ചങ്ങനാശേരി ∙ ലോക്ഡൗൺ സമയത്ത് ഓഫിസ് വൃത്തിയാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാർക്ക് തോന്നിയ ആശയം യാഥാർഥ്യമായപ്പോൾ ഒരുങ്ങിയത് വിശാലമായ പാർക്കിങ് ഏരിയ. ചങ്ങനാശേരി സെക്‌ഷൻ ഓഫിസിലെ ജീവനക്കാരാണ് ആഴ്ചകൾ നീണ്ട അധ്വാനത്തിനൊടുവിൽ പ്രവേശന കവാടത്തോടു ചേർന്ന് പാർക്കിങ് സ്ഥലം ഒരുക്കിയത്.ഉപയോഗശൂന്യമായ പോസ്റ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ലോക്ഡൗൺ സമയത്ത് ഓഫിസ് വൃത്തിയാക്കുന്നതിനിടെ  കെഎസ്ഇബി ജീവനക്കാർക്ക് തോന്നിയ ആശയം യാഥാർഥ്യമായപ്പോൾ ഒരുങ്ങിയത് വിശാലമായ പാർക്കിങ് ഏരിയ. ചങ്ങനാശേരി സെക്‌ഷൻ ഓഫിസിലെ ജീവനക്കാരാണ് ആഴ്ചകൾ നീണ്ട അധ്വാനത്തിനൊടുവിൽ പ്രവേശന കവാടത്തോടു ചേർന്ന് പാർക്കിങ് സ്ഥലം ഒരുക്കിയത്.ഉപയോഗശൂന്യമായ  പോസ്റ്റുകൾ ഉപയോഗിച്ചാണ് ഓഫിസ് പരിസരം മനോഹരമാക്കിയത്.

ഓഫിസിനു മുൻവശം കാടുപിടിച്ചു കിടന്ന സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.പലയിടത്തായി കൂട്ടിയിട്ടിരുന്ന പോസ്റ്റുകൾ കൂട്ടായ പരിശ്രമത്തിലൂടെ അളവുകൾ അനുസരിച്ച് മുറിച്ചെടുക്കുകയാണു ആദ്യം ചെയ്തത്. പിന്നീട് ചെറിയ മെറ്റൽ വിരിച്ചതിനു മുകളിലായി പോസ്റ്റുകൾ നിരത്തി. ഇടയ്ക്കുള്ള ഭാഗങ്ങൾ കോൺക്രീറ്റ് നിറച്ച് ബലപ്പെടുത്തി.

ADVERTISEMENT

കെഎസ്ഇബി എഇ ആർ.സോജ നാസ്, എഎക്സ്ഇ അനിൽ കുമാർ, സബ് എൻജിനീയർ ഫ്രാൻസിസ് ജോർജ്, ജീവനക്കാരായ ജോണി ഭാസ്, വിൻസന്റ്, ജയരാജ്, ക്രിസ്തുദാസ്, ബിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമം.  ഓഫിസിനു പിൻവശത്ത് അലക്ഷ്യമായി കിടന്ന ഉപകരണങ്ങളും വയറുകളും പ്രത്യേക റാക്കുകൾ നിർമിച്ച് അതിൽ അടുക്കി വയ്ക്കുന്ന ജോലിയും ലോക്ഡൗൺ കാലത്തു പൂർത്തിയാക്കി.