കൊല്ലം∙ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ ‍ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും മുടങ്ങി. സിഐടിയു യൂണിയൻ സിഐടിയുടെ യൂണിയൻ ബഹിഷ്കരണത്തിൽ നിന്നു പിന്മാറി എന്നറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ ബഹിഷ്കരണത്തിൽ പങ്കെടുത്തു. അതേസമയം ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്താൻ

കൊല്ലം∙ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ ‍ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും മുടങ്ങി. സിഐടിയു യൂണിയൻ സിഐടിയുടെ യൂണിയൻ ബഹിഷ്കരണത്തിൽ നിന്നു പിന്മാറി എന്നറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ ബഹിഷ്കരണത്തിൽ പങ്കെടുത്തു. അതേസമയം ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ ‍ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും മുടങ്ങി. സിഐടിയു യൂണിയൻ സിഐടിയുടെ യൂണിയൻ ബഹിഷ്കരണത്തിൽ നിന്നു പിന്മാറി എന്നറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ ബഹിഷ്കരണത്തിൽ പങ്കെടുത്തു. അതേസമയം ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ ‍ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും മുടങ്ങി. സിഐടിയു യൂണിയൻ  സിഐടിയുടെ യൂണിയൻ ബഹിഷ്കരണത്തിൽ നിന്നു പിന്മാറി എന്നറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ ബഹിഷ്കരണത്തിൽ പങ്കെടുത്തു. 

അതേസമയം  ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയില്ല. കഴിഞ്ഞ ദിവസം യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ടെസ്റ്റിന്റെ എണ്ണം ഉയർത്താ‍ൻ തീരുമാനം ആയത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലാത്ത പുനലൂർ നേതാജിയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്.
ADVERTISEMENT

കൊല്ലത്ത് അപേക്ഷകർ 10,000,  കാത്തിരിപ്പ് ഒരു വർഷം
ഒരു ഓഫിസിൽ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 30 നിജപ്പെടുത്തിയതാണ് പ്രതിസന്ധിക്കു പ്രധാന കാരണം. ഡ്രൈവിങ് സ്കൂ‍ൾ യൂണിയനുകളുമായി നടന്ന ചർച്ചയെ തുടർന്നാണ് ഇത് 40 ആയി ഉയർത്തിയത്. ഇതിൽ 25 എണ്ണം ആദ്യം അപേക്ഷകരും 10 എണ്ണം പരാജയപ്പെട്ടവരുടെ റീ ടെസ്റ്റും 5 എണ്ണം അത്യാവശ്യക്കാർക്കും ഉള്ളതാണ്.

എംസി റോഡിൽ കൊട്ടാരക്കര ഈയംകുന്നിന് സമീപത്തെ ഡ്രൈവിങ് ഗ്രൗണ്ട്

കൊല്ലം ആർ‌ടിഒയ്ക്കു കീഴിൽ നിലവിൽ ദിവസേന 120 ടെസ്റ്റുകളാണ് നടന്നിരുന്നത്. ഇത്രയും ടെസ്റ്റുകൾ നടന്നിട്ടു പോലും ലേണേഴ്സ് വിജയിച്ചവർക്ക് 3 മാസം കഴിഞ്ഞാണ് ഡ്രൈവിങ് ടെസ്റ്റിന് തീയതി ലഭിക്കുന്നത്. കൊല്ലത്ത് പതിനായിരത്തോളം പേരാണ് ലേണേഴ്സ് വിജയിച്ച് ടെസ്റ്റിന് കാത്തിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതോടെ ഇവർ ടെസ്റ്റിന് ഒരു വർഷം എങ്കിലും കാത്തിരിക്കണം. ലേണേഴ്സ് വിജയിച്ചവർക്ക് 6 മാസത്തിനുള്ളിൽ ടെസ്റ്റ് നടന്നില്ലെങ്കിൽ വീണ്ടും ലേണേഴ്സ് പുതുക്കേണ്ടി വരും. വിദേശത്തും മറ്റും പോകേണ്ടവരും വലയും. 

