കോട്ടയം ∙ ഈരയിൽക്കടവിൽ മനോഹരമായ റോഡ് തയാർ. എങ്കിലും ഈരയിൽക്കടവ് ഇരുട്ടിൽത്തന്നെ. വികസന ഇടനാഴി റോഡിൽ ലൈറ്റുകൾ സ്ഥാപിക്കാൻ വൈകുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ദിവസം റോഡിലേക്കു കടന്നെത്തിയ എരുമകളെ വണ്ടിയിടിച്ചത് വെളിച്ചത്തിന്റെ അഭാവത്തിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും റോഡിലെ ഇരുട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഈരയിൽക്കടവിൽ മനോഹരമായ റോഡ് തയാർ. എങ്കിലും ഈരയിൽക്കടവ് ഇരുട്ടിൽത്തന്നെ. വികസന ഇടനാഴി റോഡിൽ ലൈറ്റുകൾ സ്ഥാപിക്കാൻ വൈകുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ദിവസം റോഡിലേക്കു കടന്നെത്തിയ എരുമകളെ വണ്ടിയിടിച്ചത് വെളിച്ചത്തിന്റെ അഭാവത്തിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും റോഡിലെ ഇരുട്ട് മറയാകുന്നുണ്ട്. ഇഴജന്തുക്കളുടെ ഭീഷണിയും റോഡിലുണ്ട്.ഇരുട്ട് വീണു കഴിഞ്ഞാൽ റോഡിൽ ഭയം കൂടാതെ നടക്കാൻ സാധിക്കില്ല.

റോഡിനു സമീപം ധാരാളം സ്ഥലമുണ്ട്, എന്നാൽ ഇവിടെയുള്ള ഉയര വ്യത്യാസം രാത്രിയിൽ തിരിച്ചറിയാൻ സാധിക്കില്ല. റിഫ്ലക്ടർ ഉള്ളതിനാൽ വാഹനങ്ങൾക്ക് അപകടഭീഷണി കുറവാണ്. എന്നാൽ കാൽനട യാത്രികർക്ക് സുരക്ഷ കുറവാണ്. 2 കിലോമീറ്ററോളം ദൂരം കാര്യമായ വളവില്ലാത്ത നല്ല റോഡ് ആയതിനാൽ വാഹനങ്ങൾക്ക് ഇവിടെ വേഗം കൂടുതലാണ്. ഇടവഴികളിൽ നിന്ന് എത്തുന്ന കാൽനട യാത്രികർക്കും ഇരുചക്ര വാഹനങ്ങൾക്കും അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിനു വഴിയൊരുക്കും.

ADVERTISEMENT

''റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകി. പ്രകാശത്തിന്റെ ക്രമീകരണങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്.ഇതിനു പരിഹാരമായി നഗരസഭയുടെ പദ്ധതിയിൽ ചേർത്ത് വൈദ്യുതി ലൈൻ വലിച്ച് ക്രമീകരണങ്ങൾ ചെയ്യാനുള്ള നിർദേശം നൽകിയിട്ടുണ്ട്. റോഡിനു സമീപം നടപ്പാത പൂർത്തിയാകുന്നതിനൊപ്പം വെളിച്ചത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കും. ലൈറ്റ് ഇട്ട് പാറോച്ചാൽ ബൈപാസ് പോലെ മനോഹരമാക്കാമെന്ന് നഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്.-തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