കോട്ടയം ∙ കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ... അഗ്നിശമനസേനയ്ക്ക് ഇന്നലെ തിരക്കിന്റെ ദിവസമായി. മണിക്കൂറുകൾ നീണ്ടു നിന്ന, 5 കേസുകളാണ് അഗ്നിശമനസേന കോട്ടയം യൂണിറ്റ് ഇന്നലെ കൈകാര്യം ചെയ്തത്. കളത്തിക്കടവ് പാടശേഖരത്തുണ്ടായ തീപിടിത്തം 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കിണറ്റിൽ വീണ കന്നുകാലികളെ കരയ്ക്കെത്തിക്കൽ മുതൽ തീയണയ്ക്കൽ വരെ... അഗ്നിശമനസേനയ്ക്ക് ഇന്നലെ തിരക്കിന്റെ ദിവസമായി. മണിക്കൂറുകൾ നീണ്ടു നിന്ന, 5 കേസുകളാണ് അഗ്നിശമനസേന കോട്ടയം യൂണിറ്റ് ഇന്നലെ കൈകാര്യം ചെയ്തത്. കളത്തിക്കടവ് പാടശേഖരത്തുണ്ടായ തീപിടിത്തം 5 മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് നിയന്ത്രണത്തിലാക്കിയത്.രാവിലെ 8ന് നീണ്ടൂർ പ്രാവട്ടം സ്വദേശി

ജനാർദനന്റെ വീട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ കാള വീണു. 25 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാള വീണത്. അപകട സമയത്ത് കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ കാളയ്ക്കു കാര്യമായ പരുക്കേറ്റില്ല. കാളയെ വലയിലാക്കി കയർ ഉപയോഗിച്ച് ഉയർത്തി കരയ്ക്കെത്തിച്ചു. ഇതിനു പിന്നാലെ പുലിക്കുട്ടിശേരി പൊതുവാപ്പറമ്പിൽ ജയപ്രകാശിന്റെ വീട്ടിലെ കിണറ്റിൽ പശു വീണതായി ഫോൺ കോൾ ലഭിച്ചു. ഉടൻ തന്നെ അഗ്നിശമനസേനാ യൂണിറ്റ് അവിടേക്കു കുതിച്ചു.ഇതിനെയും വലയിലാക്കി കയർ ഉപയോഗിച്ച് ഉയർത്തി പുറത്തെത്തിച്ചു. 

ADVERTISEMENT

ഇതിനു പിന്നാലെ ഇറഞ്ഞാൽ പാലത്തിനു സമീപം സ്വകാര്യ പുരയിടത്തിൽ തീപിടിച്ചതായുള്ള ഫോൺ കോളെത്തി. ഇത് അണച്ച ശേഷം തിരികെയെത്തിയപ്പോഴേക്കും ടിപ്പർ ലോറിയിൽ കൊണ്ടുപോയ മണ്ണ് പഴയ ബോട്ട് ജെട്ടി റോഡിൽ വീണ് ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതായി ഫോൺ കോൾ.

വെള്ളം ചീറ്റിച്ച് റോഡ് വ‍‍‍‍‍‍ൃത്തിയാക്കി മടങ്ങി വന്നപ്പോൾ കളത്തിക്കടവ് പാടശേഖരത്തിൽ തീപിടിക്കുന്നതായി ഫോൺ കോളെത്തി. തരിശുപാടത്ത് ഉച്ചയ്ക്ക് 2 ന് തുടങ്ങിയ തീ രാത്രിയോടെയാണ് നിയന്ത്രണവിധേയമാക്കാനായത്. 3 യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പണിപ്പെട്ടാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് തീ കയറാതെ തടയാനായത്.