വൈക്കം / പൂച്ചാക്കൽ / ആയൂർ ∙ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ 2 കോളജ് വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം ആയൂർ കീഴാറ്റൂർ അഞ്ജു ഭവനിൽ അശോകന്റെ മകൾ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്പനാട്ടു കായലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം / പൂച്ചാക്കൽ / ആയൂർ ∙ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ 2 കോളജ് വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം ആയൂർ കീഴാറ്റൂർ അഞ്ജു ഭവനിൽ അശോകന്റെ മകൾ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്പനാട്ടു കായലിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെ അമൃതയുടെ മൃതദേഹം പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ കടത്തുകടവ് ഭാഗത്തു നിന്നും ആര്യയുടെ മൃതദേഹം പെരുമ്പളം സൗത്ത് ജെട്ടി ഭാഗത്തു നിന്നുമാണു കണ്ടെത്തിയത്. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. 

കഴി‍ഞ്ഞ ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു കരുതുന്നത്.  ഉൗടുപുഴയ്ക്കു സമീപം കക്കത്തൊഴിലാളികളാണ് ആദ്യം ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. പൂച്ചാക്കൽ പൊലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചതിനെത്തുടർന്നു വൈക്കത്തു നിന്നു പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അമൃതയുടെ മൃതദേഹമാണെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെ പെരുമ്പളം സൗത്ത് ബോട്ട് ജെട്ടിക്കു സമീപം രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തിയെന്ന വിവരം ലഭിച്ചു. ഇത് ആര്യയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

ADVERTISEMENT

ഇരുവരും അഞ്ചലിലുള്ള സ്വകാര്യ കോളജിലെ ബിഎ (ചരിത്രം) വിദ്യാർഥിനികളായിരുന്നു. 13നു രാവിലെ 10ന് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടിൽ നിന്ന് ഇറങ്ങിയത്. ഉച്ചയ്ക്കു 12ന് ആര്യയുടെ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഇരുവരും വീട്ടിൽ എത്താത്തതിനെത്തുടർന്നു വൈകിട്ടു വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് വീട്ടുകാർ അഞ്ചൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.