മികച്ച വിജയം നേടിയതിനെപ്പറ്റി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സംസാരിക്കുന്നു. ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? കെ.എം.മാണിയോട് യുഡിഎഫ് ചെയ്ത ചതിക്കെതിരെ ജനങ്ങൾ പ്രതികരിച്ചു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) ആയിരുന്നു യുഡിഎഫ് കോട്ടകളുടെ ആണിക്കല്ല്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച വിജയം നേടിയതിനെപ്പറ്റി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സംസാരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന്റെ  കാരണങ്ങൾ എന്തൊക്കെയാണ്?

ADVERTISEMENT

കെ.എം.മാണിയോട് യുഡിഎഫ് ചെയ്ത ചതിക്കെതിരെ ജനങ്ങൾ പ്രതികരിച്ചു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) ആയിരുന്നു യുഡിഎഫ് കോട്ടകളുടെ ആണിക്കല്ല്. കാരണമില്ലാതെയാണു ഞങ്ങളെ പുറത്താക്കിയത്. ഞങ്ങളോടു യുഡിഎഫ് ചെയ്ത അനീതി ജനങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിച്ചു. തിരഞ്ഞെടുപ്പിനു മുൻപു  രണ്ടില ചിഹ്നം ലഭിച്ചതും ഗുണമായി. ഇടതു സർക്കാരിന്റെ ക്ഷേമ പദ്ധതികളും ഗുണം ചെയ്തു.

ഈ തിരഞ്ഞെടുപ്പിലെ പ്രചാരണം എങ്ങനെയായിരുന്നു?

ഓരോ വാർഡിലും യോജ്യരായ സ്ഥാനാർഥികൾക്കു മത്സരിക്കാൻ അവസരം നൽകി. ശാസ്ത്രീയ രീതിയിൽ പ്രചാരണം ഏകോപിപ്പിച്ചു. പാർട്ടി ഒറ്റക്കെട്ടായി  പ്രവർത്തിച്ചു.

യുഡിഎഫിൽനിന്ന് എൽഡിഎഫിൽ എത്തിയപ്പോൾ എന്തൊക്കെ മാറ്റങ്ങളാണു വന്നത്?

ADVERTISEMENT

തുടക്കത്തിൽ സിപിഐയുടെ എതിർപ്പുണ്ടായിരുന്നു. സിപിഎമ്മും കേരള കോൺഗ്രസും (എം) ഒത്തുചേരാൻ ബുദ്ധിമുട്ടാകുമെന്നു ചിലർ സംശയിച്ചു. പിന്നെ മാണി സി.കാപ്പൻ ഇടഞ്ഞുനിന്നു... ചിട്ടയായ പ്രവർത്തനമാണു ഞങ്ങൾ എൽഡിഎഫിൽ നടത്തിയത്. സിപിഎം വലിയ പിന്തുണ നൽകി. കേരള കോൺഗ്രസിനും സിപിഎമ്മിനും ഒന്നായി  പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.

രണ്ടില ചിഹ്നം ലഭിച്ചിരുന്നെങ്കിൽ പാലാ ഉപതിരഞ്ഞെടുപ്പിൽ പ്രയോജനം കിട്ടുമായിരുന്നു എന്നു തോന്നുന്നുണ്ടോ?

തീർച്ചയായും. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ലഭിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നു. ചിഹ്നം ഞങ്ങൾക്കു നൽകാതിരിക്കാൻ ആസൂത്രിതമായ ശ്രമം നടന്നു.

ഈ ജയം പാർട്ടിക്ക് എങ്ങനെ ഗുണം ചെയ്യും?

ADVERTISEMENT

ഈ വിജയം വഴി യഥാർഥ കേരള കോൺഗ്രസ് (എം) ഞങ്ങളാണെന്ന് എല്ലാവർക്കും വ്യക്തമായി. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചവരെയും എല്ലാവരും തിരിച്ചറിഞ്ഞു.

പി.ജെ.ജോസഫിനൊപ്പം നിൽക്കുന്നവർ പാർട്ടിയിലേക്കു വരാൻ തയാറായാൽ സ്വാഗതം ചെയ്യുമോ?

തീർച്ചയായും.