കടുത്തുരുത്തി ∙ വീട്ടുമുറ്റം നിറയെ വ്യത്യസ്തങ്ങളായ താമര വളർത്തി നേട്ടം കൊയ്യുകയാണ് കോതനല്ലൂർ നമ്പേരിൽ ബെന്നി ജോബ്. 18 താമര ഇനങ്ങളാണ് ഈ അമ്പത്തിയാറുകാരന്റെ വീടിന്റെ ചുറ്റുമുള്ളത്. ഒരു വർഷത്തോളമായി താമരക്കൃഷി തുടങ്ങിയിട്ട്. മുൻപ് കർണാടകയിൽ റബർക്കൃഷി നടത്തിയിരുന്നു. തിരികെ നാട്ടിലെത്തി മീൻ വളർത്തലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ വീട്ടുമുറ്റം നിറയെ വ്യത്യസ്തങ്ങളായ താമര വളർത്തി നേട്ടം കൊയ്യുകയാണ് കോതനല്ലൂർ നമ്പേരിൽ ബെന്നി ജോബ്. 18  താമര ഇനങ്ങളാണ്  ഈ അമ്പത്തിയാറുകാരന്റെ  വീടിന്റെ ചുറ്റുമുള്ളത്. ഒരു വർഷത്തോളമായി  താമരക്കൃഷി തുടങ്ങിയിട്ട്.  മുൻപ് കർണാടകയിൽ റബർക്കൃഷി നടത്തിയിരുന്നു. തിരികെ നാട്ടിലെത്തി മീൻ വളർത്തലും അലങ്കാര മത്സ്യകൃഷിയും മറ്റ് കൃഷികളുമായി കഴിയുന്നതിനിടെയാണ് താമരക്കൃഷിയിലേക്ക് തിരിയുന്നത്.

350  മുതൽ 900 രൂപവരെ നൽകി തിരുവനന്തപുരം, മുളന്തുരുത്തി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും താമരയുടെ കിഴങ്ങ് എത്തിച്ചു.ചില ഇനങ്ങൾ ഓൺലൈനായും വരുത്തി. ഗ്രീൻ ആപ്പിൽ, മിറക്കിൾ, എല്ലോ പീയോണി, പിങ്ക് ക്ലൗഡ്, ലിറ്റിൽ റെയിൻ, അമേരിക് അമേലിയ, കോറിനർ, ഹാർട്ട് ബ്ലഡ്  പിങ്ക് മെഡോ,തൗസൻഡ് പെറ്റൽ എന്നിങ്ങനെ നീളുന്നു  ബെന്നി ജോബിന്റെ വീട്ടുമുറ്റത്തെ താമരയിനങ്ങൾ. വിവിധ ഇനം ആമ്പലുകളും വളർത്തുന്നുണ്ട്. കാര്യമായ കീട ശല്യങ്ങളൊന്നും താമരക്കൃഷിയിലില്ലെന്ന് ബെന്നി പറയുന്നു.

ADVERTISEMENT

ഒരു കൗതുകത്തിനായി തുടങ്ങിയതാണ്. ഇപ്പോൾ പ്രധാന വരുമാന മാർഗമാണ്. ദിവസവും ഒട്ടേറെ പേരാണ് താമരക്കൃഷി കാണാനും വിത്തുകൾ വാങ്ങാനുമായി എത്തുന്നത്. ചെടികളിൽ ബഡിങ് പരീക്ഷണവും നടത്തുന്നു. ബഡിങ്ങിലൂടെ 40 ഇനം കള്ളി മുൾച്ചെടികൾ  ഉൽപാദിപ്പിച്ചു. കൂടാതെ ഒരു കാട്ടു വഴുതനയിൽ ബഡിങ്  നടത്തി വ്യത്യസ്തങ്ങളായ മൂന്നിനം കറി വഴുതനങ്ങ ഉണ്ടാകുന്ന  വഴുതന ചെടിയും ബെന്നിയുടെ മുറ്റത്തുണ്ട്.

താമരക്കൃഷി ഇങ്ങനെ

ADVERTISEMENT

" ഒരടിയോളം  ഉയരമുള്ള  പ്ലാസ്റ്റിക് ഡപ്പയിലാണ് താമര നടുന്നത്.  ചാണകപ്പൊടിയും മണ്ണും സമാസമം നിറയ്ക്കും. പിന്നീട് വെള്ളം നിറയ്ക്കും  ഇതിന് ശേഷമാണ് താമരയുടെ കിഴങ്ങ് നടുക. മൂന്ന് ദിവസത്തിനകം കിഴങ്ങിൽ നിന്നു  തണ്ട് ഉയർന്ന് ഇല വരും. 15 ദിവസത്തിനകം  താമരയിൽ മൊട്ടിടും. നല്ലപോലെ വെയിൽ കിട്ടുന്നിടത്തു വേണം  താമരക്കൃഷി നടത്താൻ." - ബെന്നി ജോബ്