ചുങ്കം∙മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം. നടപടിയെടുക്കാതെ അധികൃതർ. ചുങ്കം -പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡിൽ വള്ളമിറക്കിയാണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിലെത്തിച്ചത്.ചുങ്കം- അറുത്തൂട്ടി റോഡിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുങ്കം ∙ മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം. നടപടിയെടുക്കാതെ അധികൃതർ. ചുങ്കം -പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡിൽ വള്ളമിറക്കിയാണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിലെത്തിച്ചത്.ചുങ്കം- അറുത്തൂട്ടി റോഡിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചാന ഭാഗത്തും വീടുകളിലും വെളളം കയറിയിട്ടുണ്ട്. താഴ്ന്ന ഭാഗങ്ങളിലെ മിക്കവീടുകളും വെള്ളത്തിലാണ്.

പല സ്ഥലത്തും പുറംലോകവുമായുള്ള ബന്ധം തടസ്സപ്പെട്ട നിലയിലാണ്. 150ൽ അധികം വീടുകളാണ് ഈ മേഖലയിലുള്ളത്. 65 കുടുംബങ്ങൾ‍ സിഎൻഐ എൽപി സ്കൂളിലും സിഎംഎസ് സ്കൂളിലും ആരംഭിച്ച ക്യാംപുകളിലേക്കു മാറി.ആറ്റിൽ മണ്ണും ചെളിയും അടിഞ്ഞു കൂടി ആഴം കുറഞ്ഞതും റോഡിന് ഉയരമില്ലാത്തതുമാണ് ചുങ്കം-സെമിനാരി റോഡിൽ വെളളം കയറാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ആറിൽ നിന്നു വെളളം ഇറങ്ങിയാലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണർ എംഎൽഎ ചുങ്കം മേഖല സന്ദർശിച്ചു.