കോട്ടയം ∙ നഗരസഭയുടെ പ്രധാന മന്ത്രി ആവാസ് യോജന (നഗരം) ലൈഫ് ഭവന നിർമാണ പദ്ധതിയിൽ നിന്ന് 76 ഗുണഭോക്താക്കളെ ഒഴിവാക്കുന്നു. അഞ്ച് വർഷത്തെ ഡിപിആറി (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) ൽ ഉൾപ്പെട്ടവരെയാണു മതിയായ രേഖകൾ യഥാസമയം ഹാജരാക്കാത്തതിനെ തുടർന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാളെ നഗരസഭാ കൗൺസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നഗരസഭയുടെ പ്രധാന മന്ത്രി ആവാസ് യോജന (നഗരം) ലൈഫ് ഭവന നിർമാണ പദ്ധതിയിൽ നിന്ന് 76 ഗുണഭോക്താക്കളെ ഒഴിവാക്കുന്നു. അഞ്ച് വർഷത്തെ ഡിപിആറി (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) ൽ ഉൾപ്പെട്ടവരെയാണു മതിയായ രേഖകൾ യഥാസമയം ഹാജരാക്കാത്തതിനെ തുടർന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

നാളെ നഗരസഭാ കൗൺസിൽ യോഗത്തിന്റെ അനുമതിക്കായി ഈ ഗുണഭോക്താക്കളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ചപ്പോൾ തയാറാക്കിയ ഒന്നാം ഡിപിആറിൽ നിന്നും രണ്ടാം ഡിപിആറിൽ നിന്നും രണ്ടു പേരെ വീതവും മൂന്നാം ഡിപിആറിൽ നിന്നു നാല് പേരെയും നാലാം ഡിപിആറിൽ നിന്ന് 23 പേരെയും അഞ്ചാം ഡിപിആറിൽ നിന്ന് 45 പേരെയുമാണ് ഒഴിവാക്കുന്നത്. 

ADVERTISEMENT

അതതു നഗരസഭാ കൗൺസിലറുടെ കത്തിന്റെ അടിസ്ഥാനത്തിലാണു ഗുണഭോക്താക്കളെ ഒഴിവാക്കുന്നത്.പുറത്താക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ പലരും ഇതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ല. കരാറിൽ ഒപ്പിട്ടവരിൽ പലരും നിർമാണം തുടങ്ങിയിട്ടുമില്ല. ഇതുകാരണം വീടിനായുള്ള മറ്റ് 76 കുടുംബങ്ങളുടെ കാത്തിരിപ്പാണു നീളുന്നത്. 

മൂന്ന് സെന്റ് സ്ഥലം സ്വന്തമായുള്ളവരെയാണു പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. സ്ഥലത്തിന്റെ ആധാരം, വീട് നിർമാണത്തിന് അംഗീകൃത പ്ലാൻ, എൻജിനീയറിങ് വിഭാഗത്തിന്റെ പെർമിറ്റ് തുടങ്ങിയവയാണു രേഖകളായി സമർപ്പിക്കേണ്ടത്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നവർ നഗരസഭാ പരിധിയിൽ താമസിക്കുന്നവരാകണം. നേരത്തെ നഗരസഭാ പരിധിയിൽ താമസിച്ച ശേഷം ഇപ്പോൾ മറ്റിടങ്ങളിലേക്കു മാറിയവരും അപേക്ഷകരായി എത്തുന്നുണ്ട്. 

ADVERTISEMENT

ഇവരെ പദ്ധതിയിലേക്കു പരിഗണിക്കാൻ സാധിക്കില്ല. പുറത്തു പോകുന്ന 76 കുടുംബങ്ങൾക്കു പകരം വരുന്ന ഡിപിആറിൽ അധികം ഗുണഭോക്താക്കളെ ഉൾപ്പെടുത്താനും സാധിക്കില്ല. വരുന്ന പദ്ധതികളിൽ നഗരസഭയുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ചാവും ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുക.