പാമ്പാടി ∙ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്ന നിലവിലെ പഞ്ചായത്തംഗങ്ങൾ നടത്തുന്ന ‘ അഭ്യാസ’ പ്രകടനങ്ങൾ പലതാണ്. കിഴക്കൻ മേഖലയിലെ ഒരു പഞ്ചായത്തിൽ നിലവിലെ അംഗത്തിന് എന്തു വന്നാലും ഇനിയും മത്സരിക്കണം. വീട്ടിൽ നിന്നു കുറച്ചകലെയുള്ള ഒരു വാർഡാണ് ഇതിനായി കണ്ടുവച്ചത്. ഇവിടെ വാർഡ് കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്ന നിലവിലെ പഞ്ചായത്തംഗങ്ങൾ നടത്തുന്ന ‘ അഭ്യാസ’ പ്രകടനങ്ങൾ പലതാണ്. കിഴക്കൻ മേഖലയിലെ ഒരു പഞ്ചായത്തിൽ നിലവിലെ അംഗത്തിന് എന്തു വന്നാലും ഇനിയും മത്സരിക്കണം. വീട്ടിൽ നിന്നു കുറച്ചകലെയുള്ള ഒരു വാർഡാണ് ഇതിനായി കണ്ടുവച്ചത്. ഇവിടെ വാർഡ് കമ്മിറ്റി കൂടിയപ്പോൾ ഒരു അംഗത്തെക്കൊണ്ട്  തന്റെ പേര് പറയിച്ചു നോക്കി. ഈ വാർഡിൽ ഇറക്കുമതി മെംബറെ വേണ്ടെന്നു കമ്മിറ്റിക്കാരുടെ എതിർപ്പുണ്ടായതോടെ നാമനിർദേശം ചെയ്ത ആൾ പിന്നീട് മിണ്ടിയില്ല. ഇവിടെ രക്ഷയില്ലെന്നു കണ്ടതോടെ മെംബർ മറ്റൊരു വാർഡിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ അവിടെയും ഒരാളെ കൂട്ടുപിടിച്ചു. അവിടെയും രക്ഷയില്ല. ഇനി മറ്റൊരു വാർഡിൽ കൂടി കമ്മിറ്റി ചേരാനുണ്ട്.

അവിടെയും തന്റെ പേര് അവതരിപ്പിക്കാൻ ഒരാളെ കൂട്ടുപിടിച്ചിട്ടുണ്ട്. ഉടൻ തീരുമാനമറിയാം. മറ്റൊരു പഞ്ചായത്തിൽ മെംബർമാർ പരസ്പര ധാരണയിൽ വാർഡ് വച്ചുമാറി മത്സരിക്കാൻ മാസങ്ങളായി നടത്തുന്ന നീക്കങ്ങൾ അങ്ങാടിപ്പാട്ടായിരിക്കുകയാണ്. രണ്ടു വാർഡിലും നടക്കുന്ന ഉദ്ഘാടനങ്ങളിൽ രണ്ടു മെംബർമാരും കുറച്ചു നാളായി സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ഒരു മെംബറുടെ വാർഡിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ദൂരയാത്രയായിരുന്നതിനാൽ അടുത്ത വാർഡിലെ മെംബർക്കു വരാൻ സാധിച്ചിരുന്നില്ല. എങ്കിലും പ്രത്യേകം നിർദേശം നൽകിയിരുന്നു. നോട്ടിസിൽ പേരു വയ്ക്കണം. സ്വാഗതത്തിൽ തന്റെ പേര് പ്രത്യേകം പരാമർശിക്കുകയും വേണം. സംഗതി അക്ഷരംപ്രതി നടക്കുകയും ചെയ്തു.