ഉദ്യോഗസ്ഥർക്ക് അമിത ഭാരം
ഒരു ദിവസത്തെ 40 ടെസ്റ്റും ഒരേ ഇൻസ്പെക്ടർ തന്നെ നടത്തണം എന്നാണ് നിർദേശം. ഓരോ ടെസ്റ്റിനും 10 മിനിറ്റ് ആണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ടെസ്റ്റിന് മാത്രം 7 മണിക്കൂറിലേറെ സമയം വേണ്ടിവരും. തുടർന്നു ഓഫിസിൽ എത്തി ഇതുസംബന്ധിച്ച മറ്റു ജോലികൾ ചെയ്യണം. നിലവിൽ ഓഫിസിലെ  ഇൻസ്പെക്ടർമാർ എല്ലാവരും ടെസ്റ്റ് നടത്തുകയായിരുന്നു പതിവ്.

കരുനാഗപ്പള്ളിയിൽ 320 അപേക്ഷകർ
ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയും നിലച്ചതോടെ റജിസ്റ്റർ ചെയ്ത് തീയതിയും ലഭിച്ച 320 ഓളം പേരാണ് ടെസ്റ്റ് നടക്കാതെ തിരിച്ചു പോകുന്നത്. 1998 മുതൽ തഴവ പഞ്ചായത്തിന്റെ ചിറ്റുമൂല ഗ്രൗണ്ടിലാണ് കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫിസിന്റെ ഡ്രൈവിങ് ടെസ്റ്റ് നടന്നു വരുന്നത്. നിലവിൽ ഇവിടെ ഡ്രൈവിങ് ടെസ്റ്റിനായി എത്തുന്നവർക്കും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യവും ഇല്ല.

ADVERTISEMENT

മഴക്കാലത്തു കുണ്ടും കുഴിയുമാകുന്ന ഗ്രൗണ്ടിൽ നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. ഗ്രൗണ്ട് വൃത്തിയാക്കുന്നതും ഗൗണ്ടിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതുമൊക്കെ ഡ്രൈവിങ് സ്കൂളുകളുടെ സംഘടനയാണ്. ഈ സ്ഥലം കോടതി സമുച്ചയം സ്ഥാപിക്കാൻ വേണ്ടി റവന്യു വകുപ്പിനു കൈമാറിയിരുന്നു.

കൊട്ടാരക്കര: പരിമിതികളുടെ ടെസ്റ്റ് ഗ്രൗണ്ട്
എംസി റോഡിൽ കൊട്ടാരക്കര ഈയംകുന്നിന് സമീപം ഡ്രൈവിങ് സ്കൂൾ വാടകയ്ക്ക് എടുത്ത് നൽകിയ 71സെന്റ് സ്ഥലത്താണ് ഇപ്പോൾ ‍ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. പുതിയ ചട്ടം അനുസരിച്ച് ഈ ഗ്രൗണ്ട് ടെസ്റ്റ് നടത്താൻ പര്യാപ്തമല്ല. 30 സെന്റ് സ്ഥലം കൂടി വാടകയ്ക്ക് എടുക്കേണ്ടി വരും. മാനദണ്ഡം അനുസരിച്ച് നിർമാണങ്ങളും നടത്തണം. ഇതിന് ലക്ഷങ്ങൾ ചെലവാക്കണം. ഈ തുക സർക്കാർ ചെലവഴിക്കേണ്ടി വരും. സ്വന്തം സ്ഥലം കണ്ടെത്തി സർക്കാർ ഫണ്ട് ചെലവഴിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ മോട്ടർ വാഹന വകുപ്പ് തയാറാകണമെന്നാണ് ആവശ്യം. 

അഞ്ചലിൽ സൗകര്യങ്ങൾ ഒരുക്കുമോ ?
അഗസ്ത്യക്കോട് പാറവിള വാർഡിലെ ഗ്രൗണ്ട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചലിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ടിൽ സൗകര്യങ്ങൾ പരിമിതമാണ്. മാറ്റങ്ങൾ വരുത്തണമെങ്കിൽ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.

