പുനലൂർ ∙ വർഷങ്ങൾ കൊണ്ട് നിർമാണം പൂർത്തിയാക്കിയ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ കമ്മിഷൻ ചെയ്യുന്നതിനു മുൻപു തന്നെ പുനലൂർ – പത്തനാപുരം പാതയിൽ അപകടം പെരുകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ വാഹനാപകടങ്ങളിൽ 5 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇന്നലെ ശക്തമായ മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ വർഷങ്ങൾ കൊണ്ട് നിർമാണം പൂർത്തിയാക്കിയ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ കമ്മിഷൻ ചെയ്യുന്നതിനു മുൻപു തന്നെ പുനലൂർ – പത്തനാപുരം പാതയിൽ അപകടം പെരുകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ വാഹനാപകടങ്ങളിൽ 5 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇന്നലെ ശക്തമായ മഴ സമയത്ത് ഗവ. പോളിടെക്നിക് കോളജിന് മുന്നിൽ ഉണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്.  പത്തനാപുരത്തു നിന്നു പുനലൂരിലേക്ക്  പോയ കെഎസ്ആർടിസി ബസിന്റെ പിന്നിലും മുന്നിലും ഇതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ആദ്യം ബസിന്റെ പിന്നിലിടിച്ച കാർ നിയന്ത്രണം വിട്ട് മുന്നിലും ഇടിച്ചു. കാറിൽ ഉണ്ടായിരുന്നവർക്കു നിസ്സാര പരുക്കേറ്റു. അപകടം ഉണ്ടായിട്ടും അപായ സൂചനാ ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.

മുക്കടവ് മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് സാമാന്യം നല്ല വീതിയിലും വളവുകൾ നിവർത്തിയും വിശാലമായ റോഡാണ് നിർമിച്ചിരിക്കുന്നത്. മഴ പെയ്താൽ ഇവിടെ അപകടം പതിവാകുന്ന സ്ഥിതിയാണ് ഉള്ളത്. പാത കമ്മിഷൻ ചെയ്യുന്നതോടെ വടക്കൻ ജില്ലകളിൽ നിന്നു കൂടുതൽ വാഹനങ്ങളാണ് തലസ്ഥാനം ലക്ഷ്യമാക്കി ഈ പാതയിലൂടെ സഞ്ചരിക്കുക. ശബരിമല സീസണിലും പൂർണമായും തിരക്കുള്ള പാതയാണിത്. അപകടരഹിതമായ പാത ആക്കുന്നതിന് നാട്പാക് പോലുള്ള ഏജൻസിയെ ഉപയോഗിച്ച് റോഡിന്റെ അപകടസാധ്യതയെപ്പറ്റിയും നടപ്പാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റിയും പഠനം നടത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.