കൊല്ലം ∙ കടുത്ത ചൂടിൽ ഉരുകുകയാണ് ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ജില്ലയിൽ ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ജില്ലയിൽ തുടരും. രാത്രിയിൽ പോലും താപനിലയിൽ മാറ്റം വരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 38.6 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്.

കൊല്ലം ∙ കടുത്ത ചൂടിൽ ഉരുകുകയാണ് ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ജില്ലയിൽ ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ജില്ലയിൽ തുടരും. രാത്രിയിൽ പോലും താപനിലയിൽ മാറ്റം വരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 38.6 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കടുത്ത ചൂടിൽ ഉരുകുകയാണ് ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ജില്ലയിൽ ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ജില്ലയിൽ തുടരും. രാത്രിയിൽ പോലും താപനിലയിൽ മാറ്റം വരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 38.6 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കടുത്ത ചൂടിൽ ഉരുകുകയാണ് ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ജില്ലയിൽ ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ജില്ലയിൽ തുടരും. രാത്രിയിൽ പോലും താപനിലയിൽ മാറ്റം വരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 38.6 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്. മഞ്ഞ അലർട്ട് ജില്ലയിൽ തുടരുകയാണ്.

ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ വൈകിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിനെ കുറയ്ക്കാൻ പര്യാപ്തമാകുന്നില്ല. ചെറിയ മഴ അന്തരീക്ഷ താപനിലയിൽ വർധിപ്പിക്കാനേ സഹായിക്കൂ. വേനൽമഴയിൽ ഉണ്ടായിരിക്കുന്ന 61 ശതമാനത്തിന്റെ കുറവും ജില്ലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്കു പുറമേ വിവിധ തൊഴിൽ മേഖലകളെയും ചൂട് ഗുരുതരമായി ബാധിക്കുന്നുണ്ട്. 

ADVERTISEMENT

40 ഡിഗ്രിയിൽ പുനലൂർ
പകൽ താപനില 40 ഡിഗ്രി എത്തിയ പുനലൂരിൽ ഇന്നലെ കൂടുതൽ വെയിൽ അനുഭവപ്പെട്ടില്ലെങ്കിലും ചുട്ടുപൊള്ളുന്ന കാലാവസ്ഥയായിരുന്നു. ഉച്ച സമയത്ത് പട്ടണത്തിലേക്ക് എത്തുന്നവരുടെ എണ്ണവും ഇതോടെ വളരെയധികം കുറഞ്ഞു. വിവിധ നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയും കനത്ത ചൂട് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച വേനൽ മഴ ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളിൽ കടുത്ത ചൂടിന് ശമനം വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വീണ്ടും പഴയ പടിയായി. വിവിധ രോഗങ്ങൾക്കും ശാരീരക അസ്വസ്ഥതകൾക്കും ചൂട് കാരണമാവുകയും ചെയ്യുന്നു.

ADVERTISEMENT

വൈദ്യുതി മുടക്കവും പതിവ്
കടുത്ത ചൂടിനിടയിൽ രാത്രികാലങ്ങളിൽ ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ടു വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയർന്നു. ചുരുങ്ങിയ മിനിറ്റുകൾ മാത്രമാണ് വൈദ്യുതി മുടങ്ങുന്നതെങ്കിലും ഉയർന്ന ചൂട് കാരണം കുട്ടികൾ അടക്കമുള്ളവരുടെ ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യമാണ്.

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന്റെ ഭാഗമായുള്ള വൈദ്യുതി മുടക്കമായും നാട്ടുകാർ ഇതിനെ സംശയിക്കുന്നുണ്ട്. രണ്ട് ദിവസമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടി പെയ്യുന്ന നേരിയ തോതിലുള്ള വേനൽ മഴ കാരണം രാത്രി സമയങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമേ വൈദ്യുതി കൂടി ഇല്ലാതാവുന്നതോടെ എരിതീയിലേക്ക് എറിയപ്പെടുന്ന അവസ്ഥയിലാണ് ജനം. പകലും പല ഇടങ്ങളിലും 8 മണിക്കൂർ വൈദ്യുതി മുടങ്ങുന്നതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് സൃഷ്ടിക്കുന്നത്.

