കോട്ടയം ∙ കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടുന്ന സ്റ്റാൻഡിലെ മധ്യഭാഗത്തെ കെട്ടിടം അടുത്തയാഴ്ച പൊളിക്കും. ഇവിടെ പ്രവർത്തിക്കുന്ന താൽക്കാലിക ടീ സ്റ്റാളുകൾ ഒഴിയാൻ നോട്ടിസ് നൽകി. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, സൂപ്പർവൈസർ ഓഫിസ്, കൺട്രോളിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടുന്ന സ്റ്റാൻഡിലെ മധ്യഭാഗത്തെ കെട്ടിടം അടുത്തയാഴ്ച പൊളിക്കും. ഇവിടെ പ്രവർത്തിക്കുന്ന താൽക്കാലിക ടീ സ്റ്റാളുകൾ ഒഴിയാൻ നോട്ടിസ് നൽകി. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, സൂപ്പർവൈസർ ഓഫിസ്, കൺട്രോളിങ് ഇൻസ്പെക്ടറുടെയും മറ്റും ഓഫിസ് എന്നിവ താൽക്കാലികമായി കന്റീൻ പ്രവർത്തിക്കുന്ന ഡിപ്പോ കെട്ടിടത്തിലേക്ക് മാറ്റും.

നവീകരണത്തിന്റെ ഭാഗമായി ചില പണികൾ നേരത്തെ തുടങ്ങിയിരുന്നു. നിലവിലെ ശുചിമുറിക്കു സമീപം തിയറ്റർ റോഡിന്റെ വശത്താണു പണികൾ തുടങ്ങിയത്. തിയറ്റർ റോഡിനോടു ചേർന്ന് എൽ ആകൃതിയിലാവും കാത്തിരിപ്പു കേന്ദ്രം നിർമിക്കുക. യാത്രക്കാർക്കു സുഗമമായി കയറിയിറങ്ങാൻ സൗകര്യം ഉറപ്പാക്കും. യാഡ് പൂർണമായി തറയോട് വിരിച്ചു മനോഹരമാക്കും.

ADVERTISEMENT

ഒരു വശത്തു കൂടി മാത്രം ബസുകൾ കയറിയിറങ്ങുന്നതിനു സൗകര്യം ഒരുക്കും. നിലവിൽ ബസുകൾ കയറുന്ന ഭാഗത്തു വീതി കൂട്ടി, നടുവിൽ ഡിവൈഡർ വച്ചാകും ബസുകൾ നിയന്ത്രിക്കുക.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി രൂപ ഉപയോഗിച്ച് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാതൃകയിലാണ് നവീകരണം.

ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ബസുകൾ ക്രമീകരിക്കും

ADVERTISEMENT

പുതിയ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ബസുകൾ ക്രമീകരിക്കുമെന്നു അധികൃതർ പറഞ്ഞു. സ്റ്റാൻഡിനു സമീപത്തു നിന്നു തന്നെ യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് ക്രമീകരിക്കും. കൂടാതെ കോടിമതയിലും ടിബി റോഡിലും ബസ് പാർക്കിങ്ങിനു അനുമതി തേടിയിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതിനു മിനിറ്റുകൾക്ക് മുൻപ് ബസ് സ്റ്റാൻഡിനു മുൻപിൽ ബസുകൾ പാർക്ക് ചെയ്യും. ദീർഘദൂര പ്രതിവാര ബസുകൾ ഏറ്റുമാനൂർ സ്റ്റാൻഡിൽ പാർക്ക് ചെയ്യും. സർവീസുകൾ വെട്ടിക്കുറക്കില്ല. സ്റ്റാൻഡിലെ സ്ഥലങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയതിനു ശേഷമാകും മറ്റിടങ്ങളിലെ പാർക്കിങ്.