കോട്ടയം ∙ തിരുനക്കര ക്ഷേത്രത്തിനു മുൻപിലെ ഈ പടിക്കെട്ടുകൾ ഒരു ‘പകൽവീടായിരുന്നു’. വൈകിട്ടു മുതിർന്നവർ ഒത്തു ചേരും, മനസ്സു തുറന്നു സംസാരിക്കും. ആമസോൺ തീപിടിത്തം മുതൽ തിരുനക്കര ശിവന്റെ മദപ്പാട് വരെ ചർച്ച ചെയ്തു. കോവിഡ് മൂലം ഇവിടം ഇപ്പോൾ നിശ്ശബ്ദം.60 കഴിഞ്ഞവർക്കു വീടിനു പുറത്തിറങ്ങിക്കൂടല്ലോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരുനക്കര ക്ഷേത്രത്തിനു മുൻപിലെ ഈ പടിക്കെട്ടുകൾ ഒരു ‘പകൽവീടായിരുന്നു’. വൈകിട്ടു മുതിർന്നവർ ഒത്തു ചേരും, മനസ്സു തുറന്നു സംസാരിക്കും. ആമസോൺ തീപിടിത്തം മുതൽ തിരുനക്കര ശിവന്റെ മദപ്പാട് വരെ ചർച്ച ചെയ്തു. കോവിഡ് മൂലം ഇവിടം ഇപ്പോൾ നിശ്ശബ്ദം.60 കഴിഞ്ഞവർക്കു വീടിനു പുറത്തിറങ്ങിക്കൂടല്ലോ. തിരുനക്കരയിൽ മൈതാനങ്ങൾ രണ്ടാണ്. ഒന്നു നഗരസഭയുടെയും മറ്റൊന്നു മഹാദേവ ക്ഷേത്രത്തിന്റെയും. മൈതാനങ്ങളിൽ വർത്തമാനങ്ങളുമായി കൂടുകയെന്നതു മുതിർന്നവരുടെ പതിവ്.  

പെൻഷൻകാരാണു കൂടുതൽ. പിന്നെ തിരുനക്കരയിലെ പഴയ ചില കച്ചവടക്കാരും ഉണ്ടാകും. സമൂഹ മഠത്തിലെ കാരണവന്മാർ പലരും മിക്കപ്പോഴും എത്തിയിരുന്നെന്നു ബുക്സ്റ്റാൾ നടത്തുന്ന രാമഭദ്ര മേനോൻ പറഞ്ഞു.പന്തൽ ശിവരാമൻ പിള്ളയുടെ മകൻ രാജനും സംഘവും മറ്റൊരു കൂട്ടായ്മയാണ്.

ADVERTISEMENT

കൊപ്രത്ത് വർഗീസും മുട്ടമ്പലം ബാബുവും ഈ കൂട്ടായ്മയിലെ സ്ഥിരം സാന്നിധ്യവും. പി.ദാസപ്പൻ നായരും കൂട്ടരുമാണു മറ്റൊരു കൂട്ടായ്മ. ഗോപാലനാചാരി മഠത്തിങ്കൽ, രാമചന്ദ്രൻ വരകപ്പള്ളി, മറ്റത്തിൽ ചന്ദ്രശേഖരൻ തുടങ്ങിയവരെല്ലാം സ്ഥിരമായി എത്തിയിരുന്നു. ഇനിയും ഇത്തരം സന്തോഷ വർത്തമാനങ്ങൾ കിനാവു കാണുകയാണു തിരുനക്കര ചുറ്റുമുള്ളവർ.