കൊല്ലം ജില്ലയിൽ ഇന്ന് (16-05-2024); അറിയാൻ, ഓർക്കാൻ
കുട്ടികളുടെ ചലച്ചിത്രാസ്വാദനക്യാംപിന് ഇന്ന് തുടക്കം:കൊല്ലം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന 4 ദിവസത്തെ കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപിന് ഇന്നു തുടക്കം. 19 വരെ നടക്കുന്ന ക്യാംപിന്റെ ഉദ്ഘാടനം 12ന് കലക്ടർ എൻ.ദേവിദാസ്
കുട്ടികളുടെ ചലച്ചിത്രാസ്വാദനക്യാംപിന് ഇന്ന് തുടക്കം:കൊല്ലം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന 4 ദിവസത്തെ കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപിന് ഇന്നു തുടക്കം. 19 വരെ നടക്കുന്ന ക്യാംപിന്റെ ഉദ്ഘാടനം 12ന് കലക്ടർ എൻ.ദേവിദാസ്
കുട്ടികളുടെ ചലച്ചിത്രാസ്വാദനക്യാംപിന് ഇന്ന് തുടക്കം:കൊല്ലം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന 4 ദിവസത്തെ കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപിന് ഇന്നു തുടക്കം. 19 വരെ നടക്കുന്ന ക്യാംപിന്റെ ഉദ്ഘാടനം 12ന് കലക്ടർ എൻ.ദേവിദാസ്
കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപിന് ഇന്ന് തുടക്കം:കൊല്ലം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന 4 ദിവസത്തെ കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപിന് ഇന്നു തുടക്കം. 19 വരെ നടക്കുന്ന ക്യാംപിന്റെ ഉദ്ഘാടനം 12ന് കലക്ടർ എൻ.ദേവിദാസ് നിർവഹിക്കും.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അധ്യക്ഷനാകും. 60 കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. 19ന് സമാപനച്ചടങ്ങിൽ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം∙കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎസ്ഡിസിയുടെ അംഗീകാരത്തോടു കൂടി രണ്ടാംകുറ്റിയിലുള്ള ടികെഎം സഹോദര സ്ഥാപനമായ ടികെഎംഐസിടിപിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് ഒാപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 6 മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ടും ഇന്റേൺഷിപ് ട്രെയിനിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ള വിദ്യാർഥികൾ ടികെഎം ഐസിടിപിയിൽ അപേക്ഷ ഫോറം നേരിട്ട് വാങ്ങി പൂരിപ്പിച്ച് നൽകണം. 8989826060
കൊല്ലം ∙ സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ കടപ്പാക്കടയിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024–25 അധ്യയന വർഷത്തിൽ ഒരു വർഷം ദൈർഘ്യമുള്ള പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.fcikerala.org, https://fcikerala.org/index.php എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 31 വൈകിട്ട് 4 മണിവരെ. 0474 2767635, 94479 01780, 94461 09355
അപേക്ഷിക്കാം
പുത്തൂർ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുത്തൂർ പഴയചിറയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിന് ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കും 10% സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിനും അപേക്ഷിക്കാം. ഈ മാസം 25 ആണ് അവസാന തീയതി. ഫോൺ – 8547630027, 9947053517.
പരിശീലന ക്ലാസ്
ആര്യങ്കാവ് ∙ വനം വകുപ്പും സംയുക്ത വനസംരക്ഷണ സമിതിയും സംഘടിപ്പിക്കുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലന ക്ലാസ് 17 മുതൽ 31 വരെ രാവിലെ 10 മുതൽ ഒന്നു വരെ പാലരുവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തും. തെന്മല ഡിഎഫ്ഒ എ.ഷാനവാസ് ഉദ്ഘാടനം ചെയ്യും.
ബിരുദ കോഴ്‌സുകളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി 18ന്
കൊല്ലം ∙ കൊട്ടാരക്കര അപ്ലൈഡ് സയൻസ് കോളജ് 18ന് രാവിലെ 9:30 ന് 4 വർഷ ബിരുദ കോഴ്‌സുകളെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും. നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ് അധ്യക്ഷനാകും. https://forms.gle/KfRacourjbbP7JUH9 റജിസ്റ്റർ ചെയ്തു വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും അധ്യാപകർക്കും പങ്കെടുക്കാം. 8289911226, 9447604258.
ചിത്രരചന മത്സരം
കടപ്പാക്കട ∙ പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 19നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9847031868.
വൈദ്യുതി മുടങ്ങും
ഓയൂർ ∙ ചെങ്കുളം, പുന്നക്കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.