കോട്ടയം ∙ 5 മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ തങ്ങൾക്കു ലഭിച്ചില്ലെന്നു കേരള കോൺഗ്രസ് (എം). പാലായിലെ തോൽവി സിപിഎം അന്വേഷിക്കുന്ന സാഹചര്യത്തിൽ 4 മണ്ഡ‍ലങ്ങളിലെ തോൽവി കേരള കോൺഗ്രസും (എം) അന്വേഷിക്കും. മുതിർന്ന നേതാക്കളുടെ സമിതിയാണ് അന്വേഷിച്ചു റിപ്പോർട്ട് നൽകുക. കേരള കോൺഗ്രസിന്റെ (എം) അന്വേഷണത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 5 മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ തങ്ങൾക്കു ലഭിച്ചില്ലെന്നു കേരള കോൺഗ്രസ് (എം). പാലായിലെ തോൽവി സിപിഎം അന്വേഷിക്കുന്ന സാഹചര്യത്തിൽ  4 മണ്ഡ‍ലങ്ങളിലെ തോൽവി കേരള കോൺഗ്രസും (എം) അന്വേഷിക്കും.  മുതിർന്ന നേതാക്കളുടെ സമിതിയാണ് അന്വേഷിച്ചു റിപ്പോർട്ട് നൽകുക. കേരള കോൺഗ്രസിന്റെ (എം) അന്വേഷണത്തിലെ കണ്ടെത്തലുകൾ സിപിഎമ്മിനു കൈമാറണോയെന്നു തീരുമാനിച്ചില്ല. ഇരിക്കൂർ, തൊടുപുഴ മണ്ഡലങ്ങളിലെ തോൽവിയിൽ കേരള കോൺഗ്രസിനു (എം) പരാതിയില്ല.  പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടു പോലും ലഭിച്ചില്ല.  ഇതാണ് പരാതിയുടെ അടിസ്ഥാനം. 

കേരള കോൺഗ്രസിന്റെ (എം) പരാതികൾ 

ADVERTISEMENT

∙ പാലായിൽ സിപിഎം വോട്ടുകൾ ലഭിച്ചില്ല. ഒരു വിഭാഗം യുഡിഎഫ് സ്ഥാനാർഥിയുമായി സൗഹൃദം പുലർത്തി. സിപിഎം–കേരള കോൺഗ്രസ് (എം) പ്രവർത്തകർ താഴെത്തട്ടിൽ ഒരുമിച്ചില്ല. ജോസ് കെ. മാണിക്കെതിരെയുള്ള ദുഷ്പ്രചാരണം തടുക്കാൻ കഴിഞ്ഞില്ല.
∙ കടുത്തുരുത്തിയിൽ സിപിഎം, കേരള കോൺഗ്രസ് (എം) പരമ്പരാഗത വോട്ടുകൾ  ലഭിച്ചില്ല.
∙ പിറവത്ത്  പ്രചാരണത്തിൽ പിന്നോട്ടുപോയി. ടി.എം. ജേക്കബിന് ലഭിച്ചതിനെക്കാൾ ഭൂരിപക്ഷമാണ് ഇക്കുറി യുഡിഎഫ് സ്ഥാനാർഥിക്കു കിട്ടിയത്. കേരള കോൺഗ്രസ് (എം) നേതാവ് വിമതസ്വരം ഉയർത്തിയതും എൽഡിഎഫ് ജയസാധ്യതയ്ക്കു മങ്ങലേൽപ്പിച്ചു. 

∙ പെരുമ്പാവൂരിൽ സിപിഎം കോട്ടകളിൽ വോട്ട് ചോർന്നു. സിപിഎം സ്വാധീനമുള്ള രായമംഗലം പഞ്ചായത്തിൽ എൽഡിഎഫ് പിന്നാക്കം പോയി.  പെരുമ്പാവൂരിലെ പ്രാദേശിക നേതാവ് മുന്നണിക്കെതിരെ പ്രവർത്തിച്ചു.
∙ ചാലക്കുടിയിൽ സിപിഎം സ്വാധീനമുള്ള 2 പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി പിന്നിലായി. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽജെഡി പ്രകടനം നടത്തി. എന്നിട്ടും നേതൃത്വം ഇടപെട്ടില്ല.