വൈക്കം ∙ ജില്ലയിൽ പോളിങ് ശതമാനത്തിൽ ഏറ്റവും മുന്നിൽ വൈക്കം നിയോജകമണ്ഡലം. കോവിഡ് പശ്ചാത്തലത്തിലും പോളിങ് ശതമാനം കൂടിയതിനാൽ മൂന്ന് മുന്നണികളും വലിയ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ പള്ളിയാട് എസ്എൻ യുപി സ്കൂളിലെ 131 എ ബൂത്തിലാണ് പോളിങ് ശതമാനം ഏറ്റവും കൂടുതൽ. ആകെയുള്ള 483 വോട്ടർമാരിൽ 421 പേർ വോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ജില്ലയിൽ പോളിങ് ശതമാനത്തിൽ ഏറ്റവും മുന്നിൽ വൈക്കം നിയോജകമണ്ഡലം. കോവിഡ് പശ്ചാത്തലത്തിലും പോളിങ് ശതമാനം കൂടിയതിനാൽ മൂന്ന് മുന്നണികളും വലിയ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ പള്ളിയാട് എസ്എൻ യുപി സ്കൂളിലെ 131 എ ബൂത്തിലാണ് പോളിങ് ശതമാനം ഏറ്റവും കൂടുതൽ. ആകെയുള്ള 483 വോട്ടർമാരിൽ 421 പേർ വോട്ടു ചെയ്തു. ഏറ്റവും കുറവ് പോളിങ് നടന്നത് തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 94–ാം നമ്പർ ബൂത്തിലാണ്. മിക്ക ബൂത്തുകളിലും രാവിലെ 9വരെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.

9ന് ശേഷം ആരംഭിച്ച നീണ്ട നിര ഉച്ചയോടെ അൽപം ശമിച്ചെങ്കിലും 3 മണിയോടെ വർധിച്ച തിരക്ക് 6 മണിയോടെയാണു ശമിച്ചത്. വൈകിട്ട് 4ഓടെ പെയ്ത മഴയെ അവഗണിച്ചും വോട്ടു ചെയ്യാൻ ആളുകൾ എത്തിയിരുന്നു. 7മണിയോടെ പോളിങ് അവസാനിച്ചു. വൈക്കം മണ്ഡലത്തിൽ പോളിങ് സമാധാനപരമായിരുന്നു. ഇനിയുള്ള ദിനങ്ങളിൽ കൂട്ടലും കുറയ്ക്കലും നടത്തി ഫലം അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് വോട്ടർമാർ. മേയ് 2നാണ് ഫലപ്രഖ്യാപനം.

ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിലും ജില്ലയിലെ തന്നെ ഏറ്റവും മികച്ച പോളിങ് വൈക്കത്ത് രേഖപ്പെടുത്തിയത് യുഡിഎഫിന് അനുകൂലമായ വിധി എഴുത്ത് സമ്മാനിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.ചിട്ടയായ പ്രവർത്തനമാണ് നടത്തിയത് മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ മികച്ച ഭൂരിപക്ഷം എൽഡിഎഫ് നേടുമെന്നും വൈക്കം അതിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നും ഇടത് നേതാക്കൾ പറഞ്ഞു.പരമ്പരാഗത ഇടത്, വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി എൻഡിഎ വൈക്കത്ത് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു.