മനോരമ ലേഖകൻ കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ

മനോരമ ലേഖകൻ കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ലേഖകൻ കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ (എം) മാറ്റം യുഡിഎഫ് വോട്ടുകളെ ബാധിച്ചിട്ടില്ലെന്ന് കോൺഗ്രസിനും ഘടക കക്ഷികൾക്കും തെളിയിക്കാനും കഴിയും.  കേരള കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്കൊപ്പമാണ് ജോസഫ് വിഭാഗത്തിനും അവകാശപ്പെടാം.ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പ് കഴിഞ്ഞു.  ഇക്കുറി പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാകുമെന്നാണു മുന്നണികൾ കരുതുന്നത്. സംവരണം സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച വന്നേക്കും.

പഴയ സീറ്റുകളെല്ലാം ആവശ്യപ്പെട്ട് ജോസഫ് വിഭാഗം

ADVERTISEMENT

കോട്ടയം∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും യുഡിഎഫിനോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ നേതൃ സമ്മേളനത്തിൽ തീരുമാനം. ജോസ് കെ. മാണിക്കൊപ്പം ചുരുക്കം ചില ആളുകളേയുള്ളൂവെന്നു യോഗം വിലയിരുത്തി. ഭൂരിപക്ഷം നേതാക്കളും തങ്ങൾക്കൊപ്പം ഉള്ളതിനാൽ കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച എല്ലാ സീറ്റുകളും ആവശ്യപ്പെടും. ചെറിയ വിട്ടുവീഴ്ചകൾക്കു തയാറാണെങ്കിലും പാർട്ടിയുടെ ആത്മാഭിമാനം ഇല്ലാതാകുന്ന തരത്തിലുള്ള നീക്കങ്ങൾക്കു വഴങ്ങില്ല.

കേരള കോൺഗ്രസിനെ (ജോസഫ്) ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
വർക്കിങ് പ്രസിഡന്റ് പി.ജെ. ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ്, വക്കച്ചൻ മറ്റത്തിൽ, പ്രിൻസ് ലൂക്കോസ്, ഏലിയാസ് സഖറിയ , അജിത് മുതിരമല, ജയ്സൻ ജോസഫ്, മേരി സെബാസ്റ്റ്യൻ, മാത്തുക്കുട്ടി പ്ലാത്താനം, പോൾസൺ ജോസഫ്, മാഞ്ഞുർ മോഹൻ കുമാർ, വി.ജെ.ലാലി, തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ്

ജില്ലയിലെ മുതിർന്ന നേതാക്കളോട് മത്സരിക്കാൻ പാർട്ടി നിർദേശിച്ചു. ഒറ്റയ്ക്ക് 15 സീറ്റിൽ വിജയമാണു ലക്ഷ്യം. നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന നേതാക്കളും ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കും. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രസിഡന്റ് സ്ഥാനം പാർട്ടിക്കു വേണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഒരു പക്ഷേ കേരള കോൺഗ്രസുമായി (ജോസഫ്)  പങ്കിടാനും ധാരണ വന്നേക്കാം. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് (ജോസഫ്) നൽകി കോട്ടയം കോൺഗ്രസ് എടുക്കാനും സാധ്യത.

ADVERTISEMENT

വനിതാ സംവരണമാണെങ്കിൽ മുൻ പ്രസിഡന്റ് രാധാ വി. നായർ, ജെസിമോൾ മനോജ്, സുധാ കുര്യൻ, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, ബീന ബിനു എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ജനറൽ വിഭാഗത്തിലാണെങ്കിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, കെപിസിസി സെക്രട്ടറി പി.എ. സലിം, മുൻ വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഫിൽസൺ മാത്യൂസ് എന്നിവരുടെ പേരും ചർച്ചയിലുണ്ട്.  ഇവരിൽ പലരും നിയമസഭാ തിരഞ്ഞെടുപ്പിലേക്കും പരിഗണിക്കപ്പെടുന്നവരാണ്.

