പരവൂർ ∙ ചാത്തന്നൂർ–പരവൂർ–പാരിപ്പള്ളി റോഡുകളിലെ സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കാത്തതു കാൽനട യാത്രക്കാരുടെ ജീവനെടുക്കുന്നു. ഇന്നലെ പൊഴിക്കര കുന്നത്ത് ക്ഷേത്രത്തിനു മുൻവശത്തു നടന്ന അപകടത്തിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ചു കോങ്ങാൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചതാണ് അവസാന സംഭവം. പരവൂർ-പൊഴിക്കര റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ ചാത്തന്നൂർ–പരവൂർ–പാരിപ്പള്ളി റോഡുകളിലെ സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കാത്തതു കാൽനട യാത്രക്കാരുടെ ജീവനെടുക്കുന്നു. ഇന്നലെ പൊഴിക്കര കുന്നത്ത് ക്ഷേത്രത്തിനു മുൻവശത്തു നടന്ന അപകടത്തിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ചു കോങ്ങാൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചതാണ് അവസാന സംഭവം. 

പരവൂർ-പൊഴിക്കര റോഡ് നവീകരണത്തിനു മുൻപ് 2 സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നു. റോഡ് ടാർ ചെയ്തപ്പോൾ ഇവ നീക്കം ചെയ്തു. റോഡ് ടാറിങ്ങിനു ശേഷം സ്കൂൾ മേഖലയെന്നും മുന്നിൽ സ്പീഡ് ബ്രേക്കറുണ്ടെന്നും ഓവർടേക്കിങ് പാടില്ലെന്നും സൂചിപ്പിക്കുന്ന സിഗ്‍നൽ ബോർഡുകൾ സ്ഥാപിച്ചതല്ലാതെ സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിച്ചില്ല.

ADVERTISEMENT

ഇതിനാൽ പൊഴിക്കര-പരവൂർ റോഡിൽ അമിതവേഗതയിലാണു വാഹനങ്ങൾ സഞ്ചരിക്കുന്നത്.  ആഡംബര ബൈക്കുകളിലെത്തുന്ന യുവാക്കൾ  ഉൾപ്പെടുന്ന അപകടങ്ങളും പെരുകി. പ്രായമായവരും കുട്ടികളും റോഡ് കുറുകെകടക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണ്.  

ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന ചാത്തന്നൂർ–പരവൂർ–പാരിപ്പള്ളി റോഡുകളിൽ പരവൂർ മേഖലയിൽ ടാറിങ്  പൂർത്തീകരിച്ചിട്ടുണ്ട്. പരവൂർ–ചാത്തന്നൂർ റോഡിൽ നെടുങ്ങോലം ജിഎച്ച്എസ്എസിനു മുന്നിലും എസ്എൻവി ഗേൾസ് ഹൈസ്കൂളിനും മുന്നിലും പാരിപ്പള്ളി–പരവൂർ റോഡിൽ കൂനയിൽ എൽപിഎസിനു മുന്നിലുമായിരുന്നു സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നത്. സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രമാണുള്ളത്. അതിനു മുൻപ് ഇവ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT