കോട്ടയം ∙ നാലു വയസ്സുകാരനായ കൊച്ചുമകനെ കളിപ്പിച്ചുകൊണ്ടു വീട്ടുമുറ്റത്തു നിന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയിട്ട് 3 പവന്റെ സ്വർണമാല കവർന്നു. അരപ്പവന്റെ ലോക്കറ്റ് താഴെ വീണതിനാൽ നഷ്ടപ്പെട്ടില്ല. കുറിച്ചി എസ്പുരം കോളനിയിൽ 43–ാം നമ്പർ വീട്ടിൽ സാവിത്രിയുടെ (74) മാലയാണു കവർന്നത്. ഇന്നലെ പകൽ 12.30നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാലു വയസ്സുകാരനായ കൊച്ചുമകനെ കളിപ്പിച്ചുകൊണ്ടു വീട്ടുമുറ്റത്തു നിന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയിട്ട് 3 പവന്റെ സ്വർണമാല കവർന്നു. അരപ്പവന്റെ ലോക്കറ്റ് താഴെ വീണതിനാൽ നഷ്ടപ്പെട്ടില്ല.കുറിച്ചി എസ്പുരം കോളനിയിൽ 43–ാം നമ്പർ വീട്ടിൽ സാവിത്രിയുടെ (74) മാലയാണു കവർന്നത്. ഇന്നലെ പകൽ 12.30നാണു സംഭവം. സാവിത്രി ബഹളം വച്ചതോടെ മാലയുമായി യുവാവ് ഓടി. മാസ്ക് ധരിച്ച ഇയാൾ തലയിൽ തുണി ചുറ്റിയിരുന്നു. ബർമുഡയാണ് ധരിച്ചിരുന്നത്.

വീട്ടുകാരും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ദൃശ്യം കണ്ടെത്താനായില്ല. അറിയുന്നവർ ആരെങ്കിലുമാവാം കവർച്ച നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊച്ചുമകൻ സാഗേതിന്റെ കണ്ണിൽ മുളകുപൊടി വീണില്ല. കേസെടുത്തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

ADVERTISEMENT

പ്രദേശത്തു മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ചില യുവാക്കളുണ്ട്. മോഷണംനടത്തിയത് ഇവരിൽപെട്ട ആരെങ്കിലുമാകാനാണു സാധ്യത. ഒന്നരവർഷത്തിനിടെ പ്രദേശത്ത് ഇതു മൂന്നാമത്തെ മോഷണമാണ്.
കെ.സുഭാഷ്, സാവിത്രിയുടെ മകൻ