കുളത്തൂപ്പുഴ∙ ദൈനംദിന ജീവിതത്തെ പൊറുതിമുട്ടിച്ച് മാലിന്യ നിക്ഷേപം.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കുപ്പത്തൊട്ടികളായി മാറിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടിയെടുക്കാൻ വിവിധയിടത്തു ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി പെരുവഴിയിലായി. നഗരത്തിൽ നാലിടങ്ങളിലായി സ്ഥാപിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ∙ ദൈനംദിന ജീവിതത്തെ പൊറുതിമുട്ടിച്ച് മാലിന്യ നിക്ഷേപം.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കുപ്പത്തൊട്ടികളായി മാറിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടിയെടുക്കാൻ വിവിധയിടത്തു ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി പെരുവഴിയിലായി. 

നഗരത്തിൽ നാലിടങ്ങളിലായി സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചതോടെ ഇവ നന്നാക്കാനും നീക്കമില്ല. രാത്രിയാണു വൻതോതിൽ മാലിന്യം തള്ളുന്നത്. പച്ചയിൽക്കട സാംനഗർ പാത, ഫെഡറൽ ബാങ്കിനും ലത്തീൻ കത്തോലിക്കാ പള്ളിയുടെയും സമീപത്തെ പാതയോരത്തെ തോട്, ഇക്കോ ടൂറിസം മേഖലയിലേക്കു പോകുന്ന നെടുവെണ്ണൂർക്കടവ് കൂവക്കാട് പാത, മടത്തറ പാതയിലെ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലം എന്നിവിടങ്ങളിൽ അടക്കം വഴിനീളെ മാലിന്യക്കൂനകൾ പെരുകിയിട്ടും അധികൃതർ അനങ്ങാപ്പാറ ആകുന്നതിൽ പ്രതിഷേധം.

ADVERTISEMENT

മേടവിഷു ഉത്സവം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും അമ്പലക്കടവ് പാതയിലെ മാലിന്യം നീക്കം ചെയ്തില്ല. അസഹനീയമായ ദുർഗന്ധം കാരണം ലത്തീൻ കത്തോലിക്കാ പള്ളിയുടെ മുൻവശത്തെ പാതയിലൂടെ മൂക്കു പൊത്താതെ പോകാനാകാത്ത ഗതികേടിലാണ് നാട്ടുകാർ. ചാക്കിൽ കെട്ടിയാണു മാംസാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ കല്ലടയാറിന്റെ പോഷക തോട്ടിലേക്കു തള്ളുന്നതെന്നാണു പരാതി. 

പഞ്ചായത്തിൽ നിന്നു മാത്രമല്ല സമീപ പഞ്ചായത്തു പ്രദേശങ്ങളിൽ നിന്നും വൻതോതിൽ മാലിന്യം കൂലി വാങ്ങി എത്തിച്ചു തള്ളുന്നതായും പരാതിയുണ്ട്.രൂക്ഷമായ പ്രതിസന്ധിക്കു പരിഹാരം വേണമെന്നും നടപടി വൈകിയാൽ പഞ്ചായത്ത് ഒ‌ാഫിസിലേക്കു കുപ്പത്തൊട്ടിയുമായി സമരം നടത്തേണ്ടി വരുമെന്നുമാണു മുന്നറിയിപ്പ്.