പുനലൂർ ∙ ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ ഈ പാതയിലെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതിനാൽ ഇപ്പോൾ 18 കോച്ചുകൾ മാത്രമായാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ പാതയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ ഈ പാതയിലെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതിനാൽ ഇപ്പോൾ 18 കോച്ചുകൾ മാത്രമായാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ പാതയിൽ പുനലൂരിൽ മാത്രമാണ് 22 എൽഎച്ച്ബി, അല്ലെങ്കിൽ 24 ഐസിഎഫ് കോച്ചുകൾ നിർത്തുന്നതിന് ആവശ്യമായ നീളമുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമായിട്ടുള്ളത്. അത്യാവശ്യമായി ആര്യങ്കാവ്, തെന്മല, ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ടതുണ്ട്. 

നിലവിൽ ഈ റെയിൽവേ സ്റ്റേഷനുകളിൽ 18 കോച്ചുകൾ നിർത്തുവാൻ സാധിക്കുന്ന പ്ലാറ്റ്ഫോമുകൾ മാത്രമേ ഉള്ളൂ ഈ അവധിക്കാലത്ത് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത വഴി അവധിക്കാല സ്പെഷൽ ട്രെയിൻ സർവീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. 22 കോച്ചുകൾ ഉള്ള റേക്ക് തിരുവനന്തപുരം ഡിവിഷനിൽ ലഭ്യമാണെങ്കിലും ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് ഒരു വലിയ പ്രതിസന്ധിയാണ്. ഇത് ഉടനടി പരിഹരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊച്ചുവേളിയിൽ നിന്നു താംബരത്തേക്ക് കൊല്ലം–ചെങ്കോട്ട വഴി ആഴ്ചയിൽ ഒരിക്കൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.