ADVERTISEMENT

ബുദ്ധിമുട്ടിൽ ആശാ വർക്കർമാർ
ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടെങ്കിലും ആശാ വർക്കർമാർക്ക് കടുത്ത വെയിലത്തും ജോലി. ദിവസം 25 വരെ വീടുകളിലാണ് ഇവർക്ക് സർവേ ജോലി ചെയ്യേണ്ടത്. ഉച്ചയ്ക്ക് വാട്സാപ്പ് മുഖേന ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുകയും വേണം. കടുത്ത ചൂടിൽ സർവേ നടത്തുന്നതു മൂലം ഒട്ടേറെ ആശാ വർക്കർമാരുടെ ത്വക്കിൽ കുമിളകൾ രൂപപ്പെടുന്നുണ്ട്.

വൈകിട്ട് 4 മുതൽ സർവേ നടത്തി, അടുത്ത ദിവസം രാവിലെ റിപ്പോർട്ട് സമർപ്പിക്കുന്ന വിധത്തിൽ ജോലി ക്രമീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം. അതിരാവിലെ വീട്ടുകാരും തിരക്കിലായതിനാൽ ആ സമയം സർവേക്ക് വീടുകളിൽ എത്തുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആശാ വർക്കർമാർ പറയുന്നു. 

പ്രതിസന്ധിയിൽ ക്ഷീരമേഖല: പാൽ ഉൽപാദനത്തിൽ വലിയ ഇടിവ്
പുത്തൂർ ∙ പതിവില്ലാത്ത വിധം കടുത്ത വേനലിൽ ക്ഷീരമേഖല വൻ പ്രതിസന്ധിയിലേക്ക്. പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതും ജലദൗർലഭ്യം കാരണം പശു പരിപാലനം ബുദ്ധിമുട്ടായതുമാണ് കർഷകരെ വലയ്ക്കുന്നത്. കുടിക്കാൻ പോലും വെള്ളം ഇല്ലാത്തപ്പോൾ പശുവിനെ എങ്ങനെ പോറ്റും എന്നാണ് കർഷകരുടെ ചോദ്യം. ഒരു കറവപ്പശുവിനു ശരാശരി 250 ലീറ്റർ വെള്ളം ഒരു ദിവസം വേണം എന്നാണ് കണക്ക്. 

വേനൽ അതിരൂക്ഷമായ സ്ഥലങ്ങളിൽ കിണറുകൾ വറ്റിയതും പൈപ്പ് വഴിയുള്ള ജലവിതരണം എല്ലാ ദിവസവും ഇല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.  പഞ്ചായത്തുകളിൽ നിന്ന് ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ് ആശ്വാസം. ഇതും വേണ്ടത്ര ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ പശുവിനെ കുളിപ്പിക്കാനും കുടിക്കാൻ നൽകാനും വെള്ളം ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

പാൽ ഉൽ‍പാദനം ഗണ്യമായി കുറഞ്ഞതിനാൽ ആ വഴിക്കുള്ള വരുമാനവും കുറഞ്ഞു. കടുത്ത ചൂടിൽ കറവപ്പശുക്കൾക്കു രോഗബാധ ഉണ്ടാകുന്നതും കർഷകരെ വലയ്ക്കുന്നു. സാഹചര്യം പ്രതികൂലമായതോടെ പശുക്കളെ വിറ്റ് ഒഴിവാക്കേണ്ട ഗതികേടിലേക്ക് ക്ഷീര കർഷകർ എത്തുകയാണ്.

വേനൽക്കാലത്തെ പ്രതിസന്ധിക്കു പരിഹാരം കാണാൻ ക്ഷീരമേഖലയ്ക്കു ആശ്വാസ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിൽ പാൽ അളക്കുന്ന ക്ഷീരകർഷകർ തന്നെ 13,000ൽ ഏറെയുണ്ട് എന്നാണു ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ജില്ലയിലെ പാൽ ഉൽപാദനത്തിലും വലിയ കുറവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.