പാലാ ∙ കേരള കോൺഗ്രസിൽ എന്തു സംഭവിച്ചാലും കേൾക്കാറുള്ള ചോദ്യമാണ്: പാലായിൽ എന്തു സംഭവിക്കും ? കേരള കോൺഗ്രസ് (എം) രണ്ടായിപ്പിരിഞ്ഞ് രണ്ടു മുന്നണികളിലായി തദ്ദേശ തിര‍ഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ പാലാ നഗരസഭയാണ് ശ്രദ്ധാകേന്ദ്രം. സീറ്റ് വിഭജനത്തിൽ മറ്റു പാർട്ടികൾക്കു കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കേരള കോൺഗ്രസിൽ എന്തു സംഭവിച്ചാലും കേൾക്കാറുള്ള ചോദ്യമാണ്: പാലായിൽ എന്തു സംഭവിക്കും ? കേരള കോൺഗ്രസ് (എം) രണ്ടായിപ്പിരിഞ്ഞ് രണ്ടു മുന്നണികളിലായി തദ്ദേശ തിര‍ഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ പാലാ നഗരസഭയാണ് ശ്രദ്ധാകേന്ദ്രം. സീറ്റ് വിഭജനത്തിൽ മറ്റു പാർട്ടികൾക്കു കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിച്ചു കൊടുക്കുകയായിരുന്നു പാലായിലെ പതിവ്. ഭൂരിപക്ഷം സീറ്റുകളിലും കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ തന്നെയാണു മത്സരിച്ചിരുന്നത്.

2015ൽ ആകെ 26 സീറ്റിൽ 20 സീറ്റിലും കേരള കോൺഗ്രസ് (എം) മത്സരിച്ചു. 17 സീറ്റിൽ ജയിച്ചു. ഇത്തവണ പതിവുകൾക്കു മാറ്റം വന്നു. എൽഡിഎഫിൽ എത്തിയ ജോസ് വിഭാഗത്തിനു 4 സീറ്റുകൾ വിട്ടു നൽകേണ്ടി വന്നു. 16 സീറ്റുകളിലാണ് ജോസ് പക്ഷം മത്സരിക്കുന്നത്. കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിക്കുന്ന രീതിയിൽ നിന്ന് ആവശ്യപ്പെട്ടു വാങ്ങുന്ന രീതിയിലേക്കു മാറി.

ADVERTISEMENT

2 സീറ്റുകൾ ലഭിച്ചതിൽ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്നു ഭീഷണി മുഴക്കിയ സിപിഐ, കേരള കോൺഗ്രസി(എം) ന്റെ ഒരു സീറ്റ് പിടിച്ചുവാങ്ങി ഇപ്പോൾ 3 സീറ്റിലാണ് മത്സരിക്കുന്നത്. 14 സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച സിപിഎമ്മിന് ആറ് സീറ്റേയുള്ളൂ. എൻസിപി ഒരു സീറ്റ് നിലനിർത്തി. പിളർപ്പോടെ യുഡിഎഫിൽ ഉറച്ച ജോസഫ് പക്ഷം 13 സീറ്റുകളിലാണു മത്സരിക്കുന്നത്. ജോസ് പക്ഷത്തായിരുന്ന നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ജോസഫ് പക്ഷത്തേക്കു മാറി. പിന്നാലെ 5 പേരും ജോസഫ് പക്ഷത്തേക്കു മാറി.

ഇതോടെ 17 കൗൺസിലർമാരിൽ 11–6 എന്ന നിലയിലായി ജോസ്–ജോസഫ് അംഗനില.പിന്നീട് ഒരാൾ കൂടി ജോസ് പക്ഷത്തു നിന്നു മാറിയെങ്കിലും ജോസഫിനൊപ്പം ചേർന്നില്ല. യുഡിഎഫിൽ തുടരുന്നുവെന്നാണു നിലപാട്. സീറ്റ് നിർണയ സമയത്ത് ഒരു കൗൺസിലർ കൂടി ജോസഫ് പക്ഷത്ത് എത്തി. വീതംവയ്പിൽ കോൺഗ്രസിനു നല്ല മെച്ചമുണ്ടായി. കഴിഞ്ഞ പ്രാവശ്യം 6 സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇക്കുറി 13 സീറ്റുകളിലാണു മത്സരിക്കുന്നത്.

ADVERTISEMENT

സീറ്റ് വിഭജനം

2005
യുഡിഎഫ്
കേരള കോൺഗ്രസ് (എം) 20
കോൺഗ്രസ് 6
എൽഡിഎഫ്
സിപിഎം 14
സിപിഐ 7
എൻസിപി 1
ജെഡിഎസ് 1
സ്വതന്ത്രൻ 2
ഒരു സീറ്റിൽ സ്ഥാനാർഥിയില്ല.

ADVERTISEMENT

2020
യുഡിഎഫ്
കേരള കോൺഗ്രസ് (ജോസഫ്) 13
കോൺഗ്രസ് 13

എൽഡിഎഫ്
കേരള കോൺഗ്രസ് (എം) 16
സിപിഎം 6
സിപിഐ 3
എൻസിപി 1