കുമരകം ∙ കോട്ടയം – കുമരകം പാതയിൽ ഗതാഗത പരിഷ്കാരം. കോട്ടയത്ത് നിന്നുള്ള വാഹനങ്ങൾ കോണത്താറ്റ് താൽക്കാലിക റോഡിൽ നിന്നു തെക്കോട്ട് തിരിഞ്ഞു ഗവ. ആശുപത്രിക്കു മുന്നിലൂടെ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ റോഡിലൂടെ അട്ടിപ്പീടിക റോഡിൽ പ്രവേശിച്ച് ജംക്‌ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞു വൈക്കം, ചേർത്തല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കോട്ടയം – കുമരകം പാതയിൽ ഗതാഗത പരിഷ്കാരം. കോട്ടയത്ത് നിന്നുള്ള വാഹനങ്ങൾ കോണത്താറ്റ് താൽക്കാലിക റോഡിൽ നിന്നു തെക്കോട്ട് തിരിഞ്ഞു ഗവ. ആശുപത്രിക്കു മുന്നിലൂടെ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ റോഡിലൂടെ അട്ടിപ്പീടിക റോഡിൽ പ്രവേശിച്ച് ജംക്‌ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞു വൈക്കം, ചേർത്തല ഭാഗത്തേക്കു പോകാവുന്ന വിധമാണു പരിഷ്കാരം. 

താൽക്കാലിക റോഡിൽ നിന്ന് അര കിലോമീറ്ററിലേറെ സഞ്ചരിച്ചാൽ അട്ടിപ്പീടിക റോഡിൽ എത്താം. ആശുപത്രിയുടെ തെക്കുഭാഗത്ത് മതിലിനോടു ചേർന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ എത്താവുന്ന മറ്റൊരു റോഡ് ഉണ്ടെങ്കിലും ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമേ സുഗമമായി പോകാനാവൂ. 

കുമരകം കോണത്താറ്റ് പാലം പൊളിച്ചതിനെത്തുടർന്ന് താൽക്കാലിക സംവിധാനമായി ഒരുക്കിയ റോഡ്. ഇവിടെനിന്ന് ഇടത്തേക്കാണ് കോട്ടയത്തു നിന്നുള്ള വാഹനങ്ങൾ വിടുന്നത്. ചിത്രം: മനോരമ
ADVERTISEMENT

നേരത്തേ സ്ഥിരം കുരുക്ക്

നേരത്തേ കോട്ടയത്തു നിന്നുള്ള വാഹനങ്ങൾ താൽക്കാലിക റോഡിൽ കയറി ഗുരുമന്ദിരം റോഡിലൂടെ കുമരകം റോഡിൽ പ്രവേശിച്ചാണ് പോയിരുന്നത്. ഇങ്ങനെ വാഹനങ്ങൾ പോകുമ്പോൾ വൈക്കം,ചേർത്തല ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഗുരുമന്ദിരം റോഡിലേക്കു പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് ഈ വാഹനങ്ങൾ ഗുരുമന്ദിരം റോഡിലേക്കു വിടുമ്പോൾ കോട്ടയത്ത് നിന്നുള്ള വാഹനങ്ങൾ ആറ്റാമംഗലം പള്ളി ഭാഗത്തു തടഞ്ഞിട്ടിരുന്നു. ഒരു മാസമായി ഇങ്ങനെയാണു വാഹനങ്ങൾ വിട്ടിരുന്നത്. ഇതു വലിയ ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ സമയ നഷ്ടത്തിനും ഇടയാക്കിയിരുന്നു.

ADVERTISEMENT

റോഡ് നവീകരണം പൂർത്തിയാക്കി

ഗവ. ആശുപത്രി – ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡ്      നവീകരണം പൂർത്തിയായതോടെയാണു ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് ട്രയൽ റൺ നടത്തിയിരുന്നു. ജംക്‌ഷൻ, ഗുരുമന്ദിരം റോഡ്, ആറ്റാമംഗലം പള്ളി ഭാഗം എന്നിവിടങ്ങളിൽ ഇന്നലെ ഗതാഗതക്കുരുക്ക് അുഭവപ്പെട്ടില്ല . ഇവിടെ നിന്ന് പൊലീസിനെ പിൻവലിച്ചു.

ADVERTISEMENT

അട്ടിപ്പീടിക റോഡ്

കോട്ടയത്ത് നിന്നുള്ള വാഹനങ്ങൾ അട്ടിപ്പീടിക റോഡിലേക്ക് എത്തുകയും ഈ സമയം വൈക്കം ചേർത്തല ഭാഗത്തു നിന്നുള്ള ബസുകൾ പുതിയകാവ് ക്ഷേത്ര മൈതാനത്ത് പാർക്ക് ചെയ്യുന്നതിനായി ഇതുവഴി പോകുകയും ചെയ്യുന്ന സമയത്ത് ചെറിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.പൊലീസും ഹോം ഗാർഡും ചേർന്നു വേഗം തന്നെ ഇതിനു പരിഹാരം കാണുന്നുണ്ട്.  ഗതാഗത പ്രശ്നം ഒഴിവാക്കാൻ താൽക്കാലിക റോഡ് ഭാഗത്തും ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തും പൊലീസിനെ നിയോഗിച്ചു. രണ്ട് സ്ഥലത്തും ദിശാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.