മതിലും ആണ് പൂർണമായും തകർന്നത്. . തിരുവനന്തപുരം നഗരസഭയുടെ കരാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓയൂർ ∙ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം പിന്നിലേക്ക് ഉരുണ്ട് വീടിന്റെ മതിലും ഗേറ്റും തകർന്നു. കൊല്ലം കുളത്തുപ്പുഴ സംസ്ഥാന പാതയിൽ പൂയപ്പള്ളി മൈലോട് ആലുംമുക്ക് ജംക്‌ഷനിൽ മൈലോട് ആലുംമൂട്ടിൽ കെ. സുഗതന്റെ വീടിന്റെ ഗേറ്റും മതിലും ആണ് പൂർണമായും തകർന്നത്. . തിരുവനന്തപുരം നഗരസഭയുടെ കരാർ എടുത്തിരിക്കുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം. വാഹനം ഇടിക്കുന്ന ശബ്‌ദം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തി വാഹനത്തിൽ നിന്ന് ഡ്രൈവറെ പുറത്ത് എത്തിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് കോഴി വേസ്റ്റ് പരിസരമാകെ ചിന്നിച്ചിതറി . 

പൂയപ്പള്ളി സ്റ്റേഷനിലെ പൊലീസും വാർഡ് അംഗം എസ്. മായയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിസരം കഴുകി വൃത്തിയാക്കി. ഒട്ടേറെ അപകടങ്ങൾ അടിക്കടി ഉണ്ടാകുന്ന അപകട മേഖലയാണ് ആലുംകടവും സമീപ പ്രദേശവും . റോഡിലെ കുത്തനെയുള്ള കയറ്റം കുറയ്ക്കുകയോ ആയൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ അമ്പലംകുന്ന് തിരിഞ്ഞ് മൈലോട് സ്കൂൾ ജം‌ക്‌ഷൻ വഴി തിരിച്ചു വിടുകയോ ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.