കോട്ടയം ∙ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി രജീഷ് ശാന്തിയുടെയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. പ്രസിദ്ധമായ ഇളനീർ തീർഥാടനം ആറാം ഉത്സവമായ നാലിനാണ്. ഉത്സവം 6ന് ആറാട്ടോടെ സമാപിക്കും. കൊടിയേറ്റിനു ശേഷം നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി രജീഷ് ശാന്തിയുടെയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. പ്രസിദ്ധമായ ഇളനീർ തീർഥാടനം ആറാം ഉത്സവമായ നാലിനാണ്. ഉത്സവം  6ന് ആറാട്ടോടെ സമാപിക്കും. കൊടിയേറ്റിനു ശേഷം നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജീവ്, യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. നിർധനരായ രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.

ഇളനീർ തീർഥാടനം നാലിന്

ADVERTISEMENT

നാലിന് രാവിലെ  8ന് തിരുവാതുക്കൽ ഗുരുനഗറിൽ ഇളനീർ തീർഥാടന വേദിയിൽ ഗുരുമൊഴി – സംഗീതാവിഷ്കാരം. തുടർന്നു ഇളനീർ തീർഥാടനം അസി.കലക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.11 ന് ക്ഷേത്രത്തിൽ ഇളനീർ തീർഥാടന സമർപ്പണം, 12ന് പ്രസാദമൂട്ട്, അരങ്ങിൽ 11ന് ഇരട്ട തായമ്പക. 4ന് കരോക്കെ ഗാനമേള. 8ന് കഥാപ്രസംഗം. 5ന് 12.30ന് ഉത്സവബലി ദർശനം. 5ന് അയ്മനം മേഖലയുടെ ദേശതാലപ്പൊലി ഘോഷയാത്ര. മര്യാതുരുത്ത് ശാഖായോഗത്തിൽ നിന്നു ക്ഷേത്രത്തിലേക്ക് നടത്തും.

7ന് ബോധാനന്ദസ്വാമി അനുസ്മരണം. സ്വാമി ധർമചൈതന്യ പ്രഭാഷണം നടത്തും. 10 ന് പള്ളിനായാട്ട്.അരങ്ങിൽ 4ന് തിരുവാതിരക്കളി. 7.30ന് സ്കിറ്റ്, മ്യൂസിക് ഷോ. ആറാട്ട് ദിവസമായ 6ന് 3ന് ആറാട്ട് പുറപ്പാട്. 5ന് കോട്ടയം ടൗൺ ബി ശാഖയുടെ ആറാട്ട് സ്വീകരണം, താലപ്പൊലി, പറവയ്പ്, 5.30 ന് ഇരുകോൽ പഞ്ചാരിമേളം. 6ന് ആറാട്ട്. വൈകിട്ട് 9.30ന് കൊടിയിറക്ക്. അരങ്ങിൽ 9.30ന് ബാലെ.

ADVERTISEMENT

 ക്ഷേത്രത്തിലെ ചടങ്ങുകൾ

ഇന്ന് 12.30ന് ഉത്സവ ബലിദർശനം, 4 ന് വഞ്ചിപ്പാട്ടും നാടൻപാട്ടും. 8.30ന് വയലാർ ഗാനസന്ധ്യ. പെരുമ്പായിക്കാട് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് 5ന് വടക്കൻ മേഖലാ കമ്മിറ്റിയുടെ താലപ്പൊലി ഘോഷയാത്ര. നാളെ  12.30ന് ഉത്സവ ബലിദർശനം. തിരുനക്കര ക്ഷേത്രാങ്കണത്തിൽ നിന്നു 4ന് പടിഞ്ഞാറൻ മേഖലാ കമ്മിറ്റികളുടെ  താലപ്പൊലി ഘോഷയാത്ര. അരങ്ങിൽ 4ന് ആർപ്പൂക്കര വടക്ക് വനിതാസംഘത്തിന്റെ തിരുവാതിര. 8.30 ന് ഗൗരി ശങ്കരം നൃത്ത ശിൽപം.2ന് 12.30നു ഉത്സവബലി ദർശനം,

ADVERTISEMENT

കോടിമത പള്ളിപ്പുറത്തുകാവിൽ നിന്ന്  5ന് തെക്കൻമേഖലാ കമ്മിറ്റിയുടെ ദേശതാലപ്പൊലി ഘോഷയാത്ര. 4ന് കുടമാളൂർ ആർ. ശങ്കർ കുടുംബയോഗത്തിന്റെ തിരുവാതിരക്കളിയും 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടക്കും. 3ന് 12.30ന് ഉത്സവബലി ദർശനം, മുനിസിപ്പൽ പാർക്കിനു മുൻവശത്തു നിന്നു ക്ഷേത്രത്തിലേക്ക് 5ന് കിഴക്കൻ മേഖലാ കമ്മിറ്റിയുടെ ദേശതാലപ്പൊലി, 7 ന് ഭഗവതിസേവ.