എരുമേലി∙ കൃഷിഭവനു കീഴിൽ ജനകീയാസൂത്രണ പദ്ധതി ഫലവൃക്ഷത്തൈകളുടെ വിതരണത്തിൽ കർഷകരെ കബളിപ്പിച്ചതായി ആരോപണം. കോവിഡ് കാലത്ത് ഒട്ടേറെ രേഖകളുമായി അപേക്ഷ സമർപ്പിച്ച കർഷകർക്കു നൽകിയത് ഗുണനിലവാരം കുറഞ്ഞ തൈകളാണെന്നും പരാതി.4 മാസം മുൻപാണു ഫലവൃക്ഷത്തൈകളുടെ വിതരണത്തിന് എരുമേലി കൃഷിഭവനിൽ അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി∙ കൃഷിഭവനു കീഴിൽ ജനകീയാസൂത്രണ പദ്ധതി ഫലവൃക്ഷത്തൈകളുടെ വിതരണത്തിൽ കർഷകരെ കബളിപ്പിച്ചതായി ആരോപണം. കോവിഡ് കാലത്ത് ഒട്ടേറെ രേഖകളുമായി അപേക്ഷ സമർപ്പിച്ച കർഷകർക്കു നൽകിയത് ഗുണനിലവാരം കുറഞ്ഞ തൈകളാണെന്നും പരാതി. 4 മാസം മുൻപാണു ഫലവൃക്ഷത്തൈകളുടെ വിതരണത്തിന് എരുമേലി കൃഷിഭവനിൽ അപേക്ഷ ക്ഷണിച്ചത്. കരംകെട്ടിയ രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതമായിരുന്നു അപേക്ഷ സമർപ്പിച്ചത്.  അകലം പാലിക്കൽ, കട അടച്ചിടൽ എന്നിവ കർശനമായി പാലിച്ച് രേഖകളുടെ പകർപ്പെടുക്കാൻ കർഷകർ ഏറെ പാടുപെടുകയും ചെയ്തിരുന്നു.

എന്നാൽ കഷ്ടപ്പെട്ട് അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കൾക്ക് കൃഷി ഭവനിൽ നിന്നു നൽകിയത് 2 റംബൂട്ടാൻ തൈകൾ മാത്രമാണ്. ഇവയ്ക്കു തീരെ ഗുണനിലവാരമില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഫലവൃക്ഷത്തൈകൾ എത്തിയെന്നു ഫോണിലൂടെ അറിയിപ്പു ലഭിച്ച ഗുണഭോക്താക്കൾ ഓട്ടോ വിളിച്ചും മറ്റുമാണ് കൃഷിഭവനിൽ എത്തിയത്. ഏഞ്ചൽവാലി പോലെയുള്ള ദൂരസ്ഥലങ്ങളിൽ നിന്ന് ഓട്ടോ വിളിച്ചവർ 500 രൂപ വരെ മുടക്കേണ്ടി വന്നു. ഓട്ടോ വിളിച്ചു തൈകൾ വാങ്ങാനെത്തിയ ഇടകടത്തി സ്വദേശിയായ ഗുണഭോക്താവ് ഇവ വാങ്ങാതെ പ്രതിഷേധിച്ചു മടങ്ങുകയും ചെയ്തു.

ADVERTISEMENT

തൈവിതരണ ചുമതല വിഎഫ്പിസികെ, സർക്കാർ ഫാമുകൾ എന്നിവയ്ക്കാണെന്നും പദ്ധതിയുമായി നേരിട്ടു ബന്ധമില്ലെന്നാണു കൃഷി ഭവൻ പറയുന്നത്. പഞ്ചായത്തിൽ നിന്നു ഗുണഭോക്തൃ പട്ടിക ലഭിക്കാൻ വൈകിയതും പ്രശ്നമായെന്നും അധികൃതർ പറഞ്ഞു. മുൻവർഷങ്ങളിൽ കർഷകർക്ക് കൃഷിഭവൻ വഴി വിവിധയിനം തൈകൾ ലഭിച്ചിരുന്നു.