പരവൂർ∙ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജുവിന്റെ (50) അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (13) എന്നിവരെ കൊലപ്പെടുത്തിയതിനും മകൻ ശ്രീരാഗിനെ (18) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു പരവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പരവൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ∙ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജുവിന്റെ (50) അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (13) എന്നിവരെ കൊലപ്പെടുത്തിയതിനും മകൻ ശ്രീരാഗിനെ (18) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു പരവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

പ്രതി കുറ്റം സമ്മതിച്ചതായും ഭാര്യയുടെ സമ്മതത്തോടെയാണ് കൊലപാതകങ്ങൾ നടത്തിയതെന്നു ശ്രീജു മൊഴി നൽകിയതായും പരവൂർ സ്റ്റേഷൻ ഓഫിസർ ജെ.എസ്.പ്രവീൺ പറഞ്ഞു. പൊലീസ് പറയുന്നത് : കഴിഞ്ഞ മേയ് 6നു രാത്രി 10 മണിയോടെ തന്നെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കൂട്ട ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങൾ ശ്രീജുവും കുടുംബവും ആരംഭിച്ചു. പാലിൽ ഉറക്ക ഗുളികകളും മറ്റു ഗുളികകളും കലർത്തി മക്കൾക്കും ഭാര്യയ്ക്കും നൽകിയ ശേഷമാണ് കഴുത്തറുത്തത്. ശ്രീജു മദ്യലഹരിയിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഭാര്യയ്ക്ക് എത്ര രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നു തനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ലെന്നും ശ്രീജു പൊലീസിനോട് പറഞ്ഞു.

ADVERTISEMENT

കൊലപാതക ശ്രമത്തിൽ കഴുത്തിനു പരുക്കേറ്റ ശ്രീജുവിന്റെ മകൻ ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. ആരോഗ്യം മെച്ചപ്പെടുന്ന അവസ്ഥയിൽ മാത്രമേ ശ്രീരാഗിന്റെ മൊഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളു. 

പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ യാത്രാമൊഴി
പൂതക്കുളം∙ പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിട നൽകി നാടും നാട്ടുകാരും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂതക്കുളം വടക്കേവീട് ക്ഷേത്രത്തിന് സമീപം ഇടവട്ടം തെങ്ങിൽ വീട്ടിൽ പ്രീത (39), മകൾ ശ്രീനന്ദ (13) എന്നിവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെവീട്ടിലെത്തിച്ചു. രണ്ടാൾക്ക് കഷ്ടിച്ചു കടന്നു പോകാവുന്ന വീട്ടിലേക്കുള്ള വഴിയിൽ കത്തുന്ന വെയിലിലും ജനക്കൂട്ടം നാടിന്റെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്ഷമയോടെ കാത്തു നിന്നു.

ADVERTISEMENT

ഒരു മണിക്കൂറിനു ശേഷം 11 മണിയോടെ മൃതദേഹങ്ങവ് വീടിനു പിറകുവശത്തെ ചിതയിലേക്കെടുത്തു. പ്രീതയുടെ സഹോദരൻ പ്രമോദിന്റെ മകൻ ഇരുവരുടെയും അന്ത്യകർമങ്ങൾ നടത്തി. പ്രീതയുടെ മൂത്ത മകൻ ശ്രീരാഗിന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷം നടക്കേണ്ടിയിരുന്ന തെങ്ങിൽ വീട്ടിൽ പ്രീതയുടെയും ശ്രീനന്ദയുടെയും ചിതയായിരുന്നു ഇന്നലെ ഒരുങ്ങിയത്.