ഇത്തരം കാര്യങ്ങൾ മോട്ടർ വാഹനവകുപ്പ് അറിയിച്ചിട്ടില്ലെന്നു പഞ്ചായത്ത്  അധികൃതർ പറയുന്നു. പരിഷ്‌കാരങ്ങൾ  പെട്ടെന്നു നടത്താനുള്ള നീക്കമാണു  ജനങ്ങളെ  കുഴയ്ക്കുന്നതെന്നു ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ പറയുന്നു. കൂടി ആലോചനകൾ നടത്തി വ്യക്തതയോടെ നടപ്പാക്കേണ്ട കാര്യങ്ങൾ‌ അടിച്ചേൽപ്പിക്കുന്ന തരത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ വിപരീത ഫലം ചെയ്യുമെന്നും വിശദീകരിക്കുന്നു.

ADVERTISEMENT

ശാസ്താംകോട്ടയിൽ വിവാദ സർക്കുലർ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണു നേതാക്കൾ പറയുന്നത്. കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.

പത്തനാപുരത്ത് അസൗകര്യ ഗ്രൗണ്ട്
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ തട്ടകമായ പത്തനാപുരം മേഖലയിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ അസൗകര്യങ്ങൾ മാത്രം. എന്നാലും ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ചാണ് ഉദ്യോഗസ്ഥർ. പുന്നല പാതയിൽ ഡ്രൈവിങ് സ്കൂളുകാർ പാട്ടത്തിന് ഏറ്റെടുത്ത ഗ്രൗണ്ടിലാണ് ടെസ്റ്റ് നടക്കുന്നത്.

 പുതുതായി നിർദേശിച്ച പരിഷ്കാരങ്ങൾ ഡ്രൈവിങ് സ്കൂളുകാർ നടപ്പാക്കട്ടെയെന്നാണ് അധികൃതരുടെ നിലപാട്. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എല്ലാ ദിവസവും ഇവിടെ ടെസ്റ്റുകൾ നടത്താറില്ല. എന്നാൽ ഇന്ന് ടെസ്റ്റ് നടത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പുനലൂരിൽ സ്വകാര്യ ഗ്രൗണ്ട്
പുനലൂർ നേതാജിയിലെ സ്വകാര്യ ഗ്രൗണ്ടിലാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. നേരത്തെ നഗരസഭയുടെ ചെമ്മന്തൂർ സ്റ്റേഡിയത്തിൽ നിന്നു ഗ്രൗണ്ട് ഒഴിപ്പിക്കുകയായിരുന്നു. കലയനാട് അടക്കം സർക്കാർ ഭൂമി ഉള്ളപ്പോഴും സ്വകാര്യ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തേണ്ട സ്ഥിതിയാണുള്ളത്.

ഇവിടേക്ക് യാത്രാസൗകര്യവും ഇല്ല. പട്ടണത്തിൽ നിന്നും ഓട്ടോയിലാണ് ഇവിടേക്ക് എത്തുന്നത്. ശുചിമുറിയുമില്ല. ശുദ്ധജല വിതരണത്തിന് പോലും ഒരു സൗകര്യവും ഇവിടെ ഇല്ല. അഞ്ചലിലെ സ്ഥിതിയും ഇങ്ങനെ തന്നെ. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അഞ്ചലിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുനലൂരിലുമാണ് ടെസ്റ്റ് നടത്തുന്നത്.

ടെസ്റ്റ് കൂടുതൽ കർശമാക്കിയതിനോടു ഡ്രൈവിങ് സ്കൂൾ ഉടമകൾ എതിരാണെന്ന് പ്രചാരണം തെറ്റാണ്.  ടെസ്റ്റ് നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം പോലും സർക്കാർ ഒരുക്കാത്തതാണ് പ്രശ്നം.

ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കണം. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ ഇതു സാധ്യമാകും. ഇരട്ട ക്ലച്ച് ഉള്ള വാഹനങ്ങൾ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുത് എന്ന നിർദേശം അപ്രായോഗികമാണ്. 15 വർഷം പിന്നിട്ട ഡ്രൈവിങ് പരിശീലന വാഹനങ്ങൾ ഒഴിവാക്കണം എന്ന നിർദേശവും പിൻവലിക്കണം.