സിപിഎം

കേരള കോൺഗ്രസിന്റെ (എം) പിന്തുണയിൽ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയാണു സിപിഎം ലക്ഷ്യം.
കേരള കോൺഗ്രസുമായുള്ള (എം) സീറ്റ് ചർച്ച ആദ്യഘട്ടം കഴിഞ്ഞു. സ്ഥാനാർഥികളായി സ്വതന്ത്രരെയും പരിഗണിക്കും. ഒറ്റയ്ക്ക് 9 സീറ്റ് നേടുകയാണ് സിപിഎം ലക്ഷ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ കെ.വി. ബിന്ദു, രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി, ഉഴവൂർ പഞ്ചായത്ത് അംഗം ഡോ. സിന്ധു മോൾ ജേക്കബ് എന്നിവരുടെ പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്കു ചർച്ചയിലുണ്ട്.
രണ്ടു വട്ടം എൽഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസുമായി (എം) പങ്കിടാനും ആലോചന.

കേരള കോൺഗ്രസ് (എം)

ADVERTISEMENT

ജില്ലാ പഞ്ചായത്ത് ഭരണം നില നിർത്തുക ജോസ് പക്ഷത്തിന് അഭിമാനപ്രശ്നം. 2015 ൽ മത്സരിച്ച 11 സീറ്റുകൾ വേണമെന്ന് സിപിഎമ്മിനെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ആവശ്യപ്പെട്ടു. വനിതാ സംവരണമാണെങ്കിൽ നിർമലാ ജിമ്മി, ബെറ്റി റോയി എന്നിവരുടെ പേരുകൾ പരിഗണനയിൽ. ജനറൽ വിഭാഗത്തിലാണെങ്കിൽ മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻകാല എന്നിവരും പരിഗണിക്കപ്പെട്ടേക്കും. നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ  നിയമസഭയിലേക്കു പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുമെന്നു കേൾക്കുന്നു.

കേരള കോൺഗ്രസ് (ജോസഫ്)

2015 ൽ കേരള കോൺഗ്രസ് (എം) മത്സരിച്ച 11 സീറ്റുകൾ ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഇത്രയും നൽകാൻ കോൺഗ്രസ് തയാറല്ല. സിറ്റിങ് സീറ്റുകളും 2015 ൽ മത്സരിച്ചു തോറ്റ സീറ്റുകളിൽ ചിലതും നൽകാമെന്നാണു കോൺഗ്രസ് വാഗ്ദാനം. പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നാണു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. നിലവിലെ അംഗങ്ങളായ അജിത് മുതിരമല, മേരിക്കുട്ടി സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ്, പ്രഫ. റോസമ്മ സോണി, സാലി ജോർജ് എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കു  പരിഗണനയിൽ.

ബിജെപി

പാർട്ടിയുടെ പ്രാഥമിക സ്ഥാനാർഥി പട്ടിക തയാറായി. 20 സീറ്റുകളിൽ മത്സരിക്കും. 2 സീറ്റ് ബിഡിജെസിനു നൽകും.

കേരള ജനപക്ഷം (സെക്യുലർ)

നിലവിൽ ജില്ലാ പഞ്ചായത്തിൽ ഒരംഗമുണ്ട്. പൂഞ്ഞാർ ഡിവിഷനിൽ വിജയം. 2015 ൽ എൽഡിഎഫ് മുന്നണിയുടെ ഭാഗം. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പൂഞ്ഞാർ, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഭരണങ്ങാനം ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും.

ജില്ലാ പഞ്ചായത്ത് 2015 നവംബർ

യുഡിഎഫ്– 14
കോൺഗ്രസ് –8,
കേരള കോൺ (എം)– 6
എൽഡിഎഫ് – 8
സിപിഎം– 6, 
സിപിഐ–1
ജനപക്ഷം– 1

2020  ഒക്ടോബർ

എൽഡിഎഫ് – 11
സിപിഎം – 6
കേരള കോൺഗ്രസ് (എം) – 4
സിപിഐ – 1
ജനപക്ഷം അംഗം ജീവിച്ചിരിപ്പില്ല.
യുഡിഎഫ്– 10
കോൺഗ്രസ്– 8
കേരള കോൺ (ജോസഫ്)– 2