ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽസിറ്റിങ്: കൊല്ലം∙ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏഴ്, 14, 21, 28 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തി ദിനങ്ങളിൽ കൊല്ലത്തെ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ്-കോംപൻസേഷൻ കേസുകളും വിചാരണ ചെയ്യും. ഫോൺ: 0474 2792892. ഗെസ്റ്റ്അധ്യാപക നിയമനം പുനലൂർ ∙ കുര്യോട്ടുമല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്: കൊല്ലം∙ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏഴ്, 14, 21, 28 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തി ദിനങ്ങളിൽ കൊല്ലത്തെ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ്-കോംപൻസേഷൻ കേസുകളും വിചാരണ ചെയ്യും. ഫോൺ: 0474 2792892.

ഗെസ്റ്റ് അധ്യാപക നിയമനം
പുനലൂർ ∙ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2024 -25 അധ്യയന വർഷത്തേക്കുള്ള കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്‌, ഡേറ്റ സയൻസ്, ഹിന്ദി, മലയാളം, സംസ്കൃതം, ജേണലിസം  വിഷയങ്ങളിലേക്കു ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 21 മുതൽ  25 വരെ കോളജിൽ നടത്തും.  ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  8606144316, 8089710564

ADVERTISEMENT

ശാസ്താംകോട്ട ∙ കെ.എസ്.എം ഡിബി കോളജിൽ ഫിസിക്സ്, സുവോളജി, ഇംഗ്ലിഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഫുഡ് പ്രോസസിങ് ആൻഡ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി, സർവകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന . കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് പാനൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 20ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി കോളജ് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. 0476 2830323

‍‍അഭിമുഖം 16ന് 
പുനലൂർ ∙ സെന്റ് ഗോരേറ്റി എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്,ഹിസ്റ്ററി, മലയാളം, കണക്ക് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് 11ന് സ്കൂൾ ഓഫിസിൽ നടത്തുമെന്ന് പ്രിൻസിപ്പൽ ടി.മൃദുല അറിയിച്ചു.  9497537583

ADVERTISEMENT

സിറ്റിങ് സംഘടിപ്പിക്കും
കൊല്ലം ∙ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അംശാദായം സ്വീകരിക്കുന്നതിനും 10ന് ഏരൂർ സർവീസ് സഹകരണ ബാങ്ക്, 18ന് ഇടമൺ കൃഷിഭവൻ, 29ന് അലയമൺ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ സിറ്റിങ് സംഘടിപ്പിക്കും. അംശാദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ കോപ്പി കൂടി കൊണ്ടു വരണം. 9746822396, 0474 2766843.

തെങ്ങിൻ തൈകൾ 
വാളകം ∙ നാളികേര കൗൺസിൽ പദ്ധതി പ്രകാരം ഉമ്മന്നൂർ കൃഷിഭവനിൽ നിന്നും തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഡബ്ല്യുസിടി ഇനത്തിൽപെട്ട ഒരു തൈയ്ക്ക് 50 രൂപ നിരക്കിലാണ് നൽകുന്നത്. ‌

ADVERTISEMENT

ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി
കൊല്ലം∙ കേരള വൊക്കേഷനൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ സംസ്ഥാനതല ജനറൽ ഫൗണ്ടേഷൻ കോഴ്സിൽ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി. 

അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ 'ബിസിൽ' (ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റൻസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ്  ഡിവിഷനിൽ ആറു മാസം മുതൽ രണ്ടു വർഷം വരെ ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.

തീയതി നീട്ടി
കൊല്ലം∙ കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു .